പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ ഷൈന്‍ ടോം ചാക്കോയും ചാനല്‍ അവതാരകനും തമ്മില്‍ നടന്ന തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും വരുന്ന പടങ്ങള്‍ ഇവിടെ ഓടുന്നു, നമ്മുടെ പടങ്ങള്‍ അവിടെ ഇത്രയും വിജയിക്കുന്നില്ല, കാരണമെന്താണ്, നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഉത്തരം തരാന്‍ പറ്റുമോ എന്ന പ്രിയദര്‍ശന്റെ ചോദ്യത്തില്‍ നിന്നായിരുന്നു തര്‍ക്കത്തിന്റെ തുടക്കം.
പ്രസ് മീറ്റിന് എത്തിയ അവതാരകന്‍ പടത്തിന്റെ മേക്കിങ്ങാണെന്ന് പറഞ്ഞു. ഏത് മേക്കിങ്, നീ കൊറിയക്കാരനല്ലേ എന്നാണ് ഷൈന്‍ ചോദിച്ചത്. തുടര്‍ന്ന് രസകരമായ വാക്കുതര്‍ക്കമാണ് പ്രസ് മീറ്റില്‍ ഉണ്ടായത്. ഷൈന്‍ ടോമിന്റെ പരാമര്‍ശങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന സിദ്ദീഖിനേയും വീഡിയോയില്‍ കാണാം.
ഷൈന്‍ ടോം ചാക്കോ: വളരെ ചുരുങ്ങിയ പണം മുടക്കി ഇന്ത്യയില്‍ സിനിമ നിര്‍മിക്കുന്നത് കേരളത്തിലാണ്, കൊറോണ വന്നപ്പോള്‍ പോലും അതിന് മുടക്കം വന്നിട്ടില്ല.
അവതാരകന്‍: ഞാന്‍ ഉദാഹരണം പറയാം. കോടികള്‍ നേടിയ മാളികപ്പുറം…
ഷൈന്‍: കോടിയ മാളികപ്പുറമോ?
അവതാരകന്‍: ആ പടം എങ്ങനെയാണ് വിജയിച്ചത്?
ഷൈന്‍: എനിക്കറിയില്ല
അവതാരകന്‍: ആ പടത്തിന്റെ മേക്കിങ്ങാണ്
ഷൈന്‍: എല്ലാ പടവും മേക്ക് ചെയ്തിട്ട് തന്നെയല്ലേ ഉണ്ടാക്കുന്നത്? അല്ലാതെ മരത്തില്‍ കേറി ഇടുന്നതല്ലല്ലോ?
അവതാരകന്‍: ആര്‍.ആര്‍.ആറില്‍ കാട്ടില്‍ വെച്ചൊരു ഫൈറ്റ് സീനുണ്ട്. അതേപോലെ മാളികപ്പുറത്ത് ഒരു ഫൈറ്റ് സീനുണ്ട്. അത് കണക്ട് ചെയ്യും. മേക്കിങ്ങിലൂടെയാണ് പ്രേക്ഷകരെ പിടിച്ചിരുന്നത്.
ഷൈന്‍: മേക്കിങ്ങാണെന്ന് അറിയരുത്. മേക്കിങ്ങാണെന്ന് അറിയാതെ, ഷോട്ടുകളാണെന്ന് കാണാതെ, ഫില്‍മോഗ്രഫിയാണെന്ന് അറിയാതെ കഥയില്‍ കുടുങ്ങി ഇരിക്കുമ്പോഴാണ് സിനിമ വിജയിക്കുന്നത്.
അവതാരകന്‍: നമുക്ക് കഥകളുടെ അഭാവമുണ്ട്.
ഷൈന്‍: ഉണ്ടാവും, ആധിക്യം മൂലം…ഏത് സംസ്ഥാനത്താണ് കഥകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തത്?
തര്‍ക്കം തുടര്‍ന്ന് പോകവേ കൊറോണ പേപ്പേഴ്‌സിലേക്ക് തന്നെ തിരിച്ചുപോകാം എന്ന ചിത്രത്തിന്റെ ടീമിലൊരാള്‍ പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് തര്‍ക്കത്തിന് അന്ത്യമായത്.
Content Highlight: The spat between Shine Tom Chacko and the media person is gaining attention on social media