ദളിതര്‍ക്കെതിരെ ഇന്നോളം നടന്നിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും പരിശോധിക്കുകയാണെങ്കില്‍ ലോകത്ത് മറ്റേതൊരു രാജ്യത്ത് നടന്നിട്ടുള്ളതിലും വലിയ വംശീയ കൊലപാതകങ്ങള്‍ക്കാണ് ഇന്ത്യ വേദിയായിട്ടുള്ളത്. ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രം പറയാനുണ്ട് ഈ ജാതി അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും അരികുവല്‍ക്കരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എന്നതാണ് വസ്തുത.
ഇന്ത്യന്‍ ജാതിവ്യവസ്ഥയനുസരിച്ച് കൊല്ലപ്പെടേണ്ട മനുഷ്യരാണ് വര്‍ണ-ജാതി വ്യവസ്ഥയ്ക്ക് പുറത്തുകിടക്കുന്ന ദളിതര്‍. “ദളിത്” എന്നത് കീഴാള ജാതി സമൂഹം സാമുദായികവല്‍ക്കരണമെന്ന ഏറ്റവും നൂതനമായ അവരുടെ രാഷ്ട്രീയലക്ഷ്യാര്‍ത്ഥം സ്വീകരിച്ച നവരാഷ്ട്രീയസംവര്‍ഗമാണ്. പലപ്പോഴും ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥസാധ്യത മനസിലാക്കാതെ ഇടത്-സെക്കുലര്‍ ബുദ്ധിജീവികള്‍ ഇത് ജാതിവ്യവസ്ഥ വിശിഷ്യ ബ്രാഹ്മണര്‍ മുന്നോട്ട് വെച്ച് ജാതീയതയെ നിലനിര്‍ത്തുന്ന ഒന്നായി വിശദീകരിക്കക്കുന്നതായി കാണുന്നുണ്ട്. അതില്‍ അങ്ങേയറ്റം പാകപ്പിഴകളുണ്ട്. കാരണം കീഴാള ജാതികളിലെ ഉപജാതി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകളെ ഒഴിവാക്കിക്കൊണ്ട് ഇന്നോളം ജാതീയമായ അടിച്ചമര്‍ത്തലിനും അരികുവല്‍ക്കരണത്തിനും ഇടയായിട്ടുള്ള സമുദായങ്ങളെ ഒരൊറ്റ സമുദായമെന്ന നിലയില്‍ കോര്‍ത്തിണക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമങ്ങളുടെ ഭാഗമാണ് ദളിത്‌വല്‍ക്കരണം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
| ഒപ്പിനിയന്‍ : ഷഫീക്ക് സുബൈദ ഹക്കീം |
അടുത്തകാലത്ത് ദളിതരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയും ഹരിയാനയില്‍ ജാതിവാദികള്‍ കുടിലോടെ കത്തിച്ചുകൊന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ “അച്ഛാദിന്‍” എങ്ങനെയായിരിക്കും, അല്ലെങ്കില്‍ എങ്ങനെയായിരുന്നു എന്നതിന്റെ ഏറ്റവും ദിശാസൂചകമായ ഉദാഹരണം തന്നെയാണ് ആ കൊലപാതകങ്ങള്‍. മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ, അതും അസഹിഷ്ണുത ഇവിടെ ഇല്ലാ എന്ന് പോസ്‌റ്ററൊട്ടിക്കാന്‍ പ്രശസ്ത ബോളിവുഡ് താരങ്ങളെ തന്നെ രംഗത്തിറക്കി പ്രചരണങ്ങള്‍ കൊഴുപ്പിക്കുമ്പോഴും ലോകത്തിനു മുന്നില്‍ തന്നെ അങ്ങേയറ്റം നാണം കെടുന്ന ജാതിവ്യവസ്ഥയെ കുറിച്ചും അതിന്റെ പേരില്‍ ഇന്നോളം നടന്നിട്ടുള്ള കൊലപാതകങ്ങളെ കുറിച്ചും മിണ്ടാത്തതെന്ത്?
