ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസിയോടൊപ്പം കളിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സഹതാരം ഫക്കുണ്ടോ ഫാരിയസ്.
മെസിക്കൊപ്പം കളിക്കുന്നത് ആസ്വദിച്ചിരുന്നുവെന്നും മെസിയിൽ നിന്നും പല കാര്യങ്ങളും പഠിക്കാനുണ്ടെന്നുമാണ് ഫക്കുണ്ടോ പറഞ്ഞത്.
‘നിങ്ങൾ മെസി കളിക്കുന്നത് നന്നായി ആസ്വദിക്കൂ. അവൻ ഏറ്റവും മികച്ച കളിക്കാരനാണ്. അതുകൊണ്ടുതന്നെ അവന്റെ കളി കാണുകയും അതിൽ നിന്നും പല കാര്യങ്ങളും പഠിക്കുകയും ചെയ്യാനാവും. ജോഡി ആൽബ സെർജിയോ ബസ്കെറ്റ്സ് തുടങ്ങിയ മികച്ച താരങ്ങൾ ഞങ്ങളുടെ ടീമിലുണ്ട്. അവരെല്ലാവരും മെസിയെ ബഹുമാനിക്കുന്നു. മെസിയിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം എനിക്ക് പല കാര്യങ്ങളും പഠിക്കുന്നുണ്ട്,’ ഫക്കുണ്ടോ അത്ലറ്റികിനോട് പറഞ്ഞു.
അർജന്റീനൻ ടീമായ സി.എ കോളോണിൽ നിന്നുമാണ് ഫക്കുണ്ടോ ഇന്റർ മയാമിയിൽ എത്തുന്നത്. മെസിക്കൊപ്പം ഫക്കുണ്ടോ അർജന്റീനയിലും കളിച്ചിട്ടുണ്ട്. താരം ഇന്റർ മയാമിക്ക് വേണ്ടി മൂന്ന് ഗോൾ നേടിയിട്ടുണ്ട്.
മെസിയുടെ വരോടുകൂടി മികച്ച പ്രകടനങ്ങളാണ് മയാമി നടത്തിയത്. 11 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് താരത്തിന്റെ പേരിലുള്ളത്. മെസിയുടെ നേതൃത്വത്തിൽ ആദ്യ ലീഗ്‌സ് കപ്പ് കിരീടവും മയാമി നേടി.
സെപ്റ്റംബറിൽ ഇന്റർനാഷണൽ ബ്രേക്കിനിടെ മെസിക്ക് പരിക്കേറ്റിരുന്നു. തുടർന്നുള്ള ഇന്റർ മയാമിയുടെ മത്സരങ്ങളിലൊന്നും കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ സിൻസിനാറ്റിയുമായുള്ള മത്സരത്തിൽ മെസി തിരിച്ചു വന്നിരുന്നു.
Content Highlight: The teammate talking about Lionel messi.