തടവുകാരെ മലര്‍ത്തികിടത്തി കൈകാലുകള്‍ ബന്ധിച്ച് മുഖം മറച്ച ശേഷം തൊണ്ടയിലേക്ക് വന്‍തോതില്‍ വെള്ളം എടുത്തൊഴിക്കുന്ന പീഡനമാണ് വാട്ടര്‍ബോര്‍ഡ് എന്ന് പറയുന്നത്. പ്രാചീനമായ ഒരു കുറ്റം തെളിയിക്കല്‍ രീതിയാണിത്. സി.ഐ.എയുടെ പീഡനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമായ ഒരു വ്യക്തിയാണ് അബു സുബൈദത്ത്. അല്‍ഖയിദ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിയാക്കിയ സൗദി പൗരനായ അബു സുബൈദത്തിനെ ആദ്യത്തെ തവണ തന്നെ രണ്ടര മണിക്കൂറുകളോളമാണ് ജലപീഡനത്തിന് വിധേയമാക്കിയത്.
(സി.ഐ.എ പീഡനങ്ങളെ കുറിച്ചുള്ള അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സമ്മറി: പൂര്‍ണരൂപം)
ഈ ശൈത്യകാലം കടന്നുവന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യസംരക്ഷകരും ഭീകരവിരുദ്ധ കുരിശുയുദ്ധത്തിന്റെ മൊത്തക്കച്ചവടക്കാരും എന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ ക്രൂരതകളുടെ മനംമരവിപ്പിക്കുന്ന കഥകളുമായാണ്. ഇക്കഴിഞ്ഞ 9ന് (09-12-2014) സി.ഐ.എയുടെ രഹസ്യ തടങ്കല്‍പാളയങ്ങളിലെ പീഡന മുറകളെ കുറിച്ചുള്ള അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. 2001മുതല്‍ 2007 വരെയുള്ള കാലത്ത് രഹസ്യ കുറ്റാന്വേഷണ കേന്ദ്രത്തില്‍ സി.ഐ.എ നടത്തിയ പീഡനങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് 2001 സെപ്റ്റബര്‍ 11 സംഭവത്തോടനുബന്ധിച്ച് അമേരിക്കയുടെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി നടത്തിയ നിഷ്ഠൂരതകളുടെ മനംമടുപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് മുഴുവന്‍. 119 തടവുകാരില്‍ അവര്‍ ചെയ്ത കൊടും പീഡനങ്ങള്‍… മനുഷ്യായുസ്സില്‍ ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത, ശ്വാസം മുട്ടിച്ചും വെള്ളം കുടിപ്പിച്ചും തണുത്ത് വിറപ്പിച്ചും മരണത്തിന്റെ വക്കെത്തിച്ചും മനുഷ്യനെ കൊണ്ട് “സത്യം പറയിപ്പിക്കുന്ന” കുറ്റംതെളിയിക്കാന്‍ വേണ്ടിയുള്ള “നവീനവും വികസിതവുമായ” രീതികളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ ക്രൂരന്മാരായ രാജാക്കന്‍മാരുടെ കാലത്തുപോലും നടന്നിട്ടില്ലാത്ത ക്രൂരതകളുടെ ഭീതിതമായ ദൃശ്യമാണ് അനാവരണം ചെയ്യപ്പെടുന്നത്.
സി.ഐ.എയുടെ രീതികളെ കുറിച്ച് പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ:
“അമേരിക്കന്‍ നയരൂപകര്‍ത്താക്കളോടും അമേരിക്കന്‍ പൗരന്മാരോടും നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളേക്കാള്‍ അതിക്രൂരമായിട്ടായിരുന്നു സി.ഐ.എ പ്രവര്‍ത്തിച്ചിരുന്നത്.”
പീഡനമുറകളുടെ 7 വര്‍ഷക്കാലം എന്ന് തന്നെ അടയാളപ്പെടുത്താവുന്ന പീഡനപരമ്പരകള്‍. ഇതിനെതിരെ അമേരിക്കയിലും ലോക രാജ്യങ്ങളിലും ശക്തമായ പ്രക്ഷോഭങ്ങള്‍ തന്നെ അരങ്ങേറുകയാണ്.
വളരെയധികം ഭീകരമായ പീഡന മുറകളാണ് തടവുകേന്ദ്രങ്ങളില്‍ നടത്തപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തടവുകാരെ നഗ്നരാക്കിയും തലയ്ക്കുമുകളില്‍ കൈകള്‍ കെട്ടിവെച്ചും മര്‍ദ്ദിച്ചും വലിച്ചിഴച്ചും വാട്ടര്‍ബോര്‍ഡ് പോലുള്ള പീഡനരീതികള്‍ അവലംഭിച്ചുമാണ് സി.ഐ.എ വിവരങ്ങള്‍ ശേഖരിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാട്ടര്‍ബോര്‍ഡിങ് രീതി വിശദീകരിക്കുന്നു.
മനുഷ്യാവകാശപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമാണ് ഇപ്പേള്‍ അമേരിക്കയില്‍ നടന്നുവരുന്നത്. റിപ്പോര്‍ട്ടിന്‍മേല്‍ സി.ഐ.എ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത് സാധ്യമല്ല എന്ന് പ്രസിഡന്റ് ബറാക്ക് ഒബാമയും വ്യക്തമാക്കി.
“ഇത് ഭീതിജനകമാണ്. അമേരിക്കന്‍ ഭരണകൂടം മധ്യയുഗത്തിലേയ്ക്ക് സഞ്ചരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്.” പീഡനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്ന മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ അഭിഭാഷകനുമായ റീഡ് ബ്രോദി അഭിപ്രായപ്പെട്ടു.
സുപ്രധാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും അല്‍ഖയിദാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനും കഴിഞ്ഞെന്ന് സി.ഐ.എ അവകാശപ്പെടുന്ന 20 സവിശേഷ കേസുകളാണ് സെനറ്റ് അന്വേഷണത്തിന് വിധേയമാക്കിയത്. തുടര്‍ന്ന് ഇത്തരം പീഡന മുറകളിലൂടെ കാര്യക്ഷമമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭീകരതയെ ചെറുക്കാന്‍ ഇത്തരം രീതികളിലൂടെ ആവില്ലെന്നുമാണ് കമ്മിറ്റി വിലയിരുത്തുന്നത്.
