| Thursday, 13th October 2022, 6:26 pm

1744 വൈറ്റ് ഓള്‍ട്ടോ തപ്പി ഷറഫുദ്ദീന്‍; ജോക്കറായി രാജേഷ് മാധവന്‍; ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷറഫുദ്ദീനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ഓള്‍ട്ടോയുടെ ടീസര്‍ പുറത്ത്. ഒരു പിടിയും തരാതെ വളരെ കണ്‍ഫ്യൂസിങ്ങായാണ് ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് ടീസര്‍ പ്രധാനമായും കടന്നുപോകുന്നത്. രാജേഷ് മാധവനും ജോക്കറിന്റെ മേക്കപ്പിട്ട് ടീസറിലെത്തുന്നുണ്ട്.

കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്കുള്ളത്. വിന്‍സി അലോഷ്യസ്, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍.ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‌ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്.

എഡിറ്റിങ് ഹരിലാല്‍ കെ രാജീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്‌സ് പവി ശങ്കര്‍ (സര്‍ക്കാസനം).

Content Highlight: The teaser of 1744 White Alto directed by Senna Hegde is out

We use cookies to give you the best possible experience. Learn more