വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 111 വര്‍ഷം തടവ്
Kerala News
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 111 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 4:15 pm

മലപ്പുറം: ട്യൂഷന്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 111 വര്‍ഷം തടവ്.

തിരുവനന്തപുരം പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തടവിന് പുറമെ 1,05,000  രൂപ പിഴയും അധ്യാപകനായ മനോജിനുമേല്‍ ചുമത്തിയിട്ടുണ്ട്.

2019ല്‍ ട്യൂഷന്‍ പഠിക്കാന്‍ എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.

Content Highlight: The teacher who molested the student was jailed for 111 years