| Monday, 16th March 2015, 4:05 pm

ഇത്രയേയുള്ളു ജനം ഇത്രയേയുള്ളു.. ??

ഡൂള്‍ന്യൂസ് ഡെസ്‌ക്

“എസ്.പിയെ വെല്ലുവിളിക്കാറായാടാ” എന്നാക്രോശിച്ചുകൊണ്ട് കണ്ണില്‍ കാണുന്നവരെയെല്ലാം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പാവപ്പെട്ട മനുഷ്യരോട് പോലീസ് കാണിക്കുന്ന നിഷ്ഠൂര ഭീകരതയ്ക്ക് സമാനമായ വിധം അടിച്ചു നട്ടെല്ലൊടിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കേരളം തന്നെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. അതും സമാധാനപരമായി സമരം ചെയ്ത ഒരു കൂട്ടം ആളുകളെ പുറകേ ഓടിച്ച് തല്ലിത്തകര്‍ക്കുന്നത്, ഭ്രാന്തുപിടിച്ച ഒരു നായ നാട്ടിലിലിറങ്ങിയ അവസ്ഥയെ സ്മരിപ്പിക്കുംവിധമായിരുന്നു. ഭീതിതമായ ഒരു അപൂര്‍വ്വ കാഴ്ച്ച തന്നെയായിരുന്നു എസ്പിയുടെ “ലാത്തിച്ചാര്‍ജ്ജ്.”

| ഒപ്പീനിയന്‍ | ഷഫീക്ക് എച്ച് |

ലോകത്തെ പാര്‍ലമെന്റ് എന്ന പന്നിക്കൂട്ടില്‍ നടക്കാത്ത പുതിയ കാര്യങ്ങളൊന്നുമല്ല കേരളത്തിലെ നിയമസഭയില്‍ നടന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു മന്ത്രിയെ, അതുപൊട്ടെ, അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണ വിധേയനായിരിക്കുന്ന ഒരു മന്ത്രിയെ – അതും ധനകാര്യ മന്ത്രിയെ – ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് ഇടതുപക്ഷ എം.എല്‍.എ മാര്‍ പ്രഖ്യാപിച്ചതും അതിനെ തടഞ്ഞതുമാണോ ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം?

വാസ്തവത്തില്‍ എന്താണ്കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഭരണകൂടത്തിന്റെ അനിയന്ത്രിതമായ അധികാരവും അക്രമപ്രവര്‍ത്തനവും വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് മാത്രമല്ല അവയെ സാധൂകരിക്കുന്ന വിധം മനോമണ്ഡലങ്ങളെ പുതുക്കിപ്പണിയുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം നിലനില്‍ക്കുന്നു എന്നതാണ്.

അഴിമതിയും അക്രമവും കാണിക്കുന്ന ഒരു സര്‍ക്കാരിനെയോ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഒരു ഭരണപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനെയോ വിമര്‍ശിക്കാനുള്ള, അയാള്‍ക്കെതിരെ പ്രകടനം നടത്താനോ ഉള്ള രാഷ്ട്രീയമായ അവകാശം പോലുമില്ലെന്ന സ്ഥിതി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം.

പലരും ചോദിക്കുന്നത് പാര്‍മെന്റ് എന്ന “ശ്രീകോവിലില്‍” നടന്നത് കണ്ടില്ലേ എന്നാണ്. അത് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഒരു പോലീസ് മേധാവി നടത്തിയ നരനായാട്ടിനെ ചില ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകള്‍ ന്യായീകരിക്കുന്നത് കണ്ടത്.

