ഓസ്ട്രേലിയയുമായുള്ള ടി-ട്വന്റി പരമ്പരക്ക് ശേഷം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 10 മുതല്‍ പ്രോട്ടിയാസിനെതിരെ മൂന്ന് ടി-ട്വന്റി പരമ്പരകളും മൂന്ന് ഏകദിന പരമ്പരകളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആണ് ഇന്ത്യക്കുള്ളത്. ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരെയുളള മൂന്ന് ടി-ട്വന്റി മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍ മൂന്ന് ഏകദിന മത്സരത്തില്‍ കെ.എല്‍. രാഹുല്‍ നേതൃത്വം ഏറ്റെടുക്കും. രണ്ട് ടെസ്റ്റ് മത്സരത്തില് രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.
2023 ലോകകപ്പ് ഫൈനലിന് ശേഷം വിരാട് കോഹ്ലിക്കും രോഹിത് ശര്‍മക്കും വിശ്രമമനുവദിച്ചിരുന്നു. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വരാനിരിക്കുന്ന പരമ്പരയില്‍ ടീമിനെ നയിക്കാന്‍ ബി.സി.സി.ഐ രോഹിത് ശര്‍മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലിമിറ്റഡ് ഓവറില്‍ ഇന്ത്യയെ നയിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ കോഹ്‌ലി ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു.
മൂന്ന് ടി-ട്വന്റി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (സി), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വി.സി.), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.
മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പതിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (സി)(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, അവേഷ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.
രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വിസി), പ്രസിദ് കൃഷ്ണ.
Content Highlight: The squads for the ODI, T20 and Test series against South Africa have been announced