ദളിതര്‍ക്കെതിരെ ഇന്നോളം നടന്നിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും പരിശോധിക്കുകയാണെങ്കില്‍ ലോകത്ത് മറ്റേതൊരു രാജ്യത്ത് നടന്നിട്ടുള്ളതിലും വലിയ വംശീയ കൊലപാതകങ്ങള്‍ക്കാണ് ഇന്ത്യ വേദിയായിട്ടുള്ളത്. ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രം പറയാനുണ്ട് ഈ ജാതി അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും അരികുവല്‍ക്കരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എന്നതാണ് വസ്തുത. ബ്രാഹ്മണ-മേല്‍ജാതി ഹിന്ദുക്കളാല്‍ ആക്രമിക്കപ്പെടുകയും അധിനിവേശം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വന്‍ജനതയാണ് “ബ്രോക്കന്‍ പീപ്പിള്‍” അഥവാ ചിതറപ്പെട്ട/തകര്‍ക്കപ്പെട്ട, മനുഷ്യരായിട്ടുള്ള ദളിതര്‍. ഇന്ത്യയ്ക്കുള്ളിലെ ആഭ്യന്തരകോളനിവല്‍ക്കരണമാണ് ജാതിവ്യവസ്ഥ എന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. കീഴാള ജനവിഭാഗങ്ങളായ ദളിതരുടെയും ആദിവാസികളുടെയും മേല്‍ സാംസ്‌കാരിക കോളനിവല്‍ക്കരണം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
ബി.ജെ.പിയുടെ പിന്തുണയോടെ ഇവരെ തങ്ങള്‍ തന്നെയാണ് കൊന്നതെന്ന് കുറ്റവാളികള്‍ സമ്മതിക്കുന്നതാണ് വീഡിയോകളുടെ അകമ്പടിയോടെ കോബ്ര പുറത്തുവിട്ടത്. ഈ 144പേരെ കൊന്ന കേസുകളിലെ എല്ലാ കുറ്റവാളികളെയും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ വെറുതെ വിടുകയായിരുന്നു എന്നറിയുമ്പോള്‍ ഇതിന്റെ രൂക്ഷത നമുക്ക് മനസിലാവും.
ഏറ്റവും ഒടുവില്‍ വന്ന ഏറ്റവും ഭീതിജനകമായ വാര്‍ത്ത കോബ്രാ പോസ്റ്റിന്റെതായിരുന്നു. മേല്‍ജാതി ഹിന്ദുക്കള്‍ അവരുടെ സൈനിക സംഘടനയായ രണ്‍വീര്‍സേനയുടെ നേതൃത്വത്തില്‍ 144 ദളിതരെ തല്ലിയും വെടിവെച്ചും കഴുത്തറുത്തും കൊന്നു എന്നുള്ളതിന്റെ സ്റ്റിങ്ങ് ഓപ്പറേഷനായിരുന്നു. ബി.ജെ.പിയുടെ പിന്തുണയോടെ ഇവരെ തങ്ങള്‍ തന്നെയാണ് കൊന്നതെന്ന് കുറ്റവാളികള്‍ സമ്മതിക്കുന്നതാണ് വീഡിയോകളുടെ അകമ്പടിയോടെ കോബ്ര പുറത്തുവിട്ടത്. ഈ 144പേരെ കൊന്ന കേസുകളിലെ എല്ലാ കുറ്റവാളികളെയും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ വെറുതെ വിടുകയായിരുന്നു എന്നറിയുമ്പോള്‍ ഇതിന്റെ രൂക്ഷത നമുക്ക് മനസിലാവും.
ഇതാണ് ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം എന്ന് ഒരു സംശയത്തിനുമിടയില്ലാത്തവിധം വ്യക്തമാക്കുന്നു മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ഇത്തരം വാര്‍ത്തകള്‍. ഇത്തരം കൂട്ടക്കുരുതികളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാല ദളിത് “പുരോഗതി”യുടെ അന്വേഷണമാണ് ഈ കുറിപ്പ്.