ലോകത്തെ പാര്‍ലമെന്റ് എന്ന പന്നിക്കൂട്ടില്‍ നടക്കാത്ത പുതിയ കാര്യങ്ങളൊന്നുമല്ല കേരളത്തിലെ നിയമസഭയില്‍ നടന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു മന്ത്രിയെ, അതുപൊട്ടെ, അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണ വിധേയനായിരിക്കുന്ന ഒരു മന്ത്രിയെ – അതും ധനകാര്യ മന്ത്രിയെ – ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് ഇടതുപക്ഷ എം.എല്‍.എ മാര്‍ പ്രഖ്യാപിച്ചതും അതിനെ തടഞ്ഞതുമാണോ ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം?

ആസനത്തില്‍ ആലുകിളിര്‍ത്താല്‍  അതും തണലെന്ന് കരുതുന്ന വലതുപക്ഷ അവസരവാദ സര്‍ക്കാര്‍ ഈ ബജറ്റിലൂടെ എന്താണ് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെച്ചത് എന്ന് നോക്കിയാല്‍ തന്നെ മതിയാകും ഈ കയ്യാങ്കളിയുടെ രഹസ്യം. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുത്തനെ കൂട്ടുന്ന ഒരു ജനവിരുദ്ധ ബജറ്റ് അവതരിപ്പിക്കാന്‍ എന്തുകൊണ്ടും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഒരു മന്ത്രി തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.

നിലവില്‍ ഇടതുപക്ഷത്തോട് യാതൊരു വിധ കൂറുമില്ലാത്തെ, അവരുടെ രാഷ്ട്രീയത്തോട് അങ്ങേയറ്റം വിയോജിപ്പുള്ള ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ അഴിമതി നടത്തിയെന്നാരോപണമുള്ള ഒരു മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് തീരുമാനിച്ചുകൊണ്ട് അവര്‍ നിയമസഭയ്ക്കുള്ളില്‍ പ്രക്ഷോഭം നടത്തിയതിനെ തുറന്ന് പിന്തുണയ്ക്കാന്‍ ഒട്ടും താമസം വന്നിട്ടില്ല.

ജനങ്ങളുടെ കാശ് കട്ടുമുടിച്ചെന്ന് ആരോപണവിധേയമായിട്ടും അയാളെ നിര്‍ലജ്ജം പൂവിട്ട് കൊണ്ട് വരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യത്തിന് ഒട്ടും തന്നെ ഭൂഷണമല്ല എന്നു മാത്രമല്ല അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കു നേരെയുള്ള കൊഞ്ഞനം കുത്തല്‍ കൂടിയാണ്.

ആസനത്തില്‍ ആലുകിളിര്‍ത്താല്‍  അതും തണലെന്ന് കരുതുന്ന വലതുപക്ഷ അവസരവാദ സര്‍ക്കാര്‍ ഈ ബജറ്റിലൂടെ എന്താണ് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെച്ചത് എന്ന് നോക്കിയാല്‍ തന്നെ മതിയാകും ഈ കയ്യാങ്കളിയുടെ രഹസ്യം. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുത്തനെ കൂട്ടുന്ന ഒരു ജനവിരുദ്ധ ബജറ്റ് അവതരിപ്പിക്കാന്‍ എന്തുകൊണ്ടും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഒരു മന്ത്രി തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.

മാണി ബജറ്റ് അവതരിപ്പിക്കുന്നു.

നിയമസഭയില്‍ ചരിത്രത്തിലാധ്യമായി ശക്തമായ ചെറുത്തു നില്‍പ്പുകള്‍ നടന്നു എന്നതില്‍ വാസ്തവത്തില്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. ജനവിരുദ്ധ ബജറ്റും കൂടി ഈ ഒരു പ്രക്ഷോഭത്തില്‍ അറിയാതെയാണെങ്കിലും തുറന്നു കാണിക്കപ്പെട്ടു. “പവിത്രത”, “പരിപാവനത”, “ശ്രീകോവില്‍” മുതലായ ഫ്യൂഡല്‍ വിശേഷണങ്ങളില്‍ എത്ര നാള്‍ പൊതിഞ്ഞുകൊണ്ട് പോകും ജനവിരുദ്ധമായ ബജറ്റുകളും വികസന തന്ത്രങ്ങളും മര്‍ദ്ദക നയങ്ങളും നിയമങ്ങളും ജന്മം കൊള്ളുന്ന ഒരു നയതന്ത്ര കാര്യാലയത്തെ?

ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ നാട്ടില്‍ ഒരു പ്രക്ഷോഭമോ വിമര്‍ശനമോ നടന്നാല്‍ ഭരണകൂടങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പോരുകാളകളെ കൊണ്ട് കുത്തിക്കൊല്ലുന്ന പരിപാടി ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തിലും ശക്തിപ്രാപിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളാണ് ഇക്കഴിഞ്ഞ ദിവസം അങ്കമാലിയില്‍ സംഭവിച്ചത്.

“എസ്.പിയെ വെല്ലുവിളിക്കാറായാടാ” എന്നാക്രോശിച്ചുകൊണ്ട് കണ്ണില്‍ കാണുന്നവരെയെല്ലാം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പാവപ്പെട്ട മനുഷ്യരോട് പോലീസ് കാണിക്കുന്ന നിഷ്ഠൂര ഭീകരതയ്ക്ക് സമാനമായ വിധം അടിച്ചു നട്ടെല്ലൊടിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കേരളം തന്നെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. അതും സമാധാനപരമായി സമരം ചെയ്ത ഒരു കൂട്ടം ആളുകളെ പുറകേ ഓടിച്ച് തല്ലിത്തകര്‍ക്കുന്നത്, ഭ്രാന്തുപിടിച്ച ഒരു നായ നാട്ടിലിലിറങ്ങിയ അവസ്ഥയെ സ്മരിപ്പിക്കുംവിധമായിരുന്നു. ഭീതിതമായ ഒരു അപൂര്‍വ്വ കാഴ്ച്ച തന്നെയായിരുന്നു എസ്പിയുടെ “ലാത്തിച്ചാര്‍ജ്ജ്.”

ഇയ്യാള്‍ക്ക് ആരാണ് ഇത്തരത്തില്‍ നാട്ടുകാരുടെ മെക്കിട്ടുകേറാന്‍, മനുഷ്യാവകാശ ബോധം വളരെയധികം തുളുമ്പി നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തില്‍ അധികാരം നല്‍കിയത്? എന്തുകൊണ്ടാണ് ഈ യതീഷ് ചന്ദ്രനെ സസ്‌പെന്റ് ചെയ്യാനായി പ്രക്ഷോഭങ്ങള്‍ നമ്മുടെ നാട്ടില്‍ ഉയരാകത്തത്? ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്‍മാരുടെ അഹങ്കാരങ്ങള്‍ മുളയിലെ നുള്ളിയില്ലെങ്കില്‍ കെ.എം. ജയഹരി പറഞ്ഞപോലെ കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തിന് പുലിക്കോടന്‍രാഘവനെ പോലെയൊക്കെ ഇയാള്‍ ഒരു ബാധ്യതയായി രൂപം പ്രാപിക്കും.

അടുത്തപേജില്‍ തുടരുന്നു

അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥിയെയും ജെയ്‌സണ്‍ സി. കൂപ്പറിനെയും അറസ്റ്റ് ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേല്‍വിയില്ലാത്ത കാര്യങ്ങള്‍ക്കാണ്. കുറ്റകരമെന്ന് ഒരിക്കലും പറയാന്‍ പാടില്ലാത്ത, പുസ്തക പാരായണം, മനുഷ്യാവകാശ പ്രവര്‍ത്തനം, അഭിഭാഷക വൃത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിന് ചുരുണ്ട മുടിയും ബാഗും ഉണ്ടെങ്കില്‍ മാവോയ്‌സ്റ്റ് ലുക്ക് ആരോപിക്കാമെന്നും അതിലൂടെ മനുഷ്യനെ അറസ്റ്റ് ചെയ്യാമെന്നുമുള്ള സ്ഥിതിയാണ് കേരളത്തിലെന്നത് ആരെയും ലജ്ജിപ്പിക്കാത്തതെന്ത്?

