രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
ന്യൂദല്‍ഹി: രാമസേതു ദേശീയ സ്മാരകമാക്കണമെന്നും അതിന് ചുറ്റും മതില്‍ പണിയമെന്നുമാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി. ഇത് സര്‍ക്കാറിന്റ ഭരണപരമായ കാര്യങ്ങളാണെന്നും ഇതില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ ദുളും സുഭാന്‍ശു ദുലിയയും ചേര്‍ന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
‘ഇതില്‍ എങ്ങനെയാണ് കോടതിക്കിടപ്പെടാനാകുക? ഗവണ്‍മെന്റിന്റെ ഭരണകാര്യങ്ങളാണിത്,’ കോടതി പറഞ്ഞു.
ഹിന്ദു വ്യക്തിനിയമ ബോര്‍ഡിന് കീഴിലുള്ള സംഘടനയുടെ പ്രസിഡന്റ് അശോക് പാണ്ടെ മുഖേന ബി.ജെ.പി നേതാവ് സുബ്രമണ്യ സ്വാമിയാണ് ഹരജി നല്‍കിയിരുന്നത്. ഹരജി പെന്‍ഡിങ് പെറ്റീഷന്‍ ഒപ്പം ചേര്‍ക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഹരജിക്കാര്‍ ആവശ്യപ്പെടുന്നപോലെ ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള അധികാരം പ്രയോഗിച്ച് നിര്‍ദേശം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല ഹര്‍ജി തള്ള് കോടതി പറഞ്ഞു.
ആദംസ് ബ്രിഡ്ജ് എന്നുകൂടി അറിയപ്പെടുന്ന രാമസേതു, തമിഴ്നാടിന്റെ തെക്കുകിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനെയും ശ്രീലങ്കയിലെ വടക്ക്-പടിഞ്ഞാറുള്ള മന്നാര്‍ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പ് പാലമാണ്.
Content Highlight: The Supreme Court rejected the plea to declare Ram Setu as a national monument