സമരനില്‍പ്പിന്റെ കൂടെനില്‍ക്കാന്‍ നവമാധ്യമ കൂട്ടായ്മ; ഒപ്പം പ്രമുഖരുടെ പ്രതികരണങ്ങളും
Daily News
സമരനില്‍പ്പിന്റെ കൂടെനില്‍ക്കാന്‍ നവമാധ്യമ കൂട്ടായ്മ; ഒപ്പം പ്രമുഖരുടെ പ്രതികരണങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th September 2014, 10:04 pm

ഇത്തരം ഐക്യദാര്‍ഢ്യങ്ങളൊക്കെ കേവലം “കീബോര്‍ഡ് വിപ്ലവമാ”ണെന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചപ്പോഴൊക്കെ ഫേസ്ബുക്കും ട്വീറ്ററുമടക്കമുള്ള സോഷ്യല്‍മീഡിയകളില്‍നിന്നും യുവത്വം തെരുവിലേയ്ക്ക്, സമരത്തിലേയ്ക്ക് എടുത്തു ചാടിയിട്ടുണ്ട് എന്നതാണ് സത്യം. കൂടംകുളം സമരത്തോടും കാസര്‍ഗോഡ് നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും കാതിക്കുടം സമരത്തിലുമൊക്കെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കേരളത്തിലെ യുവത്വം കീബോര്‍ഡില്‍ ഒതുങ്ങിക്കൂടാന്‍ കൂട്ടാക്കിയില്ല എന്നതു തന്നെയാണ് സോഷ്യല്‍ മീഡിയ മാധ്യമപ്രവര്‍ത്തനത്തിന്റെ കേരള ചരിത്രം വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിത്തീര്‍ന്നിരിക്കുന്നു നില്‍പ്പ് സമരത്തോടുള്ള “ഒപ്പുമരം” നവമാധ്യമക്കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം.


oppumaram2


എഡിറ്റോ-റിയല്‍


ഫോട്ടോകള്‍: രാം കുമാര്‍

കേരളത്തിന്റെ തലസ്ഥാന നഗരി ഇപ്പോള്‍ സമരച്ചൂടിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്നുവരുന്ന ആദിവാസികളുടെ സമരത്തിന്റെ പുതിയരൂപങ്ങളും സഹനത്തിന്റെ പുതിയ ഭാവങ്ങളും സമരവ്യത്യസ്തതകള്‍ക്കുമാണ് തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇനി ആദിവാസികളുടെ സമരങ്ങള്‍ ആര്‍ക്കും കണ്ടില്ലാ എന്നു നടിക്കാന്‍ കഴിയാത്തവിധം ശക്തമായിരിക്കുന്നു എന്നതും അതുപോലെ തന്നെ ആദിവാസിസമരത്തെ പൊതുസമൂഹം ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ചയും സുപ്രധാനമാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് സോഷ്യല്‍ മീഡിയകളില്‍ സമരത്തിനു ലഭിക്കുന്ന പിന്തുണ.

സമരത്തെ മുഖ്യധാര മാധ്യങ്ങള്‍ തീരെ അവഗണിച്ചപ്പോള്‍ യുവാക്കളുടെ മാധ്യമമായ സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ പത്രമേഖലയും നില്‍പ്പുസമരത്തെ, അതിന്റെ തീക്ഷ്ണതയെ, ധര്‍മ്മത്തെ, നീതിയെ ഉയര്‍ത്തിപ്പിടിച്ചു. ശ്രീ ടി.ടി ശ്രീകുമാര്‍ വ്യക്തമാക്കിയതുപോലെ മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും സജീവമായിത്തന്നെ നില്‍പ്പ് സമരത്തെ ഏറ്റെടുത്തിരുന്നു.

ഇത്തരമൊരു ചരിത്രം കേരളത്തില്‍ ഇതാദ്യമാണ് എന്ന് തന്നെ പറയാം. അത് നില്‍പ്പ് സമരത്തിന്റെ വിഷയത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ അടുത്തകാലത്തായി ഉയര്‍ന്നുവന്ന എല്ലാ ജനകീയ സമരങ്ങളോടും, കൂടംകുളം സമരം, ജലസത്യാഗ്രഹം, വിളപ്പില്‍ശാലസമരം, ജസീറയുടെ സമരം എന്നുവേണ്ട എല്ല സമരങ്ങളോടും സോഷ്യല്‍ മീഡിയ പ്രതിബദ്ധതയോടെ തന്നെ പ്രതികരിച്ചിരുന്നു എന്നത്, കേരളത്തിലെ യുവത്വത്തിന് രാഷ്ട്രീയം നഷ്ടപ്പെട്ടുപോയി എന്ന് പരിതപിക്കുന്നവര്‍ക്കുള്ള ഒരു മറിപടി കൂടിയായിരുന്നു.

