അതിരപ്പിള്ളി: വലിയ മലവെള്ളപ്പാച്ചിലില്‍ തകരാതെ നില്‍ക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കാവല്‍മാടം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയം എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ, ഉദ്ഘാടനം ചെയ്തശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന പാലവും കെട്ടിടവുമൊക്കെ ഈ കാവല്‍മാടവുമായി താരതമ്യം ചെയ്തുള്ള ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഈ വൈറല്‍ കാവല്‍മാടത്തിന്റെ കഥ ഇങ്ങനെയാണ്.
അതിരപ്പിള്ളി വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പി.കെ. സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരുടെ പ്രയത്‌ന ഫലമാണ് ഷെഡ്. വെയിലും മഴയുമേല്‍ക്കാതെ കാവല്‍ ജോലിക്കാര്‍ക്ക് വിശ്രമിക്കുന്നതിനുവേണ്ടിയായിരുന്നു ഇതിന്റെ നിര്‍മാണം. ഷെഡിന്റെ നിര്‍മാണം നടന്നിട്ട് പത്ത് വര്‍ഷത്തിലധികമായി.
സഹജനെ കൂടാതെ ടി.പി. ഷാജു, എം.സി. ശിവന്‍ ഉണ്ണി, സി.വി. രാജന്‍, കെ.എം. സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം നടത്തിയത്. സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ വസ്തുക്കളൊന്നും ഈ ഷെഡില്‍ ഉപയോഗിച്ചിട്ടില്ല. മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പെടെ നിര്‍മിച്ചിരിക്കുന്നത്. കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്.