| Wednesday, 26th November 2014, 4:44 pm

വേശ്യാവൃത്തി തുടച്ചുമാറ്റാന്‍ ഒരു സ്വീഡിഷ് മാതൃക !!!

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയമവിധേയ സെക്‌സ് നിലനില്‍ക്കുന്ന നെതര്‍ലാന്റില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് അവിടുത്തെ 79% വേശ്യകളും അതില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് വേശ്യാവൃത്തിയില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരെ സഹായിക്കാനും വേണ്ടി കൊണ്ടുവന്ന, നിയമവിധേയ/ നിയന്ത്രിത ലൈംഗികത ആ അര്‍ത്ഥത്തിലല്ല നടപ്പിലാവുന്നത് എന്നാണ്. ഇതില്‍ നിന്ന് വിരുദ്ധമായി സ്വീഡിഷ് സര്‍ക്കാര്‍ വേശ്യാവൃത്തിയില്‍ നിന്നും പുറത്തുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ പര്യാപ്തമായ ഫണ്ട് കണ്ടെത്തി. സ്വീഡനിലെ 60% വേശ്യകളും ഈ ഫണ്ടിന്റെ ഗുണഫലം നേടി വേശ്യാവൃത്തിയില്‍ നിന്നും മോചനം നേടിയവരാണ്.



ഒപ്പീനിയന്‍: മേരി ഡി സാന്റിസ്‌


നൂറ്റാണ്ടുകളായി വേശ്യാവൃത്തി നമ്മുടെ കൂടെത്തന്നെയുണ്ട്. വേശ്യാവൃത്തി ഇല്ലാതാക്കാന്‍ പലശ്രമങ്ങളും നടന്നെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. എന്നാലിപ്പോള്‍ ഇത് തുടച്ചുമാറ്റുന്നതിനായി ഒരു രാജ്യം എടുത്ത നിലപാടുകള്‍ വിജയം കാണുന്നത് വലിയ പ്രതീക്ഷയാണ് ചൊരിയുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വീഡനില്‍ വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ നാടകീയമായ കുറവാണ് കാണാനായത്. തലസ്ഥാന നഗരിയായ സ്‌ക്കോക്ക് ഹോമില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. വേശ്യാവൃത്തി വ്യാപകമായിരുന്ന പല സ്വീഡിഷ് സിറ്റികളില്‍ നിന്നും അത് പൂര്‍ണമായി അപ്രത്യക്ഷമായി. സ്വീഡനില്‍ വേശ്യാവൃത്തി നിയമവിധേയമാക്കിയശേഷം 19ാം നൂറ്റാണ്ടിന്റെ അവസാന മൂന്ന് ദശാബ്ദങ്ങളില്‍ വന്‍തോതില്‍ ഉയര്‍ന്നുവന്ന വേശ്യാലയങ്ങളും മസാജ് പാര്‍ലറുകളും അപ്രത്യക്ഷമായി തുടങ്ങി.

ഇതിന് പുറമേ സ്വീഡനിലേക്ക് ലൈംഗികത്തൊഴിലാളിയായി വിദേശ വനിതകളെ കൊണ്ടുവരുന്നതും അവസാനിച്ചു. സ്വീഡിഷ് സര്‍ക്കാറിന്റെ കണക്ക് പ്രകാരം വര്‍ഷം ലൈംഗികത്തൊഴിലിലേക്ക് എത്തപ്പെടുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം 200 നും 400നും ഇടയിലാണ്. തൊട്ടടുത്ത ഫിന്‍ലാന്റിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ഫിന്‍ലാന്റില്‍ 15,000 മുതല്‍ 17,000 വരെ പെണ്‍കുട്ടികളാണ് ലൈംഗികത്തൊഴിലില്‍ എത്തപ്പെടുന്നത്. സ്വീഡനിലെ പരീക്ഷണത്തിന് ലഭിച്ചത്ര മികച്ച ഫലം നല്‍കാന്‍ മറ്റൊരു രാജ്യത്തിനോ നിയമത്തിനോ കഴിഞ്ഞിട്ടില്ല.

