യു.എ.പി.എ വകുപ്പ് റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് സര്‍ക്കാര്‍; രൂപേഷിനെതിരായ യു.എ.പി.എ ഒഴിവാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി സുപ്രിം കോടതി
ന്യൂദല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയ യു.എ.പി.എ വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടി സുപ്രിം കോടതി റദ്ദാക്കി.
യു.എ.പി.എ വകുപ്പുകള്‍ റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി. യു.എ.പി.എ വകുപ്പുകള്‍ക്കെതിരായ രൂപേഷിന്റെ ഹരജി ഡിവിഷന്‍ ബെഞ്ച് പുതുതായി പരിഗണിക്കാനും സുപ്രിം കോടതി ഉത്തരവിട്ടു.
കുറ്റ്യാടി ,വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ രൂപേഷിനുമേല്‍ ചുമത്തിയ യു.എ.പി.എ കേസുകളായിരുന്നു കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ ഈ വിധിയാണ് മേല്‍ക്കോടതി റദ്ദാക്കിയത്.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് 2013ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസുകളിലും 2014 ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസിലും രൂപേഷിനുമേല്‍ യു.എ.പി.എ ചുമത്തിയത്.
ഈ കേസുകളിലാണ് കേരള ഹൈക്കോടതി രൂപേഷിന്റെ വിടുതല്‍ ഹരജി അംഗീകരിച്ചത്.
രാജ്യദ്രോഹ കേസില്‍ പ്രോസിക്യുഷന്‍ അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
യു.എ.പി.എ കേസില്‍ പ്രോസിക്യുഷന്‍ അനുമതി സമയബന്ധിതമായി നല്‍കാത്തതും വിടുതല്‍ ഹരജി അംഗീകരിക്കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.