ദളിത് കൊലപാതകങ്ങള്‍ ഒരെത്തിനോട്ടം
ഇന്ത്യന്‍ ജാതിവ്യവസ്ഥയനുസരിച്ച് കൊല്ലപ്പെടേണ്ട മനുഷ്യരാണ് വര്‍ണ-ജാതി വ്യവസ്ഥയ്ക്ക് പുറത്തുകിടക്കുന്ന ദളിതര്‍. “ദളിത്” എന്നത് കീഴാള ജാതി സമൂഹം സാമുദായികവല്‍ക്കരണമെന്ന ഏറ്റവും നൂതനമായ അവരുടെ രാഷ്ട്രീയലക്ഷ്യാര്‍ത്ഥം സ്വീകരിച്ച നവരാഷ്ട്രീയസംവര്‍ഗമാണ്. പലപ്പോഴും ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥസാധ്യത മനസിലാക്കാതെ ഇടത്-സെക്കുലര്‍ ബുദ്ധിജീവികള്‍ ഇത് ജാതിവ്യവസ്ഥ വിശിഷ്യ ബ്രാഹ്മണര്‍ മുന്നോട്ട് വെച്ച് ജാതീയതയെ നിലനിര്‍ത്തുന്ന ഒന്നായി വിശദീകരിക്കക്കുന്നതായി കാണുന്നുണ്ട്. അതില്‍ അങ്ങേയറ്റം പാകപ്പിഴകളുണ്ട്. കാരണം കീഴാള ജാതികളിലെ ഉപജാതി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകളെ ഒഴിവാക്കിക്കൊണ്ട് ഇന്നോളം ജാതീയമായ അടിച്ചമര്‍ത്തലിനും അരികുവല്‍ക്കരണത്തിനും ഇടയായിട്ടുള്ള സമുദായങ്ങളെ ഒരൊറ്റ സമുദായമെന്ന നിലയില്‍ കോര്‍ത്തിണക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമങ്ങളുടെ ഭാഗമാണ് ദളിത്‌വല്‍ക്കരണം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.
ആദ്യകാലത്ത് തൊഴില്‍വിഭജനമനമെന്ന നിലയില്‍ രൂപീകരിക്കപ്പെട്ട ഈ വിഭജനം ഋഗ്‌വേദകാലഘട്ടത്ത് തന്നെ ഹിംസാത്മകവും ശ്രേണീകൃതവുമായ ഒരു സംവിധാന്മായിമാറിക്കഴിഞ്ഞുവെന്ന് ഋഗ്‌വേദത്തിന്റെ പുരുഷസൂക്തം സാക്ഷ്യപ്പെടുത്തുന്നു. “പുരുഷന്റെ” തലയില്‍ നിന്നും ബ്രാഹ്മണരും കൈകളില്‍ നിന്നും രാജന്യരും (ക്ഷത്രിയര്‍) തുടകളില്‍ നിന്നും വൈശ്യരും പാദുകങ്ങളില്‍ നിന്നും ശൂദ്രാജാതികളും ഉത്ഭവിച്ചുവെന്ന കുപ്രസിദ്ധ ശ്ലോകം (Rigveda 10.90.12, Yajurveda.31.11) ജാതീയവ്യവസ്ഥയുടെ ശ്രേണീകൃത അധികാരരൂപത്തെ തന്നെയാണ് വ്യക്തമാക്കുന്നത്.