എന്ത് ഫോര്‍മുലയാണ് സ്വീഡസന്‍ സ്വീകരിച്ചത്? അത്ഭുതമെന്ന് പറയട്ടെ, സ്വീഡന്‍ സ്വീകരിച്ച രീതി അധികം സങ്കീര്‍ണമൊന്നുമല്ല. വളരെ ലളിതവും സാമാന്യബുദ്ധിക്ക് നിരക്കുന്നതുമായ ഒരു മാര്‍ഗമാണ് അവര്‍ പിന്തുടര്‍ന്നത്. അപ്പോള്‍ ഒരു ചോദ്യമുയരും, എന്തുകൊണ്ട് ആരും ഇതിന് മുമ്പ് ഈ രീതി പരീക്ഷിച്ചില്ല?

1999ലെ സ്വീഡന്റെ നിയമം

വര്‍ഷങ്ങളായുള്ള പഠനത്തിന് ശേഷം 1999ല്‍ സ്വീഡന്‍ ഒരു നിയമം പാസാക്കി. ലൈംഗിക ഉപഭോഗം കുറ്റകരമായി കാണുകയും ലൈംഗിക വില്‍പ്പന കുറ്റമല്ലാതാക്കുകയും ചെയ്തു.

സ്വീഡന്‍ വേശ്യാവൃത്തിയെ സ്ത്രീകള്‍ക്കും,  കുട്ടികള്‍ക്കും നേരെയുള്ള പുരുഷന്റെ അതിക്രമമായാണ് കാണുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ഒരു തരം ചൂഷണം ആയി കണക്കാക്കുകയും വളരെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്‌നമായി പരിഗണിക്കുകയും ചെയ്തു. പുരുഷന്‍ സ്ത്രീകളെയും കുട്ടികളെയും വില്‍ക്കുകയും ചൂഷണം ചെയ്യുകയും വേശ്യാവൃത്തിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നിടത്തോളം കാലം ലിംഗ സമത്വം വിദൂരസ്വപ്നമായി അവശേഷിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.


വേശ്യാവൃത്തി നിയമവിധേയമാക്കിയ ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വേശ്യാലങ്ങളുണ്ടായിരുന്നിട്ട് കൂടി വേശ്യാലയങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം വേശ്യാലയങ്ങള്‍ വര്‍ധിച്ചു. സംഘടിത കുറ്റകൃത്യങ്ങള്‍ നടത്താനുള്ള കേന്ദ്രമായി ഈ വേശ്യാലയങ്ങള്‍ പെട്ടെന്ന് മാറി. നിയമവിധേയമോ നിയന്ത്രിതമോ ആയ രീതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വേശ്യകളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായത് അവര്‍ക്കിപ്പോവും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും സുരക്ഷിതത്വമില്ലാതെയും ഈ മേഖലയില്‍ നില്‍ക്കേണ്ടി വരുന്നുവെന്നാണ്.


ഇതിന് പുറമേ വേശ്യാവൃത്തിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കാനും ഫണ്ടുകളും ഈ നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്. വേശ്യാവൃത്തിയെ സ്ത്രീയ്‌ക്കെതിരെയുള്ള പുരുഷന്റെ ചൂഷണമായി കണക്കാക്കുന്നതുകൊണ്ടുതന്നെ സ്ത്രീകളെ സഹായം അര്‍ഹിക്കുന്ന ഇരകളായാണ് കണ്ടത്. വേശ്യാവൃത്തിയെക്കുറിച്ച് നിലനില്‍ക്കുന്ന പുരുഷ കാഴ്ചപ്പാടുകളോട് പൊരുതാന്‍ ജനതയെ ബോധവത്കരിച്ചു.

