ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; സംഭവം പരാതിയായത് സ്‌കൂളിലെ കൗണ്‍സിലിങ്ങ് വഴി
Kerala News
ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; സംഭവം പരാതിയായത് സ്‌കൂളിലെ കൗണ്‍സിലിങ്ങ് വഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 13, 05:27 am
Friday, 13th January 2023, 10:57 am

കണ്ണൂര്‍: ഇരുപതോളം യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി ചെറിയന്‍മാക്കന്‍ ഫൈസലി(52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അധ്യാപകനാണിയാള്‍.

ഒരു യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു.

സ്‌കൂള്‍ കൗണ്‍സിലര്‍ വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് അധ്യാപകന്റെ ഉപദ്രവത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയത്. പഠിപ്പിക്കുന്ന സമയത്ത് അധ്യാപകന്‍ മോശമായി പെരുമാറിയെന്നതാണ് വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍.

20ഓളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും അഞ്ച് പേരാണ് നിലവില്‍ രേഖാമൂലം പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.