| Saturday, 26th August 2023, 6:26 pm

'മമ്പുറം മിനി സ്റ്റേഡിയത്തില്‍ തീപാറും'; കമന്റേറ്റര്‍ പാത്തുവായി കല്യാണി, 'ശേഷം മൈക്കില്‍ ഫാത്തിമ' ടീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്യാണി പ്രിയദര്‍ശന്‍ ലീഡ് റോളിലെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ ടീസര്‍ പുറത്ത്. മഞ്ജു വാര്യരുടെയും മമ്താ മോഹന്‍ദാസിന്റെയും സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

തല്ലുമാലക്ക് ശേഷം കല്യാണി അഭിനയിക്കുന്ന കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ’. അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ചിത്രത്തിലെ ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.

മനു സി. കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ കേന്ദ്ര പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ ഫുട്‌ബോള്‍ കമന്റേറ്ററായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ‘ശേഷം മൈക്കില്‍ ഫാത്തിമ’തിയേറ്ററുകളിലേക്ക് ഉടന്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: രഞ്ജിത് നായര്‍, ഛായാഗ്രഹണം : സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ് ,എഡിറ്റര്‍ : കിരണ്‍ ദാസ്, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം: ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്: സുകു ദാമോദര്‍, പബ്ലിസിറ്റി: യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ഐശ്വര്യ സുരേഷ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: The teaser of shesham michael fathima, Kalyani Priyadarshan in the lead role is out

We use cookies to give you the best possible experience. Learn more