വഴിയിലെ ആദ്യ തടസം

നിയമം പാസാക്കുന്നതിന് മുമ്പ് തന്നെ നല്ല ആസൂത്രണം ഉണ്ടായിരുന്നിട്ട് കൂടി ആദ്യ രണ്ട് വര്‍ഷങ്ങളില്‍ കാര്യമായി യാതൊരു നേട്ടവുമുണ്ടായില്ല. സ്വീഡനില്‍ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് കുറച്ച് പുരുഷന്മാരെ മാത്രമേ ഇക്കാലയളവില്‍ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതോടെ സ്വീഡന്റെ നിയമത്തെ ലോകം പരിഹസിച്ചു “കണ്ടില്ലേ? വേശ്യാവൃത്തി എപ്പോഴും അവിടെയുണ്ടാവും, അത് എല്ലാ കാലത്തും നില്‍ക്കും.”

തങ്ങളുടെ പദ്ധതിയില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടുതന്നെ ഇത്തരം പരിഹാസങ്ങള്‍ക്ക് സ്വീഡന്‍ ശ്രദ്ധ കൊടുത്തില്ല. അവര്‍ പ്രശ്‌നമെന്തെന്ന് എളുപ്പം തിരിച്ചറിഞ്ഞു. നിയമം നടപ്പാക്കുന്ന വിഭാഗം കാര്യക്ഷമമാകാത്തതാണ് പ്രശ്‌നമെന്ന് മനസിലാക്കി. പോലീസിന് ആഴത്തിലുള്ള പരിശീലനവും ബോധവത്കരണവും നല്‍കി. സ്ത്രീകള്‍ക്കെതിരായുള്ള ഒരു തരം പുരുഷ അതിക്രമമാണ് വേശ്യാവൃത്തി. അതിനാല്‍ ചൂഷകര്‍, ഉപഭോക്താക്കള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇരകള്‍, വേശ്യകള്‍ സഹായം അര്‍ഹിക്കുന്നവരാണ്. രാജ്യത്തെ പോലീസ് സേനയെ അടിമുതല്‍ മുടിവരെ സജ്ജരാക്കുന്നതിനായി പരിശീലനപരിപാടികള്‍ക്ക് പണം കണ്ടെത്തുകയും അത് നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് സ്വീഡനില്‍ നിയമം ഫലം ചെയ്തുതുടങ്ങിയത്.

ഇന്ന് വേശ്യാവൃത്തിയോടുള്ള സ്വീഡന്റ് സമീപനത്തിന് സ്വീഡിഷ് സാധാരണക്കാര്‍ മാത്രമല്ല പിന്തുണ നല്‍കുന്നത്. മറിച്ച് പോലീസുകാരും വേശ്യവൃത്തിയിലേര്‍പ്പെട്ടവരുമെല്ലാം ഈ നിയമത്തിന്റെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. വേശ്യാവൃത്തി നിയമവിധേയമാക്കിയത് ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കിയെന്നാണ് സ്വീഡനിലെ പോലീസുകാര്‍ കണ്ടെത്തിയത്.

അടുത്തപേജില്‍ തുടരുന്നു


സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള സ്വീഡിഷ് സംഘടനകളാണ് സ്വീഡന്റെ വേശ്യാവൃത്തി സംബന്ധിച്ച നിയമം ആദ്യം തയ്യാറാക്കിയത്. സ്വീഡനിലെ വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ ഉറച്ചശ്രമത്തിന്റെ ഭാഗമായി ഇത് നിലവില്‍ വരികയും ചെയ്തു.  അവിടം കൊണ്ട് സ്വീഡന്‍ അവസാനിപ്പിച്ചില്ല.



