തിരുവനനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു. ഡിസംബറിലെ ശമ്പളം നാളെ തന്നെ നല്‍കുമെന്ന ഭക്ഷ്യ മന്ത്രി ജി.ആര്‍. വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.
സമരം നടത്തിയ വ്യാപാരികളുമായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ചര്‍ച്ചയെ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. എല്ലാ മാസത്തെയും ശമ്പളം 15ാം തീയതിക്ക് മുമ്പ് നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.
വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കുന്നതിനായി നേരത്തെ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. പിന്നാലെ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.
Content Highlight: The strike of ration traders was called off