വളരെയധികം ഭീകരമായ പീഡന മുറകളാണ് തടവുകേന്ദ്രങ്ങളില്‍ നടത്തപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തടവുകാരെ നഗ്നരാക്കിയും തലയ്ക്കുമുകളില്‍ കൈകള്‍ കെട്ടിവെച്ചും മര്‍ദ്ദിച്ചും വലിച്ചിഴച്ചും വാട്ടര്‍ബോര്‍ഡ് പോലുള്ള പീഡനരീതികള്‍ അവലംഭിച്ചുമാണ് സി.ഐ.എ വിവരങ്ങള്‍ ശേഖരിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് തടവിലാക്കിയ അബു സുബൈദയുടെ സഹോദരന്‍ ഹിഷാന്‍ അബു സുബൈദയുമായി ട്രൂത്ത് ഔട്ട് റിപ്പോര്‍ട്ടര്‍ ജയ്‌സണ്‍ ലിയോപോള്‍ നടത്തിയ അഭിമുഖം
തടവുകാരെ മലര്‍ത്തികിടത്തി കൈകാലുകള്‍ ബന്ധിച്ച് മുഖം മറച്ച ശേഷം തൊണ്ടയിലേക്ക് വന്‍തോതില്‍ വെള്ളം എടുത്തൊഴിക്കുന്ന പീഡനമാണ് വാട്ടര്‍ബോര്‍ഡ് എന്ന് പറയുന്നത്. പ്രാചീനമായ ഒരു കുറ്റം തെളിയിക്കല്‍ രീതിയാണിത്. സി.ഐ.എയുടെ പീഡനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമായ ഒരു വ്യക്തിയാണ് അബു സുബൈദ. അല്‍ഖയിദ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിയാക്കിയ സൗദി പൗരനായ അബു സുബൈദയെ ആദ്യത്തെ തവണ തന്നെ രണ്ടര മണിക്കൂറുകളോളമാണ് ജലപീഡനത്തിന് വിധേയമാക്കിയത്.
ഇത്തരത്തിലുള്ള വാട്ടര്‍ ബോര്‍ഡ് പീഡനത്തെ കൂടാതെ തുടര്‍ച്ചയായ 17 ദിവസങ്ങളാണ് അബു സുബൈദയെ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചത്. ചുമരില്‍ ചങ്ങലകൊണ്ട് കഴുത്ത് ബന്ധിച്ച് ഉറങ്ങാതാക്കുകയായിരുന്നു പ്രസ്തുത രീതി.
ഇതിന്റെ ഫലമായി പിന്നീട് വായില്‍ വെള്ളം ഒഴിക്കുമ്പോള്‍ പ്രതികരണശേഷിയില്ലാത്ത ആളായിത്തീരുകയായിരുന്നു അബു സുബൈദയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രസ്തുത റിപ്പോര്‍ട്ടിന്റെ സമ്മറിയുടെ പൂര്‍ണരൂപമാണ് അടുത്ത പേജുകളില്‍. ഈ സമ്മറി സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റി ചെയര്‍മാര്‍ ഡിയാന്നെ ഫെയിന്‍സ്റ്റീന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പ്രസ്തുത സമ്മറിയിലേയ്ക്ക്:
അടുത്ത പേജില്‍ തുടരുന്നു
ഈ ടെക്കിനിക്കുകളുടെ കാര്യപ്രാപ്തി പരിശോധിക്കണമെന്ന് സി.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടും, അതുപോലെതന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കോണ്ടലീസ റൈസും സെനറ്റ് ഇന്റലിജന്ഡസ് കമ്മിറ്റി നേതാക്കളും ആവശ്യപ്പെട്ടിട്ടും അത് ചെയ്യാനായിട്ടില്ലെന്ന് സി.ഐ.എ അംഗീകരിക്കുന്നു. 2007ല്‍ കസ്റ്റഡിയിലിരുന്ന അവസാനത്തെ തടവുകാരനെ കുറിച്ചുള്ള വിവരങ്ങള്‍ പോലും പുറത്തുവിടുന്നതില്‍ സി.ഐ.എയുടെ വികസിത കുറ്റം തെളിയിക്കല്‍ ടെക്കിനിക്കുകള്‍ (enhanced interrogation techniques) പരാജയപ്പെട്ടതിനെ തുടര്‍ന്ന് വരുംകാല കുറ്റം തെളിയിക്കലുകള്‍ പരസ്പര ബന്ധ നിര്‍മിതീരീതികളുമായി (rapport-building techniques) ഉദ്ഗ്രഥിച്ച് നടത്തണമെന്നും മറ്റ് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്ന കുറ്റാന്വേഷണ രീതികളെകുറിച്ച് ഗവേഷണങ്ങള്‍ നടത്തണമെന്നുമുള്ള നിഗമനത്തിലാണ് സി.ഐ.എ റിവ്യൂ ടീം എത്തിച്ചേര്‍ന്നത്.
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാരോപിച്ച് സി.ഐ.എ പീഡിപ്പിച്ച ഖാലിദ് ഷെയ്ക്ക് മുഹമ്മദ്
സി.ഐ.എയുടെ തടങ്കല്‍ രീതികളെയും പീഡനങ്ങളെയും കുറിച്ചുള്ള സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പഠനത്തിന്റെ സമ്മറി : പൂര്‍ണരൂപം
Key Resources
- SSCI Study: Executive Summary
- SSCI Study: Findings and Conclusions
- SSCI Study: Additional Views
- SSCI Study: Minority Views
- Frequently Asked Questions
- Timeline of the CIA Detention and Interrogation Program
- Key Dates Related to the Study
- Feinstein Floor Statement
- CIA Inspector General Report
Fact Checks
- Fact Check: Intelligence Committee Did Not Spend $40 Million on CIA Study
- Fact Check: Interviews Would Have Added Little to CIA Interrogation Study
- Fact Check: Intelligence Committee Insufficiently Briefed on Coercive Interrogation Techniques
Press Releases
- Intel Committee Releases Report on CIA Detention, Interrogation Program
- Feinstein Remarks on CIA Report
- Feinstein Response to CIA Director on Detention, Interrogation Program
സി.ഐ.എ നടത്തിയ തടങ്കലിന്റെയും പീഡനത്തെയും കുറിച്ചു സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി 5 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിന്റെ ചുരുക്കരൂപം കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡിയാന്നെ ഫെയിന്‍സ്റ്റീന്‍ 2014 ഡിസംബര്‍ 9ന് പുറത്തുവിട്ടു. കമ്മിറ്റിയുടെ നിര്‍വ്വഹണപരമായ ചുരുക്കവിവരണവും കണ്ടെത്തലുകളും നിഗമനങ്ങളുമാണ് റീലീസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കമ്മിറ്റിയിലെ ന്യൂനപക്ഷാഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഠന പ്രക്രിയ: ഒരു വോട്ടിനെതിരെ 14 വോട്ടുകള്‍ രേഖപ്പെടുത്തിയാണ് 2009 മാര്‍ച്ച് 5ന് സംഭവങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ ആരംഭിക്കാന്‍ കമ്മിറ്റി തീരുമാനമെടുക്കുന്നത്. തുടര്‍ന്നുള്ള മൂന്നര വര്‍ഷം കൊണ്ട് സി.ഐ.എയുടെ രേഖകളില്‍ 63 ലക്ഷം പേജുകള്‍ കമ്മിറ്റി പരിശോധിച്ചു. ഈ കഠിന പ്രയത്‌നം 2012 ഡിസംബര്‍ 13ന് അംഗീകരിച്ചതുതന്നെ 6 വോട്ടുകള്‍ക്കരെതിരെ 9 വോട്ടുകള്‍ നേടിയാണ്.