തുഷാര്‍ നിര്‍മല്‍ സാരഥി

ഇതിന് സമാനമായ ഒരു തല്ലിത്തീര്‍ക്കല്‍ ഏറ്റവും അവസാനമായി നമ്മള്‍ കണ്ടത് കാതിക്കുടത്താണെന്ന് തോന്നുന്നു. ജനകീയ സമരങ്ങളെ മൊത്തത്തില്‍ അടിച്ചുതകര്‍ത്ത് നിലംപരിശാക്കാന്‍ കഴിവുള്ള നിഷ്ഠൂരന്‍മാര്‍ക്കായി ഭരണകൂടം എപ്പോഴും ഇടവും സ്ഥാനമാനങ്ങളും നല്‍കും എന്നത് ചരിത്രം. ജനങ്ങളുടെ ആഗ്രഹങ്ങളെ, അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന സമരങ്ങളെ എപ്പോഴും ഭരണകൂടം അതിനിഷ്ഠൂരമായി തന്നെയാണ് നേരിട്ടിട്ടുള്ളത്. മുഖ്യധാരയ്ക്കുള്ളിലുള്ള സംഘടന നടത്തിയാലും അതങ്ങനെ തന്നെയാണ് എന്ന് ഇക്കഴിഞ്ഞ നിയമസഭാ സംഭവങ്ങളും അങ്കമാലിയിലെ ലാത്തിച്ചാര്‍ജ്ജും വ്യക്തമാക്കിത്തരുന്നു.

ഒളിഞ്ഞും തെളിഞ്ഞും സി.ഐ.ഡി മൂസകളിച്ചും നിയമസഭയില്‍ എങ്ങനെയും നുഴഞ്ഞുകയറാന്‍ ശ്രമിച്ച് “അയ്യേ പറ്റിച്ചേ” എന്ന മട്ടില്‍ വായില്‍ ലഡുവുമായി നില്‍ക്കുന്ന ഒരു ധനമന്ത്രിയല്ല ഇപ്പോള്‍ നാണക്കേട് വരുത്തിയത് മറിച്ച് അതിനെതിരെ കഴിയാവുന്ന ചെറുത്തു നില്‍പ്പ് നടത്തിയ പ്രതിപക്ഷമാണെന്നാണ് ഭരണപക്ഷ പ്രചരണം.

ഇപ്പോള്‍ കേരളത്തില്‍ പോലീസുകാര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് എന്ന് അടുത്തകാലത്തു നടന്ന എല്ലാ സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. അതു തന്നെയാണ് മാവോയിസ്റ്റ് ആരോപിതര്‍ക്ക് നിയമ സഹായം നല്‍കുന്നു എന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒരു അഭിഭാഷകനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു രാഷ്ട്രീയ/മനുഷ്യാവകാശ പ്രവര്‍ത്തകനെയും പോലീസ് സംശയങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തതിലും തെളിഞ്ഞു കാണുന്നത്.

ജെയ്‌സണ്‍ സി കൂപ്പര്‍

അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥിയെയും ജെയ്‌സണ്‍ സി. കൂപ്പറിനെയും അറസ്റ്റ് ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേല്‍വിയില്ലാത്ത കാര്യങ്ങള്‍ക്കാണ്. കുറ്റകരമെന്ന് ഒരിക്കലും പറയാന്‍ പാടില്ലാത്ത, പുസ്തക പാരായണം, മനുഷ്യാവകാശ പ്രവര്‍ത്തനം, അഭിഭാഷക വൃത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിന് ചുരുണ്ട മുടിയും ബാഗും ഉണ്ടെങ്കില്‍ മാവോയ്‌സ്റ്റ് ലുക്ക് ആരോപിക്കാമെന്നും അതിലൂടെ മനുഷ്യനെ അറസ്റ്റ് ചെയ്യാമെന്നുമുള്ള സ്ഥിതിയാണ് കേരളത്തിലെന്നത് ആരെയും ലജ്ജിപ്പിക്കാത്തതെന്ത്?