നിയമവിധേയമാക്കല്‍ അല്ലെങ്കില്‍ നിയന്ത്രിക്കല്‍ നയത്തിന്റെ പരാജയങ്ങള്‍

വേശ്യാവൃത്തിയെ നേരിടുന്നതിനുള്ള സ്വീഡിഷ് ഉദാഹരണം ഒറ്റപ്പെട്ടതാണ്. 2003ല്‍ സ്‌കോട്ടിഷ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും വേശ്യാവൃത്തി തുടച്ചുനീക്കുന്നതിനായി ഒരു സമീപനമുണ്ടായിരുന്നു. മറ്റ് രാജ്യങ്ങളില്‍ വേശ്യാവൃത്തിയോടുള്ള സമീപനം പഠനവിധേയമാക്കാന്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിക്ക് അവര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്വീഡന് പുറമേ ഓസ്‌ത്രേലിയ, നെതര്‍ലാന്റ്, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് പഠിക്കാനാണ് നിര്‍ദേശിച്ചത്. വേശ്യാവൃത്തി ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള യു.എസ് നിയമത്തെക്കുറിച്ച് ഈ ഗവേഷകര്‍ അവലോകനം നടത്തിയിട്ടില്ല. യു.എസിന്റെ ഈ സമീപനത്തിന്റെ ഫലം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ നിയമം വന്നതിന് വേശ്യകള്‍ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്ന രീതി തുടര്‍ന്നു.

വേശ്യാവൃത്തി നിയമവിധേയമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്ത രാജ്യങ്ങളെ സംബന്ധിച്ച് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിലെ കണ്ടെത്തലുകള്‍

എല്ലാ രീതിയിലുള്ള ലൈംഗിക വ്യവസായങ്ങളും വര്‍ധിച്ചു

ലൈംഗിക വ്യവസായ മേഖലയിലുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു

ചൈല്‍ഡ് പ്രോസിസ്റ്റിയൂഷന്‍ വര്‍ധിച്ചു

വിദേശങ്ങളില്‍ നിന്നും ലൈംഗികത്തൊഴിലിലേക്ക് കൊണ്ടുവരുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു.

വേശ്യാവൃത്തി നിയമവിധേയമാക്കിയ ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വേശ്യാലങ്ങളുണ്ടായിരുന്നിട്ട് കൂടി വേശ്യാലയങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം വേശ്യാലയങ്ങള്‍ വര്‍ധിച്ചു. സംഘടിത കുറ്റകൃത്യങ്ങള്‍ നടത്താനുള്ള കേന്ദ്രമായി ഈ വേശ്യാലയങ്ങള്‍ പെട്ടെന്ന് മാറി. നിയമവിധേയമോ നിയന്ത്രിതമോ ആയ രീതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വേശ്യകളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായത് അവര്‍ക്കിപ്പോവും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും സുരക്ഷിതത്വമില്ലാതെയും ഈ മേഖലയില്‍ നില്‍ക്കേണ്ടി വരുന്നുവെന്നാണ്.


നിയമവിധേയ സെക്‌സ് നിലനില്‍ക്കുന്ന നെതര്‍ലാന്റില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് അവിടുത്തെ 79% വേശ്യകളും അതില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് വേശ്യാവൃത്തിയില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരെ സഹായിക്കാനും വേണ്ടി കൊണ്ടുവന്ന, നിയമവിധേയ/ നിയന്ത്രിത ലൈംഗികത ആ അര്‍ത്ഥത്തിലല്ല നടപ്പിലാവുന്നത് എന്നാണ്. ഇതില്‍ നിന്ന് വിരുദ്ധമായി സ്വീഡിഷ് സര്‍ക്കാര്‍ വേശ്യാവൃത്തിയില്‍ നിന്നും പുറത്തുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ പര്യാപ്തമായ ഫണ്ട് കണ്ടെത്തി. സ്വീഡനിലെ 60% വേശ്യകളും ഈ ഫണ്ടിന്റെ ഗുണഫലം നേടി വേശ്യാവൃത്തിയില്‍ നിന്നും മോചനം നേടിയവരാണ്.

എന്ത് കൊണ്ട് ഇതിന് മുമ്പ് ആരും ഈ രീതി പിന്തുടര്‍ന്നില്ല?