സി.ഐ.എയുമായി മാസങ്ങളോളം മീറ്റിങ്ങുകള്‍ നടത്തി. ഒപ്പം പഠനം കാലികമാക്കിക്കൊണ്ടുമിരുന്നു. 2014 ഏപ്രില്‍ 13ന് ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 3 വോട്ടുകള്‍ക്കെതിരെ 11 വോട്ടുകള്‍ നേടിക്കൊണ്ട് തീരുമാനമായി. ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന ദേശീയ സുരക്ഷ കാര്യങ്ങള്‍ പാലിക്കുന്നതിനും ഇതിന്റെ പ്രസിദ്ധീകൃത രൂപം തയ്യാറാക്കുന്നതിനുമായിരുന്നു കഴിഞ്ഞ 8 മാസക്കാലം കമ്മിറ്റി പ്രവര്‍ത്തിച്ചത്.
സുപ്രധാന കണ്ടെത്തലുകള്‍:
നാലു സുപ്രധാന വിഷയങ്ങളിലായി 20 കണ്ടെത്തലുകളും നിഗമനങ്ങളും ഉള്‍ക്കള്ളുന്നു. ഓരോന്നിനും നിര്‍വ്വഹണപരമായ ചുരുക്കരൂപവും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത നാല് വിഷയങ്ങള്‍:
1. സി.ഐ.എയുടെ “കുറ്റംതെളിയിക്കല്‍ രീതികള്‍” (enhanced interrogation techniques) ഒട്ടും തന്നെ കാര്യക്ഷമമായിരുന്നില്ല.
2. നയരൂപകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ടെക്കിനിക്കുകളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും തികച്ചും തെറ്റായ വിവരങ്ങളാണ് നല്‍കിക്കൊണ്ടിരുന്നത്.
3. സി.ഐ.എ പ്രോഗ്രാം മാനേജ് ചെയ്ത രീതി അപര്യാപ്തവും തെറ്റായതുമായിരുന്നു.
4. നയരൂപീകരണ വിദഗ്ദ്ധന്‍മാരുടെ മുന്നിലും പൊതുജനങ്ങളുടെ മുന്നിലും സി.ഐ.എ അവതരിപ്പിച്ചതിനേക്കാള്‍ ക്രൂരമായിരുന്നു ഈ പരിപാടിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
1. സി.ഐ.എയുടെ “കുറ്റം തെളിയിക്കല്‍ രീതികള്‍” ഒട്ടും തന്നെ കാര്യക്ഷമമായിരുന്നില്ല.
എ) ദ്രുതഗതിയിലുള്ള ഭീഷണി ഉണ്ടായപ്പോഴൊന്നുമായിരുന്നില്ല മറിച്ച് കേവലം ഒരു സാങ്കല്‍പ്പിക “ടിക്കിങ് ടൈംബോംബ്” വാര്‍ത്ത മതി ഇത്തരം ക്രൂരമായ ടെക്കിനിക്കുകളുടെ പ്രയോഗിക്കുന്നതിന് ന്യായീകരണമായി എന്ന് ബഹുഭൂരിപക്ഷവും വിശ്വസിച്ചു.
ബി) സി.ഐ.എ തങ്ങളുടെ കുറ്റം തെളിയിക്കല്‍ രീതി (enhanced interrogation techniques) പ്രയോഗിച്ച് “വിജയിച്ചു” എന്നവകാശപ്പെടുന്ന ഭീകരവാദവിരുദ്ധ സംഭവങ്ങളുടെ 29 ഉദാഹരണങ്ങള്‍ കമ്മിറ്റി അവലോകനം ചെയ്തു. ഇവ ഓരോന്നും പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് അവയൊക്കെത്തന്നെയും തെറ്റായവയും അടിസ്ഥാനപരമായി അവഹേളനവുമായിരുന്നു.
അതുപോലെ തന്നെ സി.ഐ.എയുടെ കസ്റ്റഡിയിലിരിക്കുമ്പോഴോ അതിന് ശേഷമോ തടവുകാര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഇത്തരം സംഭവങ്ങളില്‍ പലതിനും സി.ഐ.എയുടെ ഭീകരവാദവിരുദ്ധ “വിജയവു”മായി യാതൊരുവിധ ബന്ധവുമില്ല. മറ്റ് കേസുകളില്‍ സി.ഐ.എ ചെയ്തത് ഒറ്റപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇത്തരം വിവരങ്ങളാകട്ടെ സി.ഐ.എയുടെ കുറ്റം തെളിയിക്കല്‍ ടെക്കിനിക്കുകള്‍ക്ക് വിധേയമാക്കുന്നതിനു മുമ്പ് തടവുകാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളോ അല്ലെങ്കില്‍ സി.ഐ.എ തടവുകാരല്ലാത്തവരില്‍ നിന്നും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ ശേഖരിച്ച വിവരങ്ങളോ ആയിരുന്നു നല്‍കിയിരുന്നത്. നീതിന്യായ വകുപ്പിന്റെയും നയരൂപകര്‍ത്താക്കളുടേയും മുന്നില്‍ അവതരിപ്പിക്കപ്പെട്ട വിവരങ്ങള്‍ വാസ്തവത്തില്‍ യുണീക്ക് വിവരങ്ങളോ “മറ്റ് രീതിയില്‍ ലഭ്യമാകാത്ത” വിവരങ്ങളോ ആയിരുന്നില്ല.
ശീതയുദ്ധകാലത്ത് തെറ്റായ കുറ്റ സമ്മതങ്ങള്‍ സൃഷ്ടിക്കാനായി അന്നത്തെ പട്ടാളങ്ങള്‍ ഉപയോഗിച്ച പീഡനമുറകള്‍ പോലെയുള്ള കുറ്റം തെളിയിക്കല്‍ രീകതികളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യല്‍ രീതികള്‍ തുടര്‍ച്ചയായി കെട്ടിച്ചമച്ച വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതിലാണ് ഭവിച്ചത്. ഈ ക്രൂരമായ പീഡനമുറകള്‍ നടക്കുമ്പോഴും സി.ഐ.എക്ക് അറിഞ്ഞുകൂടാത്ത വിവരങ്ങള്‍ അവര്‍ കെട്ടിച്ചമയ്ച്ചുണ്ടാക്കുകയായിരുന്നു.
