| Wednesday, 12th January 2022, 12:13 pm

അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യം; സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് സുപ്രീം കോടതി. ഒരു സ്ത്രീ മരുമകളോട് ക്രൂരത കാണിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കൂടുതല്‍ ഗുരുതരമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധന പീഡനക്കേസിലെ ഭര്‍തൃമാതാവിന്റെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.

സ്ത്രീധന പീഡനക്കേസില്‍ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഒരു സ്ത്രീ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയായിരുന്നു ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.

ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും മാതാപിതാക്കളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്റെ മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാരോപിച്ച് ഇരയുടെ മാതാവ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ഭര്‍തൃമാതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

എന്നാല്‍ ഹൈക്കോടതിയുടെ വിധിക്കെതിരെ ഇവര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയും എന്നാല്‍ ഇവര്‍ ചെയ്ത കുറ്റം ശരിവെച്ച കോടതി ഹരജി തള്ളുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The Supreme Court has ruled that cruelty to daughter-in-law by mother-in-law is a serious crime.

We use cookies to give you the best possible experience. Learn more