| Monday, 30th July 2018, 10:18 pm

സംസ്ഥാനം ജാഗ്രതപാലിക്കാത്തതാണ് അല്‍വാര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്; വസുന്ധര രാജെക്കെതിരെ ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജസ്ഥാന്‍: സംസ്ഥാനം ജാഗ്രത പാലിക്കാത്തതാണ് അല്‍വാര്‍ പോലുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി എം.പിയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഹരീഷ് മീന.

അല്‍വാര്‍ സംഭവം സംസ്ഥാനത്ത് മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്ന മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആള്‍കൂട്ട കൊലപാതകങ്ങള്‍ പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ എപ്പോഴും ലാഘവത്തോടെയാണ് സംസ്ഥാനം കണ്ടിരുന്നതെന്നും സര്‍ക്കാറിന്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഹരീഷ് മീന പ്രതികരിച്ചു.

Also Read ശര്‍മയെ വെറുതെ വിടാതെ ഹാക്കര്‍മാര്‍; ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു രൂപ വീതം അയച്ച് ഹാക്കര്‍മാരുടെ മുന്നറിയിപ്പ്

സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ താന്‍ ദൈവമല്ലെന്നും ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണ സംഭവമല്ല ആള്‍കൂട്ട കൊലപാതകമെന്നുമായിരുന്നു അല്‍വാര്‍ സംഭവത്തെ കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പ്രതികരിച്ചത്.

അല്‍വാറിലെ ആല്‍കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രതികരണം.

മാന്യമായ തൊഴില്‍ ലഭിക്കാത്തതിന്റെ അമര്‍ഷം കൊണ്ടുണ്ടാകുന്ന നിസ്സാഹായതയാണ് പലപ്പോഴും ആള്‍കൂട്ട മര്‍ദ്ദനങ്ങളുടെ കാരണമെന്നും ഇത് എല്ലാ സ്ഥലത്തും കാണുന്നതാണെന്നും ഒരു സംസ്ഥാനത്തെ ആളുകളില്‍ മാത്രം കാണുന്നതല്ലെന്നും വസുന്ധര രാജെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more