ജാതീയത ഇന്ത്യയുടെ അന്തരാത്മാവിന്റെ ആഴങ്ങളില്‍ തന്നെ ബാധിച്ചിട്ടുള്ള ഒരു സവിശേഷതയാണ്. ഇന്ത്യന്‍ പുരാതനകാല ബ്രാഹ്മണിക കൃതികളിലൂടെയാണ് ഇത് സ്ഥാപിക്കപ്പെട്ടും പരിപാലിക്കപ്പെട്ടും പോന്നിട്ടുള്ളത്. ആദ്യകാലത്ത് തൊഴില്‍വിഭജനമെന്ന നിലയില്‍ രൂപീകരിക്കപ്പെട്ട ഈ വിഭജനം ഋഗ്‌വേദകാലഘട്ടത്ത് തന്നെ ഹിംസാത്മകവും ശ്രേണീകൃതവുമായ ഒരു സംവിധാന്മായിമാറിക്കഴിഞ്ഞുവെന്ന് ഋഗ്‌വേദത്തിന്റെ പുരുഷസൂക്തം സാക്ഷ്യപ്പെടുത്തുന്നു. “പുരുഷന്റെ” തലയില്‍ നിന്നും ബ്രാഹ്മണരും കൈകളില്‍ നിന്നും രാജന്യരും (ക്ഷത്രിയര്‍) തുടകളില്‍ നിന്നും വൈശ്യരും പാദുകങ്ങളില്‍ നിന്നും ശൂദ്രാജാതികളും ഉത്ഭവിച്ചുവെന്ന കുപ്രസിദ്ധ ശ്ലോകം (Rigveda 10.90.12, Yajurveda.31.11) ജാതീയവ്യവസ്ഥയുടെ ശ്രേണീകൃത അധികാരരൂപത്തെ തന്നെയാണ് വ്യക്തമാക്കുന്നത്.
അശുദ്ധിയാണ് ദളിത് കൊലപാതകങ്ങള്‍ക്ക് ആധാരം. അശുദ്ധം (അയിത്തം) വിവിധ രീതികളില്‍ ലോക ജനതയ്ക്കുള്ളില്‍ വിശ്വാസപരമായി നിലനിന്നിട്ടുണ്ട്. അതുയര്‍ന്നുവരുന്ന സാമൂഹ്യ-സാംസ്‌കാരിക പരിസരത്തെ സൂക്ഷമമായി പരിശോധിച്ചുകൊണ്ട് ജാതി അയിത്തങ്ങളെ മറ്റ് അയിത്തങ്ങളുമായി വേര്‍തിരിക്കുന്ന ചില സവിശേഷതകള്‍ ഡോ. അംബേദ്ക്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ജാതി അയിത്തം ജന്മം കൊണ്ടുണ്ടാകുന്നതാണ് എന്നതാണ്. മറ്റൊന്ന് അത് ഹിന്ദുമത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നില കൊള്ളുന്നത്. മൂന്നമത്തേതും ഏറ്റവും പ്രകടിതവും പ്രധാനപ്പെട്ടതുമായ സവിശേഷത മറ്റെല്ലാ അയിത്തങ്ങളും താല്‍ക്കാലികവും പരിഹാര്യവുമാണെങ്കില്‍ ജാതിവ്യവസ്ഥയിലെ അയിത്തം അപരിഹാര്യമാണെന്ന് മാത്രമല്ല ജീവിതത്തിലൊരിക്കലും അവസാനിക്കാത്തതുമാണ്. അതുകൊണ്ടാണ് ജാതിയെന്ന ശ്രേണീകൃത ബന്ധവ്യവസ്ഥ അവസാനിക്കുന്നതോടെ ഹിന്ദുമതം പോലും ഇല്ലാതായിത്തീരുമെന്ന് അംബേദ്ക്കര്‍ നിരീക്ഷിച്ചത്.