അങ്ങനെ വരുമ്പോള്‍ ലോകത്ത് മനുഷ്യന് യാതൊരുവിധ സ്വാതന്ത്ര്യങ്ങളും ഇല്ലാത്ത രാജ്യങ്ങളുടെ എത്രാമത്തെ സ്ഥാനമാണ് വാസ്തവത്തില്‍ ഇന്ത്യ അലങ്കരിക്കേണ്ടി വരിക? രമേശ് ചെന്നിത്തലയുടെ ആഭ്യന്തര മന്ത്രാലയം വളരെ സമര്‍ദ്ധമായി നമ്മളെ ഒരു കുരുക്കില്‍ പെടുത്തിയിരിക്കുകയാണ്. പറയാതെ പ്രഖ്യാപിക്കപ്പെടുന്ന ഭരണകൂട ഭീകരത, അഥവാ അപ്രഖ്യാപിത അടിയന്തിരാസ്ഥ.

“അവസരം ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ പോലീസ് ഫോഴ്‌സിനെ ഉപയോഗപ്പെടുത്തുന്ന ഒരു പോലീസ് ഓഫീസറുടെ ഫാന്‍ പേജിന് മണിക്കൂറുകള്‍ക്കുള്ളില്‍ 3500ല്‍പ്പരം പേരെ ആകര്‍ഷിക്കാനാവുമെങ്കില്‍ എന്തുകൊണ്ട് നിരക്ഷര കേരളം ദൈവത്തിന്റെ സ്വന്തം നാടായി എന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല”

എസ്.പി. യദീഷ് ചന്ദ്ര

എത്രകാലം നമുക്ക് ഈ സെക്കുലര്‍ താലിബാനില്‍ ഇങ്ങനെ മെരുങ്ങി മെരുങ്ങി വായടച്ച് ജീവിക്കാനൊക്കുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. അത്തരമൊരു ആലോചനയുടെ അനിവാര്യതയിലേയ്ക്കാണ് യതീഷ് ചന്ദ്രനെ പോലെയുള്ള ഇറക്കുമതി ചരക്കുകളുടെ സന്നിദ്ധ്യവും ഭരണകൂട ഭീകരതയും വിരല്‍ ചൂണ്ടുന്നത്.

ഭരണകൂട ഭീകരവാദം ശക്തമായി നില്‍ക്കുന്ന ഒരു രാജ്യമാണ് ഇതെന്നും ഭരണകൂട ഭീകരവാദത്തിന് കയ്യടി ലഭിക്കുന്ന ഒരു സവര്‍ണ ഇന്ത്യയാണിതെന്നും ഇക്കഴിഞ്ഞ സംഭവത്തെ തുടര്‍ന്ന് യതീഷിന്  ഓണ്‍ലൈന്‍ ലഭിച്ച പിന്തുണ വ്യക്തമാക്കുന്നുണ്ട്. ഈ ഓണ്‍ ലൈന്‍ പിന്തുണ ഒന്നടുത്തു നിന്ന് നിരീക്ഷിച്ചാല്‍ തീര്‍ച്ചയായും അതില്‍ ഇന്ത്യയിലെ കാവിഭീകരവാദികളുടെ പ്രത്യയശാസ്ത്ര സാധൂകരണങ്ങള്‍ കാണാന്‍ സാധിക്കും. ഇത് കാണിക്കുന്നത് ഭരണകൂട ഭീകരവാദത്തിനും സെക്കുലര്‍ ഭീകരവാദത്തിനും കാവിഭീകരവാദത്തിനും പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളാണ്.

ഇവിടെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മൗനങ്ങള്‍ പ്രകടമായി വരുന്നതെന്തുകൊണ്ടാണ്? ബി.ആര്‍.പി ഭാസ്‌കര്‍ മാത്രമാണ് ഈ വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറഞ്ഞ പ്രമുഖ മനുഷ്യാവകാശ/പത്രപ്രവര്‍ത്തകന്‍.

“അവസരം ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ പോലീസ് ഫോഴ്‌സിനെ ഉപയോഗപ്പെടുത്തുന്ന ഒരു പോലീസ് ഓഫീസറുടെ ഫാന്‍ പേജിന് മണിക്കൂറുകള്‍ക്കുള്ളില്‍ 3500ല്‍പ്പരം പേരെ ആകര്‍ഷിക്കാനാവുമെങ്കില്‍ എന്തുകൊണ്ട് നിരക്ഷര കേരളം ദൈവത്തിന്റെ സ്വന്തം നാടായി എന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സുരേഷ് ഗോപി-മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പടുന്ന സവര്‍ണ ക്ഷത്രിയ താര ശരീരങ്ങള്‍ക്കെന്നെന്നും വളക്കൂറുള്ള മണ്ണാണ് കേരളം. മലയാളി മനസുകളുടെ മാതൃകാ “പുരുഷന്‍”മാര്‍ കൂടിയാണല്ലോ രഞ്ജിത്ത്-രഞ്ജിപ്പണിക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പോറ്റിവളര്‍ത്തിയ ഈ താരശരീരങ്ങല്‍. ലാലിസത്തലൂടെ മങ്ങലേറ്റത് മോഹന്‍ലാലിന്റെ ഈ താര ശരീരമായിരുന്നില്ല മറിച്ച് അതിലെ “വെള്ളിവീഴല്‍” പോലെയിള്ള ക്ഷത്രിയതയ്ക്ക് യോഗ്യമല്ലാത്ത അപസ്വരത്തിന് മാത്രമായിരുന്നു. അതാണ് മലയാളി പുരുഷാരത്തെ അന്ന് നിരാശപ്പെടുത്തിയതും.

ഇത്തരത്തിലുള്ള താരശരീരങ്ങള്‍ക്ക് കിട്ടുന്ന സവര്‍ണ പിന്തുണ തന്നെയാണ് മലയാളി ആണ്‍കോയ്മ പൊതുബോധത്തില്‍ നിന്നും ഇപ്പോള്‍ യതീഷിനും ലഭിച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസും പിരിച്ച മീശയുള്ളതോ ഷേവ് ചെയ്‌തോതോ ആയമുഖവും ചരിഞ്ഞ സ്ലോമോഷന്‍ നടത്തവും തിരിയാത്ത മലയാളവും വെളുത്ത കായബലമുള്ള ശരീരവും എന്തും ചെയ്യാനുള്ള നിഷ്ഠൂരതയുമുണ്ടെങ്കില്‍ എസ്പിക്കല്ല മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്ന ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് പോലും നമ്മുടെ മലയാളി ലൈക്കടിച്ചുപോകും.

അതുകൊണ്ടാണ് “ഇത്രയേയുള്ളു ജനം ഇത്രയേയുള്ളു..”  എന്ന് ആക്രോശിക്കുന്ന യതീഷ് ചന്ദ്രന്മാര്‍ക്കും മലയാളി പൊതുബോധത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നത്. എന്നാല്‍ ഇത്തരം പൊതുബോധങ്ങളെ കാലാകാലങ്ങളില്‍ ഭേദിച്ചുകൊണ്ട് തന്നെയാണ് ഒരു യുവത ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. അതിന്റ ലക്ഷണങ്ങളും സമരസജീവതകളില്‍ പ്രകടമാണെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.

Latest Stories

We use cookies to give you the best possible experience. Learn more