ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്ത വനിതാ അഭിഭാഷകയ്ക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ പിന്തുണ
Kerala
ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്ത വനിതാ അഭിഭാഷകയ്ക്ക് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2014, 2:27 pm

[]കോഴിക്കോട്: സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിട്ടതിന് കോഴിക്കോട് ബാര്‍ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട യുവ അഭിഭാഷക അണിമക്ക് ആദ്യ വനിതാ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങിന്റെ പിന്തുണ.

പുരുഷ സഹപ്രവര്‍ത്തകര്‍ ലൈംഗികച്ചുവയുള്ള സംസാരങ്ങളും പെരുമാറ്റങ്ങളും നടത്തിയെന്ന് അണീമ തന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലൂടെ പുറത്തു പറഞ്ഞത് വിവാദമായതോടെ അണിമയെ ബാര്‍ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയയ്ുകയായിരുന്നു.

താന്‍ അണിമയുടെ പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിയ്ക്കുന്നുവെന്നും അണിമയെ കാണുമെന്നും ഇന്ദിര ജയ്‌സിങ് അറിയിച്ചു.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താന്‍ ശേഖരിച്ചു വരികയാണെന്നും ഒരു ബാര്‍ കൗണ്‍സിലിന് ഇത്തരത്തില്‍ പെരുമാറാനുള്ള യാതൊരവകാശവുമില്ലെന്നും ഇന്ദിര ജയ്‌സിങ് പറഞ്ഞു.

അണിമയെ ഇരയാക്കാനും കുറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അവളുടെ സഹപ്രവര്‍ത്തകരായ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടായതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇന്ദിര ജയ്‌സിങ് പറഞ്ഞു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷം സഹപ്രവര്‍ത്തകരായ പുരുഷ അഭിഭാഷകരോട് മാപ്പു പറയാന്‍ തന്നോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടുവെന്നും പിന്നീട് അണിമ വെളിപ്പെടുത്തിയിരുന്നു.