national news
വിവാഹാഭ്യർത്ഥന നിഷേധിച്ചതിന് അധ്യാപികയെ വിദ്യാർത്ഥികൾക്ക് മുമ്പിൽ വെച്ച് കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 20, 07:31 am
Wednesday, 20th November 2024, 1:01 pm

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ വെച്ച് കൊലപ്പെടുത്തി. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് ( 26 )കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂളിൽ വെച്ചാണ് സംഭവം ഉണ്ടായത്. എം.മദനൻ കുമാർ എന്ന 30കാരനാണ് വിദ്യാർത്ഥികൾക്ക് മുമ്പിൽ വെച്ച് രമണിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്.

ഇയാൾ കത്തിയുമായി വിദ്യാലയത്തിൽ എത്തുകയായിരുന്നു. ശേഷം ക്ലാസ് മുറിയിൽ കയറി അധ്യാപികയുടെ കഴുത്തിൽ കുത്തി. പിന്നാലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രമണിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഇവർ രണ്ടുപേരും ഒരേ ഗ്രാമത്തിൽ ഒരേ സമുദായത്തിൽ പെട്ട ആളുകളാണ്. വിവാഹ അഭ്യർത്ഥനയുമായി പെൺകുട്ടിയെയും കുടുംബത്തെയും പ്രതി സമീപിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് താത്പര്യമില്ലെന്ന് പറയുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.

 

updating…

 

Content Highlight: The teacher was killed in front of the students for refusing his marriage proposal