ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. വിധിയില്‍ തെറ്റുകള്‍ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജികള്‍ തള്ളിയത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. 2023 ഡിസംബര്‍ 11ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പിഴവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2013ലെ സുപ്രീം കോടതി ചട്ടങ്ങളുടെ XLVII, റൂള്‍ 1 പ്രകാരം വിധി പുനഃപരിശോധിക്കാന്‍ മാത്രമുള്ള വ്യക്തത ഹരജികള്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍, ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും കശ്മീരിലെ പ്രത്യേക ഭരണഘടന രാജ്യവുമായുള്ള ബന്ധം വിശദീകരിക്കാന്‍ വേണ്ടി മാത്രമാണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 താത്കാലിക സംവിധാനം മാത്രമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, ഗവായ്, സൂര്യകാന്ത്, ഖന്ന എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരുന്നത്.
Content Highlight: The Supreme Court has dismissed the petition seeking review of the verdict which revoked Article 370