സി) ശീതയുദ്ധകാലത്ത് തെറ്റായ കുറ്റ സമ്മതങ്ങള്‍ സൃഷ്ടിക്കാനായി അന്നത്തെ പട്ടാളങ്ങള്‍ ഉപയോഗിച്ച പീഡനമുറകള്‍ പോലെയുള്ള കുറ്റം തെളിയിക്കല്‍ രീകതികളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യല്‍ രീതികള്‍ തുടര്‍ച്ചയായി കെട്ടിച്ചമച്ച വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതിലാണ് ഭവിച്ചത്. ഈ ക്രൂരമായ പീഡനമുറകള്‍ നടക്കുമ്പോഴും സി.ഐ.എക്ക് അറിഞ്ഞുകൂടാത്ത വിവരങ്ങള്‍ അവര്‍ കെട്ടിച്ചമയ്ച്ചുണ്ടാക്കുകയായിരുന്നു. ഇതാകട്ടെ സി.ഐ.എ ഓഫീസര്‍മാരെയും കോണ്‍ട്രാക്ടര്‍മാരെയും തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് യുണീക്ക് ആയ അല്ലെങ്കില്‍ പ്രവര്‍ത്തന സജ്ജമായ ഇന്റെലിജന്‍സ് അനിവാര്യമാണെന്ന തെറ്റായ നിഗമനങ്ങളിലേയ്‌ക്കെത്തിച്ചു.
ഡി) സി.ഐ.എ കുറ്റം തെളിയിക്കല്‍ ടെക്‌നിക്കുകളുടെ കാര്യക്ഷമതയില്‍ സി.ഐ.എ ഉദ്യോസ്ഥര്‍ തുടര്‍ച്ചയായി സംശയം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. തടവുപുള്ളികളുടെ സഹകരണം ഉറപ്പിക്കുന്നതിലും ശരിയായ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതിലും ഈ ടെക്കിനിക്കുകള്‍ എങ്ങനെയാണ് പരാജയപ്പെടുന്നത് എന്നത് ശ്രദ്ധാലുക്കളുമായിരുന്നു.
ഇ) ഈ ടെക്കിനിക്കുകളുടെ കാര്യപ്രാപ്തി പരിശോധിക്കണമെന്ന് സി.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടും, അതുപോലെതന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കോണ്ടലീസ റൈസും സെനറ്റ് ഇന്റലിജന്ഡസ് കമ്മിറ്റി നേതാക്കളും ആവശ്യപ്പെട്ടിട്ടും അത് ചെയ്യാനായിട്ടില്ലെന്ന് സി.ഐ.എ അംഗീകരിക്കുന്നു. 2007ല്‍ കസ്റ്റഡിയിലിരുന്ന അവസാനത്തെ തടവുകാരനെ കുറിച്ചുള്ള വിവരങ്ങള്‍ പോലും പുറത്തുവിടുന്നതില്‍ സി.ഐ.എയുടെ വികസിത കുറ്റം തെളിയിക്കല്‍ ടെക്കിനിക്കുകള്‍ (enhanced interrogation techniques) പരാജയപ്പെട്ടതിനെ തുടര്‍ന്ന് വരുംകാല കുറ്റം തെളിയിക്കലുകള്‍ പരസ്പര ബന്ധ നിര്‍മിതീരീതികളുമായി (rapport-building techniques) ഉദ്ഗ്രഥിച്ച് നടത്തണമെന്നും മറ്റ് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്ന കുറ്റാന്വേഷണ രീതികളെകുറിച്ച് ഗവേഷണങ്ങള്‍ നടത്തണമെന്നുമുള്ള നിഗമനത്തിലാണ് സി.ഐ.എ റിവ്യൂ ടീം എത്തിച്ചേര്‍ന്നത്.
അടുത്ത പേജില്‍ തുടരുന്നു
ഇത്തരത്തില്‍ ചുരുക്കിയതിനു ശേഷവവും ഒരുപാട് സെനറ്റര്‍മാര്‍ ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. സെനറ്റായ മാക് കെയിന്‍ വിശ്വസിച്ചിരുന്നത്, വാട്ടര്‍ ബോര്‍ഡ് (waterboard-കുറ്റാന്വേഷണത്തിനുപയോഗിക്കുന്ന ഒരു പീഡന മുറ) എന്നത് പീഡനത്തിന്റെ നല്ലൊരുദാഹരണമാണെന്നാണ്. മറ്റ് സെനറ്റര്‍മാരായ ഫെയിന്‍സ്റ്റീന്‍, ഹാഗല്‍, വൈദെന്‍ മുതലായവരും അങ്ങനെയാണ് കരുതുന്നത്. എന്നാല്‍ നിയമ കൗണ്‍ിസിലിന്റെ നീതിന്യായ വരുപ്പിന് സി.ഐ.എ കൊടുത്ത വിവരം, ഈ കുറ്റം തെളിയിക്കല്‍ രീതികളോട് ഒരു സെനറ്ററും എതിരഭിപ്രായം പറഞ്ഞില്ല എന്നാണ്.
2. കുറ്റം ,തെളിയിക്കല്‍ മാര്‍ഗ്ഗത്തെ കുറിച്ച് നയരൂപകര്‍ത്താക്കള്‍ക്കും പൊതുജനത്തിനും സി.ഐ.എ നല്‍കിയത് വന്‍തോതിലുള്ള തെറ്റായ/അപര്യാപ്തമായ വിവരങ്ങള്‍.
എ) സി.ഐ.എയുടെ “വികസിത കുറ്റം ചെളിയിക്കല്‍ രീതികള്‍” നടപ്പാക്കാനുള്ള നിയമപരവും നയപരവുമായ അംഗീകാരത്തിനായി സി.ഐ.എ ഉപയോഗപ്പെടുത്തിയത് അപര്യാപ്തമായ പഠനവിവരങ്ങളാണ്. വൈറ്റ് ഹൗസ്, കോണ്‍ഗ്രസ്, നീതിന്യായ വകുപ്പ്, സി.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍, മാധ്യമങ്ങള്‍ അമേരരിക്കന്‍ ജനത എന്നിവര്‍ക്ക് സി.ഐ.എ നല്‍കിയത് അപര്യാപ്തമായ വിവരങ്ങള്‍ മാത്രമാണ്.
ബി) സി.ഐ.എ പറഞ്ഞിരുന്നത്, വികസിത കുറ്റം തെളിയിക്കല്‍രീതി സവിശേഷമായ ഇന്റലിജെന്റ്‌സ് വിവരങ്ങള്‍ ലഭിക്കുന്നതിനും മറ്റ് മാര്‍ഗങ്ങളിലൂടെ ലഭ്യമല്ലാത്ത വിവരങ്ങള്‍ രാജ്യത്തിന് കൈമാറാനും ആണെന്നാണ്. ഇത്തരം ടെക്കിനിക്കുകളുടെ ഉപയോഗത്തിലൂടെ “ജീവനുകള്‍ രക്ഷിക്കാ”മെന്നും ഇത്തരം രീതികള്‍ പ്രയോഗിക്കുന്നതിനുള്ള അധികാരം നഷ്ടമായാല്‍ അമേരിക്കക്കാരുടെ മരണങ്ങളിലേയ്ക്കായിരിക്കും അത് കലാശിക്കുകയെന്നുമായിരുന്നു സി.ഐ.എ അവകാശപ്പെട്ടിരുന്നത്.
