പരീക്ഷാ ഫലം റദ്ദാക്കുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ന്യായമല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
വ്യാപകമായി ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സുപീം കോടതി പറഞ്ഞു. പ്രസ്തുത വിധിയിൽ വിദ്യാർത്ഥികൾക്ക് വ്യക്തിപരമായ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിന് ശേഷം, ജൂലൈ 10, 17, 21 തീയതികളിൽ അന്വേഷണ സംഘം ആറ് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. ക്രമക്കേടുകളിൽ അന്വേഷണം തുടരുകയാണ്. ഹസാരിബാഗിലെയും പാട്നയിലെയും കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 155 ഓളം വിദ്യാർത്ഥികൾ തട്ടിപ്പിൻ്റെ ഗുണഭോക്താക്കളാണെന്ന് സി.ബി.ഐ അറിയിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ പുറപ്പെടുവിച്ച വിധിയിൽ, വ്യവസ്ഥാപിത തലത്തിൽ ലംഘനം നടന്നിട്ടുണ്ടോ, നിയമലംഘനം മുഴുവൻ പരീക്ഷാ പ്രക്രിയയെയും ബാധിക്കുമോ, തട്ടിപ്പിന്റെ ഗുണഭോക്താക്കളായ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും വേർതിരിക്കാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
Content Highlight: The Supreme Court said there was a mistake in conducting the NEET exam