എന്തുകൊണ്ടാണ് സ്വീഡന്റെ വിജയമാതൃക മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കാത്തത്? ചിലര്‍ അതിനുള്ള ശ്രമത്തിലാണ്. ഫിന്‍ലാന്റും നോര്‍വ്വേയും ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. സ്വയം നടത്തിയ ഗവേഷണത്തിന്റെ ഫലം സ്‌കോട്ട്‌ലാന്റ് ഉള്‍ക്കൊള്ളുകയാണെങ്കില്‍ അവരും ആ മാര്‍ഗത്തിലേക്ക് നീങ്ങും.

വേശ്യാവൃത്തിയെ സ്ത്രീകള്‍ക്കെതിരായ പുരുഷന്റെ അതിക്രമമായി കാണണമെങ്കില്‍ സര്‍ക്കാര്‍ ആദ്യം പുരുഷ കാഴ്ചപ്പാടില്‍ നിന്നും വേശ്യാവൃത്തിയെ നോക്കിക്കാണുന്നത് അവസാനിപ്പിക്കണം. മിക്കവാറും ഏതാണ്ട് എല്ലാ രാജ്യങ്ങളും വേശ്യാവൃത്തിയേയും മറ്റ് പല പ്രധാന പ്രശ്‌നങ്ങളെയും പുരുഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാത്രമാണ് കാണുന്നത്.

ഇതില്‍ നിന്ന് വിഭിന്നമായി സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കാണാന്‍ സ്വീഡന്‍ ശ്രമിച്ചു. 1965ല്‍ സ്വീഡന്‍ വിവാഹബന്ധത്തിലുള്ള ബലാല്‍സംഗം കുറ്റകൃത്യമാക്കി. 1980ല്‍ കളില്‍ പോലും യു.എസ് പോലുള്ള രാജ്യങ്ങള്‍ സ്വന്തം ശരീരത്തിന്‍മേലുള്ള നിയന്ത്രണാധികാരം സ്ത്രീയ്ക്ക് അനുവദിച്ചിട്ടില്ല. സര്‍ക്കാറിന്റെ എല്ലാ മേഖലകളിലും ഏറ്റവും കൂടുതല്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് സ്വീഡന്‍. 1999ല്‍ ചരിത്രപ്രധാനമായ പോസ്റ്റിറ്റിയൂഷന്‍ നിയമം സ്വീഡിഷ് പാര്‍ലമെന്റ് പാസാക്കുന്ന സമയത്ത് പാര്‍ലമെന്റിന്റെ 50%വും സ്ത്രീകളായിരുന്നു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള സ്വീഡിഷ് സംഘടനകളാണ് സ്വീഡന്റെ വേശ്യാവൃത്തി സംബന്ധിച്ച നിയമം ആദ്യം തയ്യാറാക്കിയത്. സ്വീഡനിലെ വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ ഉറച്ചശ്രമത്തിന്റെ ഭാഗമായി ഇത് നിലവില്‍ വരികയും ചെയ്തു.  അവിടം കൊണ്ട് സ്വീഡന്‍ അവസാനിപ്പിച്ചില്ല.

ഈ നിയമത്തിന് പിന്തുണ നല്‍കുന്ന മറ്റൊരു നിയമം 2002ല്‍ സ്വീഡന്‍ കൊണ്ടുവന്നു. ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്ത് തടയുക എന്നതായിരുന്നു നിയമം. ഇത് ആദ്യനിയമത്തിലുണ്ടായിരുന്നു ചില പഴുതുകള്‍ അടയ്ക്കുന്നതായിരുന്നു. വേശ്യാവൃത്തിയുമായി ബന്ധപ്പെട്ടവര്‍ക്കും റിക്രൂട്ട്‌മെന്റിലൂടെയും ഗതാഗത സൗകര്യങ്ങളൊരുക്കുന്നതിലൂടെയും മറ്റും അതിന് പിന്തുണ നല്‍കുന്നവരെയും ലക്ഷ്യമിടുന്നതായിരുന്നു 2002ലെ നിയമം.

കടപ്പാട്:  എസ്‌നോട്ടീഷ്യ.കോം

We use cookies to give you the best possible experience. Learn more