സി) ഇത്തരമൊരു ടെക്കിനിക്ക് പ്രയോഗിക്കുന്നതിനായി സി.ഐ.എ ന്യായമായി അവതരിപ്പിച്ചത് തകിടം മറിക്കാന്‍ കഴിവുള്ള ഭീകരവാദ ഇടങ്ങളെ കുറിച്ചുള്ള വിവരങ്ങളും ചില പ്രത്യേക ഭീകരവാദികളെ പിടിച്ചുമാണ്. ഇതാകട്ടെ അവരുടെ സ്വന്തം രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ അപര്യപ്തവും പരസ്പര വൈരുദ്ധ്യം നിറഞ്ഞവയുമാണ്. പ്രസിഡന്റിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടതുള്‍പ്പെടെ സി.ഐ.എയുടെ ആഭ്യന്തര പന്നെറ്റ റിവ്യൂവും (Panetta Review) ഒട്ടനവധി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.
ഡി) 2006 സെപ്റ്റംബര്‍ 6ന് പ്രസിഡന്റ് ബുഷ് ഈ ടെക്കിനിക്കുകളെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തല്‍ നടത്തുന്ന മണിക്കൂറുകള്‍ക്കു മുമ്പുവരെയും സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ പൂര്‍ണ അംഗത്വത്തെ ബ്രീഫ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണ കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങളെ ചുരുക്കുക എന്നത് ഒരുപാട് അപര്യാപ്തതകള്‍ക്ക് വിധേയമായിട്ടുണ്ട്.
ഇ) ഇത്തരത്തില്‍ ചുരുക്കിയതിനു ശേഷവവും ഒരുപാട് സെനറ്റര്‍മാര്‍ ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. സെനറ്റായ മാക് കെയിന്‍ വിശ്വസിച്ചിരുന്നത്, വാട്ടര്‍ ബോര്‍ഡ് (waterboard-കുറ്റാന്വേഷണത്തിനുപയോഗിക്കുന്ന ഒരു പീഡന മുറ) എന്നത് പീഡനത്തിന്റെ നല്ലൊരുദാഹരണമാണെന്നാണ്. മറ്റ് സെനറ്റര്‍മാരായ ഫെയിന്‍സ്റ്റീന്‍, ഹാഗല്‍, വൈദെന്‍ മുതലായവരും അങ്ങനെയാണ് കരുതുന്നത്. എന്നാല്‍ നിയമ കൗണ്‍ിസിലിന്റെ നീതിന്യായ വരുപ്പിന് സി.ഐ.എ കൊടുത്ത വിവരം, ഈ കുറ്റം തെളിയിക്കല്‍ രീതികളോട് ഒരു സെനറ്ററും എതിരഭിപ്രായം പറഞ്ഞില്ല എന്നാണ്.
ഈ ഓപ്പറേഷനെ പറ്റിയും തടവിനും അതിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമതയുമടക്കം അവ്യക്തവും അപൂര്‍ണവുമായ വിവരങ്ങളാണ് സി.ഐ.എ വൈറ്റ് ഹൗസിന് നല്‍കിയത്. മാത്രവുമല്ല വൈറ്റ് ഹൗസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതിരിക്കുകയോ ഒരു മറുപടിയും നല്‍കാതിരിക്കുകയോ ചെയ്തതിനും ഉദാഹരണങ്ങള്‍ ഏറെയാണ്.
അടുത്ത പേജില്‍ തുടരുന്നു
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വേണ്ടവിധം നിയമിക്കാന്‍ സി.ഐ.എക്ക് കഴിഞ്ഞില്ല. അനുഭവമോ പരിശീലനമോ ഇല്ലാത്ത വ്യക്തികളെയാണ് സി.ഐ.എ നിയമിച്ചിരുന്നത്. മാത്രവുമല്ല ആക്രമണചിരിത്രമുള്ളവരെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവമുള്ളവരെന്നും വ്യക്തിപരവും ഔദ്യോഗികവുമായി രേഖകളില്‍ വിലയിരുത്തപ്പെട്ട ഉദ്യോഗസ്ഥന്‍മാരെയാണ് ഈ ടെക്‌നിക്കുകള്‍ നടപ്പാക്കാന്‍ നിയമിച്ചിരുന്നത്. അവരുടെ യോഗ്യതയോ പോകട്ടെ, അവരുടെ സ്വഭാവ ദൂഷ്യങ്ങള്‍ പോലും നിയമനകാര്യങ്ങളില്‍ പരിഗണിക്കപ്പെടേണ്ടിയിരുന്നു.
3. സി.ഐ.എയുടെ പ്രോഗ്രാം മാനേജ്‌മെന്റ് അപര്യാപ്തവും അപൂര്‍ണവുമാണ്
എ) പ്രസിഡന്റ് ബുഷ് അനുമതി നല്‍കിയശേഷവും 6 മാസക്കാലം ഈ പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നതിലും മാനേജ് ചെയ്യുന്നതിലും സി.ഐ.എ വേണ്ടവിധം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. ഇതിലൊന്നും തന്നെ കുറ്റം തെളിയിക്കല്‍ പരിപാടിയോ പീഡിപ്പിച്ചുള്ള കുറ്റം തെളിയിക്കല്‍ പദ്ധതിയോ ഒന്നും ഉണ്ടായിരുന്നുമില്ല.
ബി) മുമ്പ് ഇവര്‍ നടത്തിയ പീഡിപ്പിച്ചുള്ള കുറ്റം തെളിയിക്കലിനെ പറ്റി വിലയിരുത്തുന്നതില്‍ സി.ഐ.എ പരാജയപ്പെട്ടു. ഇത് 1989ലെ ഒരു പ്രസ്ഥാവനയ്ക്ക് തന്നെ കാരണമായതാണ് പ്രസ്തുത കുറ്റം തെളിയിക്കല്‍ രീതികള്‍. “മനുഷ്യത്വ രഹിതവും ഭൗതികവും മാനസികവുമായ പീഡനങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ രീതികള്‍ ഒട്ടും ഉല്‍പ്പാദനക്ഷമമല്ല. അവ ശരിയായ ഉത്തരങ്ങളോ വിവരങ്ങളോ നല്‍കുന്നില്ല. മാത്രവുമല്ല തെറ്റായ ഉത്തരങ്ങളാകും അത്തരം രീതികളില്‍ നിന്നും ലഭിക്കുക.” ഇതായിരുന്നു 1989ലെ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അമേരിക്കയിലെ മറ്റ് ഭാഗങ്ങളിലുള്ള കുറ്റം തെളിയിക്കല്‍ വിദഗ്ദ്ധരുമായി ബന്ധപ്പെടുകപോലുമുണ്ടായിട്ടില്ല.
