കൊച്ചി: വാര്‍ദ്ധക്യത്തിന്റെ കഥപറയുന്ന ‘ദി സൗണ്ട് ഓഫ് ഏജ്’ എന്ന ചിത്രം നീസ്ട്രിമില്‍ റിലീസ് ചെയ്തു. നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം മെയ് 15 നാണ് നീസ്ട്രിമില്‍ റിലീസ് ചെയ്തത്.
വയസ്സല്ല വാര്‍ദ്ധക്യം, അത് ഒരു ജീവിതാവസ്ഥ മാത്രമാണെന്നാണ് ചിത്രം പറയുന്നത്. വാര്‍ദ്ധക്യത്തോടുള്ള യുവത്വത്തിന്റെ സമീപനവും, മാതാപിതാക്കള്‍ക്ക് മക്കളോടുള്ള അനുഭാവവും, തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചിത്രം കാണിക്കുന്നു.
പാര്‍വതി പ്രൊഡക്ഷന്‍സ് ആന്‍ഡ് ലിമ്മാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രന്‍ വാഴക്കാടും ലിമ്മി ആന്റോയും, മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ മാത്യു മാമ്പ്രയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്ന ആന്‍ റോയ്, പ്രണവ് കൃഷ്ണ, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഛായാഗ്രഹണം നവീന്‍ ശ്രീറാം, സംഗീതം ബിജിബാല്‍, എഡിറ്റിംഗ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജന്‍ എസ് കല്ലായി, കളറിസ്റ്റ് ലിജു പ്രഭാകര്‍, പരസ്യകല ആര്‍ട്ടോ കോര്‍പ്പ്സ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘The Sound of Girl’; Released on Neestream