| Friday, 18th October 2024, 5:37 pm

ട്വന്റി ഫോര്‍ ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടക്കാഞ്ചേരി: ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് റോഷന്‍, മുഹമ്മദ് ഇസ്‌ലാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.

ജുമാ നിസ്‌ക്കാരത്തിന് ശേഷം വാണിയംപാറ പള്ളിയില്‍ നിന്ന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലാണ് ഓടിച്ചിരുന്നതെന്നും നിഗമനമുണ്ട്.

അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Content Highlight: The students died after being hit by a car in twenty-four media team were traveling

We use cookies to give you the best possible experience. Learn more