സി) 2002ലെ രണ്ടാം തടങ്കല്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ സി.ഐ.എയുടെ മാനേജ്‌മെന്റിന്റെ കാര്യപ്രാപ്തിയില്ലായ്മ രംഗത്ത് വന്നതാണ്. ഈ പദ്ധതി COBALT എന്നാണ് അറിയപ്പെട്ടിരുന്നത്. അവിടെയുള്ള ഏതാനും തടവുകാരുടെ വിവരങ്ങള്‍ മാത്രമേ അവരുടെ പക്കലവുണ്ടായിരുന്നുള്ളു. സി.ഐ.എയുടെ ഔദ്യോഗികമായ കുറ്റം തെളിയിക്കല്‍ രീതികളൊന്നുമായിരുന്നില്ല അവിടെ നടന്നത്. പരിശീലനം ലഭിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥന്‍മാര്‍ ആവര്‍ത്തിച്ച് അംഗീകൃതമല്ലാതെ, മറ്റൊരു മേല്‍നോട്ടത്തിന്റെയും പിന്‍ബലമില്ലാതെ അവിടെ നടത്തിയിരുന്നത് ഇതായിരുന്നു. (അവയൊന്നുമൊരിക്കലും സി.ഐ.എ ഔപചാരിക പദ്ധതിയുടെ ഭാഗമായിരുന്നില്ല.)
പദ്ധതിയുടെ നടത്തിപ്പ് കാലത്ത് തടങ്കലിലുണ്ടായിരുന്ന 119 തടവുകാരില്‍ 26 പേര്‍ തെറ്റായി പിടിക്കപ്പെട്ടവരായിരുന്നു. ഇവരെ തടവിലാക്കണ്ട ആവശ്യമില്ലെന്ന് സി.ഐ.എ തീരുമാനിച്ചതിനു ശേഷവും ഇവര്‍ മാസങ്ങളോളം കസ്റ്റഡിയിലായിരുന്നു. മറ്റ് പല തടവുകാരെ കുറിച്ചും അവ്യക്തമായ വിവരങ്ങള്‍ മാത്രമേ സി.ഐ.എ റിക്കോര്‍ഡുകളിലുള്ളു. അതുകൊണ്ട് തന്നെ സി.ഐ.എ യുടെ കൈവശമുണ്ടായുരുന്ന തടവുകാരുടെ കൃത്യമായ എണ്ണമോ അവരെ എപ്രകാരമാണ് കൈകാര്യം ചെയ്തതെന്ന വിവരമോ ഈ ദുര്‍ബല രേഖകളില്‍ എന്ിനുപല്‌ളതാണ്.
ഡി) കൊബാള്‍ട്ടിന്റെ ഉത്തരവാദിത്വം നല്‍കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാകട്ടെ പര്യാപ്തമായ അനുഭവങ്ങളൊന്നുമില്ലാതിരുന്ന ഒരു ജൂനിയറുമായിരുന്നു. അവിടെ വെച്ച് 2002ല്‍ ഒരു തടവുകാരന്‍ നഗ്നനാക്കപ്പെടുകയും ചങ്ങലക്കികടപ്പെടുകയും ചെയ്യപ്പെട്ട് മരിച്ച നിലവയില്‍ കാണപ്പെടുകയുണ്ടായി. പ്രസ്തുത സൗകര്യങ്ങളില്‍ ഹൈപ്പോതെര്‍മിയ കാരണമാണ് അയാള്‍ കൊല്ലപ്പെട്ടത്. 2003ലെ ഒരു അഭിമുഖത്തില്‍ സി.ഐ.എയുടെ നേൃത്വത്തിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ ജനറല്‍ സമ്മതിച്ച കാര്യം കൊബാള്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി അവര്‍ക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല എന്നാണ്.
ഇ) പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വേണ്ടവിധം നിയമിക്കാന്‍ സി.ഐ.എക്ക് കഴിഞ്ഞില്ല. അനുഭവമോ പരിശീലനമോ ഇല്ലാത്ത വ്യക്തികളെയാണ് സി.ഐ.എ നിയമിച്ചിരുന്നത്. മാത്രവുമല്ല ആക്രമണചിരിത്രമുള്ളവരെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവമുള്ളവരെന്നും വ്യക്തിപരവും ഔദ്യോഗികവുമായി രേഖകളില്‍ വിലയിരുത്തപ്പെട്ട ഉദ്യോഗസ്ഥന്‍മാരെയാണ് ഈ ടെക്‌നിക്കുകള്‍ നടപ്പാക്കാന്‍ നിയമിച്ചിരുന്നത്. അവരുടെ യോഗ്യതയോ പോകട്ടെ, അവരുടെ സ്വഭാവ ദൂഷ്യങ്ങള്‍ പോലും നിയമനകാര്യങ്ങളില്‍ പരിഗണിക്കപ്പെടേണ്ടിയിരുന്നു.
എഫ്) തങ്ങളുടെ പദ്ധതി നടപ്പിലാക്കാനായി രണ്ട് സൈക്കോളജിസ്റ്റുകളെ അതിന്റെ വികാസം പ്രവര്‍ത്തനം ലഭ്യത എന്നിവ വിലയിരുത്തുന്നതിനായി നിയമിച്ചിരുന്നു. ഈ മനശാസ്ത്രജ്ഞരുടെ മുന്‍കാല അനുഭവമെന്ന് പറയുന്നത്, വ്യോമസേനാ സുരക്ഷ, ഏവിയേഷന്‍, റെസിസ്റ്റന്‍സ് ആന്റ് സര്‍വൈവല്‍ സ്‌കൂളിലെ (Air Force Survival, Evasion, Resistance and Escape (SERE) school) അനഭവങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇവര്‍ക്ക് ഒരു കുറ്റാന്വേഷകനെന്ന നിലയിലോ അല്‍ഖ്വയിദയുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ഒരു ധാരണയുമില്ലെന്നു മാത്രമല്ല, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മറ്റ് സാംസ്‌കാരിക-ഭാഷാ വൈദഗ്ദ്യങ്ങള്‍ എന്നിവയിലൊന്നും വേണ്ടത്ര വിവരവുമില്ലാത്തവരായിരുന്നു.
ജി) ഇത്തരം ടെക്കിനിക്കുകള്‍ പ്രയോഗിക്കേണ്ടവരുടെ നീണ്ട ലിസ്റ്റുകള്‍ കോണ്‍ട്രാക്ടര്‍മാര്‍ ഉണ്ടാക്കും. എന്നിട്ട് സി.ഐ.എയുടെ സുപ്രധാന തടവുകാരില്‍ ഇതൊക്കെ പ്രയോഗിക്കും. അതേസമയം കോണ്‍ട്രാക്ടര്‍മാര്‍ ഈ പ്രയോഗത്തിന്റെ കാര്യക്ഷമത അളക്കും.
