അടുത്ത ഹിറ്റടിക്കാന്‍ 'ബസൂക്ക'യെത്തും; ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റുമായി മമ്മൂട്ടി
Entertainment
അടുത്ത ഹിറ്റടിക്കാന്‍ 'ബസൂക്ക'യെത്തും; ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 6:50 pm

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഇത്. ബസൂക്കയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്കെത്തും എന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ്.

തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ – സാഹില്‍ ശര്‍മ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കന്റ് യൂണിറ്റ് ക്യാമറ – റോബി വര്‍ഗീസ് രാജ്, എഡിറ്റിങ് – നിഷാദ് യൂസഫ്, സംഗീതം – മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം – ഷിജി പട്ടണം, വസ്ത്രാലങ്കാരം – സമീറ സനീഷ്, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജു ജെ, പി.ആര്‍.ഒ. – ശബരി.

Content Highlight: The Teaser Of Mammootty’s Bazooka Will Be Released On August15