സൂപ്പര്‍ ശരണ്യക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രേമലു. വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തില്‍ മമിത ബൈജുവും നസ്‌ലെനുമായിരുന്നു ഒന്നിച്ചത്. ഫെബ്രുവരി എട്ടിന് തിയേറ്ററുകളില്‍ എത്തിയ പ്രേമലു പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ടിരുന്നു.
കേരളത്തിലെ വിജയത്തിന് സമാനമായി തന്നെ തമിഴിലും തെലുങ്കിലും വലിയ വിജയമായിരുന്നു പ്രേമലു നേടിയത്. തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കാത്ത പ്രേക്ഷകര്‍ ചിത്രം ഒ.ടി.ടിയില്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രേമലു ഈയിടെയായിരുന്നു ഒ.ടി.ടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങിയത്. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റീനുവും സച്ചിനും തമ്മിലുള്ള പ്രണയമായിരുന്നു സിനിമ പറഞ്ഞത്.
നസ്‌ലെന്‍ അവതരിപ്പിച്ച സച്ചിന്‍ എന്ന കഥാപാത്രം യു.കെയില്‍ പോകുന്നതോടെയായിരുന്നു പ്രേമലു അവസാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയാണ് ഏറെ വൈറലാകുന്നത്. ഷിജു ആച്ചാന്‍ണ്ടി എന്ന വ്യക്തി തന്റെ എഫ്.ബി പോസ്റ്റിലൂടെ പങ്കുവെച്ച കുറിപ്പാണ് വൈറലായത്.
യു.കെയില്‍ എത്തിയ സച്ചിന്‍ ജീവിക്കാന്‍ വഴിയില്ലാതെ വ്‌ളോഗിങ് തുടങ്ങുന്നതും റീനുവും സച്ചിനും ബ്രേക്കപ്പാകുന്നതുമായാണ് കഥയില്‍ പറയുന്നത്. ഹൈദരാബാദില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയ റീനും യു.കെയില്‍ എത്തുന്നതുമൊക്കെ ഈ കഥയിലുണ്ട്. ‘പ്രേമലു 2’ എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
യു.കെയില്‍ എത്തിയ സച്ചിന്‍ ജീവിക്കാന്‍ വഴിയില്ലാതെ വ്‌ളോഗിങ് തുടങ്ങി. ഏജന്‍സിയുടെ ചതിയില്‍ പെട്ടതാണ്. യു.കെയില്‍ എങ്ങനെ സൗജന്യം പറ്റി ജീവിക്കാം എന്നൊക്കെയുള്ള വ്‌ളോഗുകള്‍ റീനുവിനെ നന്നായി വെറുപ്പിച്ചു. കുറച്ചു റീച്ചായപ്പോള്‍ സച്ചിന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് വേണ്ടി പെയിഡ് പ്രമോഷനും തുടങ്ങി. കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടു. ഇതൊക്കെ കണ്ട റീനു രോഷം കൊണ്ട് പൊട്ടിത്തെറിച്ചു. നീ ഈ ജന്മത്തു നന്നാവില്ലെടായെന്ന് പറഞ്ഞ്, സച്ചിനോടുള്ള പ്രേമം അവള്‍ അവസാനിപ്പിച്ചു. ഹാര്‍ട്ട് ബ്രേക്ക്.
ഇതിനിടയില്‍, റീനു ഹൈദരാബാദില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുകയും അത് ഒരു എം.എന്‍.സി ലെവലിലേക്ക് വളരുകയും ചെയ്തിരുന്നു. കമ്പനിക്ക് ലണ്ടനില്‍ ഓഫീസ് തുറക്കാന്‍ എത്തിയ റീനു വീണ്ടും സച്ചിനെ തേടിപ്പിടിച്ച് അവിടെ ജോലി കൊടുക്കുന്നു. നന്നാവുന്നെങ്കില്‍ നന്നാവട്ടെ എന്ന കെയറിങ്.
പട്ടിണി കിടന്നു മടുത്തിരുന്ന സച്ചിന്‍ ആ ജോലി സ്വീകരിക്കും. വ്‌ളോഗിങ് ഒക്കെ നിറുത്തി മിടുക്കനായി പണിയെടുക്കുന്ന സച്ചിനോട് റീനുവിനു വീണ്ടും പ്രേമം തോന്നിത്തുടങ്ങി. കമ്പനിയുടെ ഓപറേഷന്‍സ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുന്നു. എല്ലാത്തിലും ഒരു വിശ്വസ്തനായ സഹായിയായി സച്ചിന്‍ കൂടെയുണ്ട്. ഒരു കീഴുദ്യോഗസ്ഥന്റെ അനുവദനീയമായ അതിരുകള്‍പ്പുറത്തേക്ക് അവന്‍ ഒരടിവെക്കുന്നില്ല.