അബു സുബൈദ
എച്ച്) സി.ഐ.എയുടെയും ഇന്റെലിജന്‍സ് വിങ്ങിന്റെയും ഇടനിലക്കാരായി ഈ സൈക്കോളജിസ്റ്റുകളാണ് പ്രവത്തിക്കുന്നത്. അവരുടെ സ്വന്തം തടങ്കല്‍രീതികളെ വിലയിരുത്താനും ഈ സൈക്കോളജിസ്റ്റുകളെ സി.ഐ.എ അനുവദിച്ചിരുന്നു. സി.ഐ.എയുമായുള്ള തങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ 2005ല്‍ ഈ സൈക്കോളജിസ്റ്റുകള്‍ ഒരു കമ്പനി രൂപീകരിക്കുകയുണ്ടായി. തുടര്‍ന്ന് സി.ഐ.എ ഇവര്‍ക്ക് പദ്ധതി ഔട്‌സോഴ്‌സ് ചെയ്യുകയായിരുന്നു. 80 ദശലക്ഷം കോടി ഡോളറണ് ഈ ഇനത്തില്‍ കമ്പനിക്ക് നല്‍കിയത്.
ഐ) പദ്ധതിയുടെ നടത്തിപ്പ് കാലത്ത് തടങ്കലിലുണ്ടായിരുന്ന 119 തടവുകാരില്‍ 26 പേര്‍ തെറ്റായി പിടിക്കപ്പെട്ടവരായിരുന്നു. ഇവരെ തടവിലാക്കണ്ട ആവശ്യമില്ലെന്ന് സി.ഐ.എ തീരുമാനിച്ചതിനു ശേഷവും ഇവര്‍ മാസങ്ങളോളം കസ്റ്റഡിയിലായിരുന്നു. മറ്റ് പല തടവുകാരെ കുറിച്ചും അവ്യക്തമായ വിവരങ്ങള്‍ മാത്രമേ സി.ഐ.എ റിക്കോര്‍ഡുകളിലുള്ളു. അതുകൊണ്ട് തന്നെ സി.ഐ.എ യുടെ കൈവശമുണ്ടായുരുന്ന തടവുകാരുടെ കൃത്യമായ എണ്ണമോ അവരെ എപ്രകാരമാണ് കൈകാര്യം ചെയ്തതെന്ന വിവരമോ ഈ ദുര്‍ബല രേഖകളില്‍ എന്ിനുപല്‌ളതാണ്.
ജെ) രണ്ട് പ്രാവശ്യം ഈ പരിപാടി നിര്‍ത്തിവംരക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ല ഉണ്ടായി,സ ഇ അവസരങ്ങളില്‍ വെറിുതെ തടവുകാരെ പിടിച്ചുവവെയ്ച്ചിരിക്കുന്നു എന്നായിരുന്നു ആരോെപണം ഉയര്‍ന്നിരുന്നത്. 2005ല്‍ ഇത്തരമൊരു പ്രവര്‍ത്തനത്തിനു കാരണമായ വ്യക്തിയെ സി.ഐ.യുടെ മുതിര്‍നന്ന നേതൃത്വം ഓവര്‍ റൂള്‍ ചെയ്തു. 2007ലും ഇത്തരമൊരു സംഭവമുണ്ടായി.
അടുത്ത പേജില്‍ തുടരുന്നു
ജലപീഡനത്തിന്റെ മറവില്‍ ഖാലിദ് ഷെയ്ക്ക് മുഹമ്മദിനെ വെള്ളത്തില്‍ പൂര്‍ണമായും പലതവണ മുക്കുകയുണ്ടായി എന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മുന്നിലധികം വ്യക്തികളുടെ ദേഹത്ത് വാട്ടര്‍ ബോര്‍ഡ് രീതി പ്രയോഗിച്ചെന്നു നേരത്തെതന്നെ സി.ഐ.എ രേഖകളില്‍ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് വാട്ടര്‍ബോര്‍ഡും ജലമൊഴിക്കാനുള്ള ബക്കറ്റിന്റെയും ഫോട്ടോഗ്രാഫുകള്‍ പുറത്തുവന്നിരുന്നു. സി.ഐ.എ അവകാശപ്പെടുന്നത് അത് ഉപയോഗിച്ചിട്ടില്ല എന്നാണ്. സി.ഐ.എയുടെ തടങ്കല്‍ പ്രദേശത്ത് കാണപ്പെട്ട ഈ വാട്ടര്‍ബോര്‍ഡിനെ കുറിച്ച് വ്യക്തമായ വിവരണം നല്‍കുന്നതിന് സി.ഐ.എക്ക് കഴിഞ്ഞില്ല.
4. നയരൂപീകരണ വിദഗ്ദ്ധന്‍മാരുടെ മുന്നിലും പൊതു ജനങ്ങളുടെ മുന്നിലും സി.ഐ.എ പ്രത്യക്ഷപ്പെട്ടതിനേക്കാള്‍ ക്രൂരമായിരുന്നു ഈ പരിപാടിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
എ) ആദ്യത്തെ തടവുകാരനായ അബു സുബൈദ മുതല്‍ തന്നെ നിരവധി പേരിലേയ്ക്ക് സി.ഐ.എ തങ്ങളുടെ കുറ്റം തെളിയിക്കല്‍ രീതി പ്രയോഗിട്ടിരുന്നു. ദിവസങ്ങളും ആഴ്ചകള്‍ വരെയും ഒരു സമയത്തു തന്നെ നീണ്ടുനില്‍ക്കുന്ന വിധമായിരുന്നു ഇത് നടപ്പാക്കപ്പെട്ടത്.
ബി) സി.ഐ.എ അവകാശപ്പെടുന്ന പോലെ ആദ്യം ഈ പരിപാടി നടപ്പാക്കപ്പെട്ടപ്പോള്‍ “തുറന്നതും ഭീഷണിരഹിതവുമായ രീതിയാണ്” തങ്ങള്‍ നടപ്പാക്കിയതെന്നും “കഴിയുന്നതും ഏറ്റവും കുറഞ്ഞ നിര്‍ബന്ധിത രീതിയാണ്” തങ്ങള്‍ നടപ്പാക്കിയതെന്നും അനിവാര്യമായ അവസരത്തില്‍ മാത്രമാണ് കുറച്ച് പീഡന മുറകള്‍ നടപ്പാക്കിയതെന്നുമൊക്കെയുള്ള വാദങ്ങള്‍ക്ക് ഉപോല്‍ബലകമായ യാതൊരു തെളിവും രേഖകളില്‍ ഇല്ല.
അതിനുപകരം മിക്ക കേസുകളിലും വളരെ പീഡനങ്ങളുള്‍ക്കൊള്ളുന്ന രീതികളാണ് നടപ്പാക്കപ്പെട്ടത്; വളരെ ദ്രുതഗതിയിലും മറ്റ് രീതികളുമായി സമന്വയിപ്പിച്ചും ഒപ്പം നിരന്തരമായും. തടവുകാരുടെ കൈകള്‍ തലയ്ക്കുമുകളില്‍ വരത്തക്ക വണ്ണം ബന്ധിച്ച് 180 മണിക്കൂറുകളോളം ഉറങ്ങാന്‍ അനുവദിക്കാത്ത വിധമുള്ള രീതികള്‍ അവലംബിച്ചിരുന്നു. അതും അങ്ങേയറ്റം വേദന ഉണ്ടാകുന്ന പൊസിഷനില്‍ തടവുകാരെ നിര്‍ത്തിക്കൊണ്ട്. സി.ഐ.എയുടെ ഇത്തരം നടപടികള്‍ തടവുകാരില്‍ ഉണ്ടാക്കിയ പ്രതീതി എന്നു പറയുന്നത് ഒരാള്‍ക്കും കസ്റ്റഡിയില്‍ നിന്നും ജീവനോടെ മോചനം സാധ്യമല്ല എന്നതായിരുന്നു.
