| Friday, 1st January 2021, 12:47 pm

കവിതയിലും കൈവെച്ച് മോദി; ടാഗോര്‍ വേഷത്തിന് പിന്നാലെ അടുത്ത 'പരീക്ഷണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത പങ്കുവെച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. മോദിയുടെ കവിത പങ്കുവെച്ചിരിക്കുന്നത്.

”നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എഴുതിയ അഭി തോ സൂരജ് ഉഗാ ഹെ എന്ന കവിതയിലൂടെ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം ആരംഭിക്കാം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സൈനികരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും ,കര്‍ഷകരുടെയും ദൃശ്യങ്ങള്‍ മോദിയുടെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെയും ഗുരുദ്വാര്‍ സന്ദര്‍ശനത്തിന്റെയും ചിത്രങ്ങളും കവിതയുടെ വീഡിയോയ്‌ക്കൊപ്പമുണ്ട്. മോദി തന്നെയാണ് കവിത ചൊല്ലിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഒരു മാസത്തിലേറയായി പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും നില്‍ക്കാതെ ഗുരുദ്വാരില്‍ സന്ദര്‍ശനത്തിന് പോയ മോദിയുടെ നടപടിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രവീന്ദ്രനാഥ ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തില്‍ മോദി ബംഗാള്‍ സന്ദര്‍ശനം നടത്തിയതും വലിയ പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The Sun Has Just Risen”: PM Modi’s Poem For 2021

We use cookies to give you the best possible experience. Learn more