ഈ വാക്കുകളെ ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു ഇന്ത്യയില്‍ നടന്നുവരുന്ന ദളിതര്‍ക്ക് നേരെയുള്ള അതിക്രമണങ്ങള്‍. മറ്റ് സ്വത്വങ്ങളായ സ്ത്രീകള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ മതന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ദളിതര്‍ക്കെതിരായ അതിക്രമങ്ങളുമായി അവയെ താരതമ്യം ചെയ്യാനാവില്ല. “നമ്പൂരി മുതല്‍ നായാടിവരെ” വിശാലഹിന്ദു ഐക്യത്തിന്റെ സ്തുതിഗീതങ്ങള്‍ ഒരു ഭാഗത്ത് ജാതിഹിന്ദുക്കള്‍ മുഴക്കുമ്പോള്‍ തന്നെയാണ് ദളിത് കീഴാള മനുഷ്യരെ മനുഷ്യരായിപോലും കാണാതെ തല്ലിയും കഴുത്തറുത്തും ബലാത്സംഗം ചെയ്തുമൊക്കെ കൊന്നുകൊണ്ടും അടിച്ചമര്‍ത്തിക്കൊണ്ടുമിരിക്കുന്നത്. ആരാധനാലയങ്ങളില്‍ പോയിട്ട് വഴിനടക്കാനുള്ള അവകാശം പോലും ഇന്നും ദളിതര്‍ക്കില്ല എന്നാണ് ഇന്ത്യയുടെ വര്‍ത്തമാനകാല ജാതിചിത്രം വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസം ചെയ്താല്‍ പോലും കൊല്ലപ്പെടുന്നവര്‍
ജാതിവ്യവസ്ഥയുടെ നീതിശാസ്ത്രത്തില്‍ കീഴാള ജാതിയിലേയ്ക്ക് വരുന്തോറും വിജ്ഞാനം അനുവദനീയമാവുന്നില്ല. വേദം (ഇവിടെ അറിവ് എന്നര്‍ത്ഥം) കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ലോഹം ഉരുക്കിയൊഴിക്കണമെന്ന് അനുശാസിക്കുന്നതാണ് ഹിന്ദുത്വ ജാതിപ്രത്യയശാസ്ത്രം. അതിന്റെ നൂതനപതിപ്പുകളാണ് ഇന്ത്യയില്‍ നടന്നുവരുന്നത്. ഏറ്റവും അവസാനമായ ജാതീയതയെ വിമര്‍ശിച്ചാല്‍ തന്നെ അത് ഹിന്ദുത്വവിരുദ്ധമാണ് എന്നുവരെ ജാതിവാദികളായ ഇന്ത്യയിലെ നവഹിന്ദുത്വശക്തികള്‍ വാദിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ബംഗളുരുവില്‍ ഹുച്ചംഗി പ്രസാദ് എന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒരു ദളിത് യുവാവിനെ ഹിന്ദുത്വ വാദികള്‍ ഹോസ്റ്റല്‍ കയറി ആക്രമിച്ചത്.
അശുദ്ധമാണ് ദളിത് കൊലപാതകങ്ങള്‍ക്ക് ആധാരം. അശുദ്ധം (അയിത്തം) വിവിധ രീതികളില്‍ ലോക ജനതയ്ക്കുള്ളില്‍ വിശ്വാസപരമായി നിലനിന്നിട്ടുണ്ട്. അതുയര്‍ന്നുവരുന്ന സാമൂഹ്യ-സാംസ്‌കാരിക പരിസരത്തെ സൂക്ഷമമായി പരിശോധിച്ചുകൊണ്ട് ജാതി അയിത്തങ്ങളെ മറ്റ് അയിത്തങ്ങളുമായി വേര്‍തിരിക്കുന്ന ചില സവിശേഷതകള്‍ ഡോ. അംബേദ്ക്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ജാതി അയിത്തം ജന്മം കൊണ്ടുണ്ടകുന്നതാണ് എന്നതാണ്. മറ്റൊന്ന് അത് ഹിന്ദുമത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നില കൊള്ളുന്നത്. മൂന്നമത്തേതും ഏറ്റവും പ്രകടിതവും പ്രധാനപ്പെട്ടതുമായ സവിശേഷത മറ്റെല്ലാ അയിത്തങ്ങളും താല്‍ക്കാലികവും പരിഹാര്യവുമാണെങ്കില്‍ ജാതിവ്യവസ്ഥയിലെ അയിത്തം അപരിഹാര്യമാണെന്ന് മാത്രമല്ല ജീവിതത്തിലൊരിക്കലും അവസാനിക്കാത്തതുമാണ്. അതുകൊണ്ടാണ് ജാതിയെന്ന ശ്രേണീകൃത ബന്ധവ്യവസ്ഥ അവസാനിക്കുന്നതോടെ ഹിന്ദുമതം പോലും ഇല്ലാതായിത്തീരുമെന്ന് അംബേദ്ക്കര്‍ നിരീക്ഷിച്ചത്.