തണുപ്പേറിയ അവസ്ഥ തടവുകേന്ദ്രത്തില്‍ ഒരാള്‍ മരിക്കുന്നതിനു തന്നെ കാരണമായിട്ടുണ്ട്. മാത്രവുമല്ല തടവുകാര്‍ ഏറെക്കുറേ നഗനരാക്കപ്പെട്ടിരുന്നു. അവരുടെ കൈകള്‍ തലയ്ക്കു മുകളില്‍ വരത്തക്കവണം വിലങ്ങുവെക്കുകും ചെയ്തിരുന്നു. നഗ്നരാക്കപ്പെട്ട തടവുകാര്‍ മുഖം മറക്കപ്പെട്ട് തറയില്‍ വലിച്ചിഴക്കപ്പെട്ടിരുന്നു. ഇടനാഴിയിലൂടെ വലിച്ചിഴക്കപ്പെട്ട തടവുകാരെ തൊഴിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.
സി) തണുപ്പേറിയ അവസ്ഥ തടവുകേന്ദ്രത്തില്‍ ഒരാള്‍ മരിക്കുന്നതിനു തന്നെ കാരണമായിട്ടുണ്ട്. മാത്രവുമല്ല തടവുകാര്‍ ഏറെക്കുറേ നഗനരാക്കപ്പെട്ടിരുന്നു. അവരുടെ കൈകള്‍ തലയ്ക്കു മുകളില്‍ വരത്തക്കവണം വിലങ്ങുവെക്കുകും ചെയ്തിരുന്നു. നഗ്നരാക്കപ്പെട്ട തടവുകാര്‍ മുഖം മറക്കപ്പെട്ട് തറയില്‍ വലിച്ചിഴക്കപ്പെട്ടിരുന്നു. ഇടനാഴിയിലൂടെ വലിച്ചിഴക്കപ്പെട്ട തടവുകാരെ തൊഴിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ഡി) സി.ഐ.എയുടെ പീഡന പദ്ധതിക്ക് വിധേയമായ തടവുകാര്‍ക്ക് മാനസികവും പെരുമാറ്റപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉന്മത്താവസ്ഥ (hallucinations), ചിത്തഭ്രമം (paranoia), ഉറക്കമില്ലായ്മ (insomnia) മുതലായവ. കൂടാതെ സ്വയം പീഡനം നടത്തുക സ്വയം അക്രമിക്കുക എന്നിങ്ങനെയുള്ള മാനസികാവസ്ഥയിലേയ്ക്കും അവരെത്തിയിട്ടുണ്ട്. മനുഷ്യരുമായുള്ള നിരന്തര സമ്പര്‍ക്കത്തിന്റെ അഭാവം കാരണം ഒട്ടനവധി മറ്റ് മാനസിക പ്രശ്‌നങ്ങളും അവര്‍ക്ക് വന്നുചേര്‍ന്നിട്ടുണ്ട്.
നീതിന്യായ വകുപ്പിനു മുന്നില്‍ സി.ഐ.എ നടത്തിയ അവകാശപ്പെടലുകളില്‍ നിന്നും വിരുദ്ധമായി, അവിടെ ഉപയോഗിച്ചിട്ടുള്ള ജലപീഢന രീതി ശാരീരികമായി അപകടമുള്ളതും ശരീരം വിറക്കാനും ഛര്‍ദ്ദി അനുഭവപ്പെടുത്തുന്നതും അസഹനീയവുമായിരുന്നു. ആദ്യത്തെ പീഡനത്തിനു ശേഷം തന്നെ “വായിലേയ്ക്ക് വെള്ളം ഒഴിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ള കുമിളയോട് പ്രതികരണ ശേഷി നഷ്ടപ്പെട്ട”യാളായി മാറുകയായിരുന്നു അബു സുബൈദത്തുപോലും.
ജലപീഡനത്തിന്റെ മറവില്‍ ഖാലിദ് ഷെയ്ക്ക് മുഹമ്മദിനെ വെള്ളത്തില്‍ പൂര്‍ണമായും പലതവണ മുക്കുകയുണ്ടായി എന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മുന്നിലധികം വ്യക്തികളുടെ ദേഹത്ത് വാട്ടര്‍ ബോര്‍ഡ് രീതി പ്രയോഗിച്ചെന്നു നേരത്തെതന്നെ സി.ഐ.എ രേഖകളില്‍ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് വാട്ടര്‍ബോര്‍ഡും ജലമൊഴിക്കാനുള്ള ബക്കറ്റിന്റെയും ഫോട്ടോഗ്രാഫുകള്‍ പുറത്തുവന്നിരുന്നു. സി.ഐ.എ അവകാശപ്പെടുന്നത് അത് ഉപയോഗിച്ചിട്ടില്ല എന്നാണ്. സി.ഐ.എയുടെ തടങ്കല്‍ പ്രദേശത്ത് കാണപ്പെട്ട ഈ വാട്ടര്‍ബോര്‍ഡിനെ കുറിച്ച് വ്യക്തമായ വിവരണം നല്‍കുന്നതിന് സി.ഐ.എക്ക് കഴിഞ്ഞില്ല.
ഇ) നീതിന്യായ വകുപ്പിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായി അബി സുബൈദത്ത് തടവിലായിരുന്നപ്പോള്‍ അയാള്‍ക്ക് മെഡിക്കല്‍ കെയര്‍ നല്‍കുന്നതിനു പകരം “മുന്‍രീതികള്‍” പിന്തുടരാനായിരുന്നു പറഞ്ഞത്. ഇതിന്റെ ഫലമായി അബി സുബൈദത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ബുള്ളറ്റ് മുറിവില്‍ അണുബാധയേല്‍ക്കുകയും കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുകയുണ്ടായി. അഞ്ചോളം തടവുകാരെ കൊണ്ട് സി.ഐ.എ “മലദ്വാരം വഴിയുള്ള എനിമ” നല്‍കിയിട്ടുണ്ട്, അല്ലെങ്കില്‍ “മലദ്വാരം വഴി വെള്ളം” നല്‍കിയിട്ടുണ്ട്. ഇതൊന്നും തന്നെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടല്ല.
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായടിക്കാന്‍:
http://america.aljazeera.com/articles/2014/12/9/senate-torture-report.html
കടപ്പാട്: www.feinstein.senate.gov