|

ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വിദ്യാത്ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരം പൂവച്ചലില്‍ വിദ്യാര്‍ത്ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ പ്രിയരഞ്ജനാണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്.

ഓഗസ്റ്റ് 30നാണ് പ്രിയരഞ്ജന്‍ 15 വയസ് മാത്രം പ്രായമുള്ള ആദിശേഖര്‍ എന്ന വിദ്യാര്‍ത്ഥിയെ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവെ ഇലക്ട്രിക് കാറിടിച്ച് കൊലപ്പെടുത്തിയത്. പ്രിയരഞ്ജന്‍ ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതി മനപ്പൂര്‍വം കാറിടിപ്പിക്കുകയാണെന്ന് വ്യക്തമായിരുന്നു. കാറിടിച്ച് നിലത്ത് വീണ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് കൂടി വാഹനം കയറ്റി ഇറക്കുന്നതും ദൃശ്യങ്ങൡലുണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

content highlights: The suspect who hit and killed a student who questioned him about urinating in the temple premises has been arrested