ഖൈര്‍ലാഞ്ചി കൂട്ടക്കൊല
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യു.പി.യില്‍ ഒരു ദളിത് പെണ്‍കുട്ടിയെ വിദ്യാഭ്യാസം നേടി എന്ന കാരണത്താല്‍ ശൂദ്രജാതിക്കാര്‍ തീവെച്ചത്. ശരീരത്തിന്റെ 70 ശതമാനം ഭാഗവും പൊള്ളേലേറ്റിരുന്നു. ഇതുപോലെ വന്‍തോതിലുള്ള ആക്രമണമാണ് ദളിതര്‍ നേരിടുന്നത്. അതും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറുടെ സ്വപ്‌നം തന്നെയായിരുന്നു ഇവിടുത്തെ കീഴാള മനുഷ്യരുടെ വിദ്യാഭ്യാസാവകാശങ്ങള്‍. ദളിതര്‍ക്ക് വിദ്യാഭ്യാസം അനുവദിക്കാത്ത സാമൂഹിക സാഹചര്യം തന്നെയാണ് ഇന്ത്യയിലെമ്പാടും നിലനില്‍ക്കുന്നത്. സംവരണം അതിനൊരാശ്വാസമാവാറുണ്ടെങ്കിലും അത് പോലും അട്ടമറിക്കണമെന്നാണ് ഇന്ത്യയിലെ സംവരണവിരുദ്ധ (മെറിറ്റ് വാദ) പ്രക്ഷോഭങ്ങള്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യാധികാരത്തിന്റെ ആനുപാതികമായ വിതരണം ഇന്ത്യയില്‍ ഒരിടത്തും സാധ്യമാകുന്നില്ല എന്നതാണ് പ്രധാന കാരണം. അത് പരിഹരിക്കപ്പെടുന്ന വിധമുള്ള പോരാട്ടങ്ങളാണ് ഇന്ന് ദളിത് വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ദളിതര്‍ക്കെതിരായ ആക്രമണം ഒരു സ്ഥിതിവിവര താരതമ്യം
ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരോ 18 മിനിറ്റിലും ദളിതര്‍ക്കെതിരായ ഒരു കുറ്റകൃത്യം വെച്ച് നടക്കുന്നു. ഓരോ ദിവസവും 3 ദളിത് സ്ത്രീകള്‍/പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാവുന്നു. 2 ദളിതര്‍ കൊല്ലപ്പെടുന്നു. രണ്ടുപേര്‍ അഗ്നിക്കിരയാക്കപ്പെടുന്നു. 11 ദളിതര്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ഒരോ ആഴ്ച്ചയിലുംം 13 ദളിതര്‍ കൊല്ലപ്പെടുന്നു. 5 ദളിതര്‍ വീട്ടിനുള്ളില്‍വെച്ച് അഗ്നിക്കിരയാക്കപ്പെടുന്നു. 6 ദളിതര്‍ തട്ടിക്കൊണ്ട് പോകപ്പെടുന്നു. ഇതാണ് ഇന്ത്യയിലെ നിജസ്ഥിതി.