മെയില്‍ ഷോവനിസ്റ്റുകളായ നാട്ടിലെ സി.ബി.എസ്.ഇ കിഡ്‌സിനൊപ്പം തന്റെ ജീവിതം സെറ്റാകില്ലെന്ന് അതിനകം റീനു തിരിച്ചറിഞ്ഞിരുന്നു. സച്ചിന് കെയറിങ് വാരിക്കോരി നല്‍കുമ്പോള്‍ തന്നിലേക്കു വീണ്ടും ആ പഴയ സന്തോഷം മടങ്ങി വരുന്നത് റീനു അനുഭവിക്കുന്നു. ഇപ്രാവശ്യം റീനുവാണു സച്ചിനോട് പ്രപോസ് ചെയ്യുന്നത്. സച്ചിന്‍ അതു സ്വീകരിക്കുമോ?
ഇതിനിടയില്‍ നാട്ടില്‍ ആദി, വാണ്ടര്‍ലസ്റ്റിനെ കല്യാണം കഴിച്ച് വിശാഖപട്ടണത്തെ തെങ്ങിന്‍തോപ്പില്‍ കൃഷിയും മറ്റുമായി കൂടിയിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഒരു ഇന്‍സ്റ്റാ പേജുമുണ്ട്. ജസ്റ്റ് കിഡ്ഡിങ് എന്ന പേരില്‍.
അമല്‍ ഡേവീസ് ടെസ്റ്റെഴുതല്‍ നിറുത്തി, ഒരു ഗേറ്റ് കോച്ചിങ് സെന്റര്‍ തുടങ്ങുകയും നിരവധി ബ്രാഞ്ചുകളായി വളരുകയും ചെയ്യുന്നു. പുള്ളി അറിയപ്പെടുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറുമാണ്. മേരിയാന്റിയുടെ മോന്‍ ടി.എഫ്.സി ഏറ്റെടുക്കുകയും ഹൈദരാബാദിലെ ഏറ്റവും തിരക്കേറിയ ഒരു പബ്ബിന്റെ ഉടമയാകുകയും ചെയ്തു. പേര്, ഹെവന്‍. ഹാര്‍ട്ട് ബ്രേക്കിന് മുമ്പും ശേഷവുമായി വേറെയും കുറെ സംഗതികളൊക്കെയുണ്ട്.
ക്ലൈമാക്‌സില്‍ നമ്മള്‍ കാണുന്നത് ഫിര്‍ മരങ്ങളും പൂന്തേനരുവിയും സൈഡില്‍ ബി.എം.ബി.സി റോഡും അകലെ മാമലകളും കണ്ണെടുക്കാനാകാത്തവിധം കണ്ടമാനം ഭംഗിയുമുള്ള ഒരു യൂറോപ്യന്‍ കണ്‍ട്രി സൈഡാണ്. റോഡിലൂടെ പൊടുന്നനെ ഒരു ഫെറാരി കണ്‍വെര്‍ട്ടിബിള്‍ പാഞ്ഞുപോകുന്നു. പിന്നെ കാണുന്നത് സ്റ്റിയറിങ് വീല്‍. ഡ്രൈവ് ചെയ്യുന്നത് റീനു. മുടി പറക്കുന്നുണ്ട്. ക്യാമറ കോ ഡ്രൈവറുടെ സീറ്റിലേക്ക് തിരിയുമ്പോള്‍ അവിടെ ആരുമില്ല.
ക്യാമറ പിന്‍സീറ്റിലേക്ക്. സച്ചിന്‍ ഉണ്ട് അവിടെ. ക്യാമറ കോ ഡ്രൈവര്‍ സീറ്റിന്റെ പിന്നിലേക്ക്. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ചൈല്‍ഡ് സീറ്റില്‍ ഒരു കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു. കുഞ്ഞിനോട് കൊഞ്ചുന്ന സച്ചിന്‍. ഇടക്ക് പിന്നിലേക്കു തിരിഞ്ഞ് സച്ചിനെയും കുഞ്ഞിനെയും വാത്സല്യത്തോടെ നോക്കുന്ന റീനു. ചക്രവാളങ്ങളിലേക്ക് കുതിച്ചു പായുന്ന ഫെറാരിയുടെ വിദൂരദൃശ്യം. ദ എന്‍ഡ്.
Content Highlight: The Story Of Premalu 2 Going Viral On Facebook