2014ല്‍ എത്തുമ്പോഴേക്കും മുന്‍ വര്‍ഷത്തെക്കാള്‍ 19ശതമാനം കേസുകളാണ് കൂടുതലായി സംഭവിച്ചിട്ടുള്ളത്. 2013ല്‍ 39,408 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014ല്‍ 47,064 കേസുകള്‍ സംഭവിച്ചിരിക്കുന്നു. ഇതില്‍ തന്നെ ഭൂരിഭാഗവും അതായത് 40,300 കേസുകളും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും എസ്.സ്/എസ്.ടി നിയമപ്രകാരവും കുറ്റകൃത്യമാക്കപ്പെട്ടിട്ടുള്ളവയാണ്. ഇവയില്‍ 6,511 കേസുകള്‍ നേരിട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു കീഴില്‍ വരുന്നവയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ഉത്തര്‍ പ്രദേശാണ് കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത്. 8075 കേസുകളാണ് 2014ല്‍ മാത്രം യു.പി.യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുടര്‍ന്ന് രാജസ്ഥാന്‍ (8,028), ബീഹാര്‍ (7,893), മധ്യപ്രദേശ് (4,151) പിന്നിലുണ്ട്.
2013-2014 കാലങ്ങളിലെ കുറ്റകൃത്യങ്ങള്‍ തിരിച്ചുള്ള കുറ്റകൃത്യങ്ങളുടെ നിരക്കുകള്‍ ഒരു താരതമ്യം
കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങള്‍:
*ആധാരം: ഈ വര്‍ഷങ്ങളിലെ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍
ഈ പട്ടിക കാണിക്കുന്നത് ഇന്ത്യയില്‍ ദളിത് ആക്രമണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉത്തര്‍ പ്രദേശാണ് നില്‍ക്കുന്നത് എന്നാണ്. ഇന്ത്യയുടെ ഉത്തരേന്ത്യയുടെ ഭൂരിപക്ഷം വരുന്ന, ഏറ്റവും വലിയ സംസ്ഥാനങ്ങളായ യു.പി, രാജസ്ഥാന്‍, ബീഹാര്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാറി മാറി വന്നുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആന്ധ്രാ പ്രദേശും കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ദളിത് ആക്രമണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നുണ്ട്. 2013 വരെ കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളുടെ വകതിരിച്ചുള്ള കണക്ക്:
ഈ കണക്കുപ്രകാരം ദളിത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യമാണ് ഏറ്റവും കൂടിയിരിക്കുന്നതെന്നു കാണാം ബലാത്സംഗം ചെയ്യുന്നതിന്റെ അളവ് 2013ല്‍ 31.54 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സാമ്പത്തികമായ കുറ്റകൃത്യങ്ങളിലും ശക്തമായ വര്‍ദ്ധനാവാണുണ്ടായിരിക്കുന്നത്. മാത്രവുമല്ല എല്ലാ കുറ്റകൃത്യങ്ങളിലും ആനുപാതികമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ദളിതര്‍ക്കെതിരെ 2014ല്‍ നടന്നിട്ടുള്ള കുറ്റകൃത്യ സംഭവങ്ങളുടെ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്.
ദളിതര്‍ക്കെതിരെ 2014ല്‍ നടന്നിട്ടുള്ള കുറ്റകൃത്യ നിരക്കുകള്‍. (സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്.)
Source: Crime Records Report, 2014
കേരളത്തിലിരുന്ന് നമ്മള്‍ ഇതേ കുറിച്ച് ചിന്തിക്കുമ്പോള്‍ ദളിതര്‍ക്കെതിരെ ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കാതെ പോകാന്‍ കഴിയില്ല. അടുത്ത കാലത്ത് ദളിതര്‍ക്കെതിരായ വിവേചനങ്ങള്‍ വന്‍തോതില്‍ തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നല്ലോ. പേരാമ്പ്രയിലെ ഒരു സ്‌കൂളില്‍ ദളിതര്‍ കൂടുതലായി പഠിക്കുന്നതിനാല്‍ ആ സ്‌കൂളിനെ ഇതര ജാതിക്കാര്‍ ഉപേക്ഷിച്ചതാണ് കേരളം അടുത്തകാലത്ത് കേട്ട ഏറ്റവും ഭയാനകമായ ചിത്രം. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട പ്രസ്തുത വാര്‍ത്ത അവിടുത്തെ അദ്ധ്യാപക സംഘടനയുടെ ജാതിസമീപനം പോലും വ്യക്തമാക്കിയിരുന്നു.
ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്ക് പരിശേധിക്കുമ്പോള്‍ സാക്ഷരതയിലും മറ്റും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ് കണക്ക്. ബലാത്സംഗം, കൊലപാതകം, സ്ത്രീകളെ അവഹേളിക്കല്‍, വിവസ്ത്രരാക്കല്‍ എന്നിങ്ങനെയുള്ള ക്രൂരകൃത്യങ്ങളില്‍ നിന്നും കേരളത്തിലെ ദളിതര്‍ മോചനം നേടിയിട്ടില്ല.
കേരളത്തിലെ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ 2014ലെ കണക്ക് (എസ്.സി.എസ്.ടി (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്ട് അപ്ലെ ചെയ്യാവുന്നത്)
കേരളത്തിലെ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെനിരക്കുകള്‍ (2014)
ഈ കണക്കുകള്‍ എടുക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ തന്നെ പരിമിതികളുണ്ടെന്നാണ് ദളിത് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെയും കേരളത്തിന്റെയും ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇതിലും എത്രയോ ഭീകരമാണെന്നതില്‍ തര്‍ക്കമില്ല. ഇത്തരം കണക്കുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നാല്‍ മിക്കപ്പോഴും ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാറില്ല. അത് അധികാരികളുടെ ഭാഗത്തു നിന്നായാലും ആക്രമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നവരുടെ കാര്യത്തിലായാലും. ദളിതരുടെ അധികാരരാഹിത്യവും കീഴാള അവസ്ഥയുമാണ് ഇതിനൊക്കെ കരാണമെന്നും അവര്‍ വ്യക്തമാക്കുന്നു.
ദളിത് കുറ്റകൃത്യങ്ങളോടുള്ള വീക്ഷണങ്ങളില്‍ മാറ്റം വരണ്ടേ?
ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളെ സവിശേഷ പ്രാധാന്യത്തോടെ നോക്കിക്കാണാന്‍ തുടങ്ങിയിട്ട് അധികനാളുകളായിട്ടില്ല. അവരെ മനുഷ്യരായി പോലും കണക്കാക്കുന്ന സമീപനം അടുത്ത കാലത്താണ് പൊതുസമൂഹവും അധികാരികളും സ്വീകരിച്ചു തുടങ്ങിയത് എന്നത് ചരിത്രം. ഇന്നും പല സംസ്ഥാനങ്ങളിലും അത് പൂര്‍ണമാണെന്നും കരുതാനാവില്ല. എന്നിരുന്നാല്‍ കൂടിയും ഈ വിഷയങ്ങളെ കേവലം ക്രിമിനല്‍ പ്രൊസീജര്‍ കോഡിനുള്ളില്‍ നിന്നുകൊണ്ട് മാത്രം പരിഹരിക്കാനാവില്ല.
സണ്ണി എം കപിക്കാടിന്റെ വാക്കുകള്‍ ഈ ദിശയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്;
“ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കേവലം ഒരു സംഘം അക്രമികളുടെ ക്രിമിനല്‍ കുറ്റമായി മാത്രം വായിക്കപ്പെടേണ്ടതല്ല. ഇന്ത്യയിലെ ഗ്രേഡഡ് ഇനീക്വാളിറ്റി (ശ്രേണീകൃത അസമത്വം)ക്കകത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളെയെല്ലാം സാമൂഹിക കുറ്റകൃത്യമായി കാണണം. അത്തരം ഒരു സാമൂഹിക പ്രബുദ്ധത നമുക്കുണ്ടെങ്കില്‍ മാത്രമേ ഇത്തരം പ്രസ്താവനകളില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങുകയുള്ളൂ.”
അവലംബം: 2006 മുതല്‍ 2014 വരെയുള്ള ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