എന്നാല്‍ ഇത്തരം ഐക്യദാര്‍ഢ്യങ്ങളൊക്കെ കേവലം “കീബോര്‍ഡ് വിപ്ലവമാ”ണെന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചപ്പോഴൊക്കെ ഫേസ്ബുക്കും ട്വീറ്ററുമടക്കമുള്ള സോഷ്യല്‍മീഡിയകളില്‍നിന്നും യുവത്വം തെരുവിലേയ്ക്ക്, സമരത്തിലേയ്ക്ക് എടുത്തു ചാടിയിട്ടുണ്ട് എന്നതാണ് സത്യം. കൂടംകുളം സമരത്തോടും കാസര്‍ഗോഡ് നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും കാതിക്കുടം സമരത്തിലുമൊക്കെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കേരളത്തിലെ യുവത്വം കീബോര്‍ഡില്‍ ഒതുങ്ങിക്കൂടാന്‍ കൂട്ടാക്കിയില്ല എന്നതു തന്നെയാണ് സോഷ്യല്‍ മീഡിയ മാധ്യമപ്രവര്‍ത്തനത്തിന്റെ കേരള ചരിത്രം വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിത്തീര്‍ന്നിരിക്കുന്നു നില്‍പ്പ് സമരത്തോടുള്ള “ഒപ്പുമരം” നവമാധ്യമക്കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം.


കേരളം കണ്ട ഏറ്റവും ശക്തമായ ഐതിഹാസിക സമരങ്ങളുടെ ഗണത്തിലാണ് ആദിവാസി സമരങ്ങള്‍ ഉള്‍പ്പെടുന്നത്. 2001ലെ കുടില്‍ കെട്ടിയുള്ള സമരം മുതല്‍ ഇപ്പോള്‍ 62 ദിവസമായി നീണ്ടുപോകുന്ന നില്‍പ്പുസമരം ഉള്‍പ്പെടെ. ഏറ്റവും മനുഷ്യാവകാശപരമായ, ഭരണഘടനാദത്തമായ ആവശ്യങ്ങളുമായി പോലും സമരം ചെയ്യുമ്പോള്‍ ഇതിനോട് കേരളത്തിലെ സര്‍ക്കാരുകളും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വെച്ചുപുലര്‍ത്തുന്ന മൗനം അപകടകരം തന്നെയാണ്.


oppumaram-edito-real
കേരളത്തിലെ യുവത്വം നിര്‍ജ്ജീവമല്ല എന്നുള്ളതിന്റെ നല്ല ഉദാഹരണമാണിതെന്നും ഇത് ശരിയായ ദിശയിലേയ്ക്കുള്ള രാഷ്ട്രീയ മാറ്റത്തിന്റെ പ്രവണതയാണെന്നും കാണാതിരിക്കാനാവില്ല.

ഇന്നത്തെ ഈ നവമാധ്യമ കൂട്ടായ്മയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തരം ഇടപെടലുകള്‍ സമരകേരളത്തിന്റെ രാഷ്ട്രീയ ബോധ്യത്തെ, ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല.

കേരളം കണ്ട ഏറ്റവും ശക്തമായ ഐതിഹാസിക സമരങ്ങളുടെ ഗണത്തിലാണ് ആദിവാസി സമരങ്ങള്‍ ഉള്‍പ്പെടുന്നത്. 2001ലെ കുടില്‍ കെട്ടിയുള്ള സമരം മുതല്‍ ഇപ്പോള്‍ 62 ദിവസമായി നീണ്ടുപോകുന്ന നില്‍പ്പുസമരം ഉള്‍പ്പെടെ. ഏറ്റവും മനുഷ്യാവകാശപരമായ, ഭരണഘടനാദത്തമായ ആവശ്യങ്ങളുമായി പോലും സമരം ചെയ്യുമ്പോള്‍ ഇതിനോട് കേരളത്തിലെ സര്‍ക്കാരുകളും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വെച്ചുപുലര്‍ത്തുന്ന മൗനം അപകടകരം തന്നെയാണ്.


നില്‍പ്പ് സമരത്തെ കുറിച്ച് ഡൂള്‍ന്യൂസില്‍ വന്ന ലേഖനങ്ങല്‍:

നില്‍പ്പ് ഒരു സമരമുറയാകുമ്പോള്‍: ആദിവാസി സമരത്തെ കുറിച്ച്

നില്‍പ്പ് സമരം പൊള്ളിക്കുന്നത് കാലുകളെയല്ല; ‘ജനാധിപത്യ മര്യാദയില്ലാത്ത’ മനോഭാവങ്ങളെയാണ്

പാട്ടുപാടി ആള്‍ക്കാരെ നിര്‍ത്തുന്ന നിങ്ങള്‍ ആദിവാസികളെ വെയിലത്തു നിര്‍ത്തുന്നതെന്തിന്?

DoolToon: നില്‍പ്പ് സമരക്കാര്‍ തിരുവോണനാളില്‍ നിരാഹാരത്തില്‍


[]ഭൂമാഫിയകള്‍ക്കും വന്‍ ലോബികള്‍ക്കും വിമാനക്കമ്പനികള്‍ക്കും ഭൂമി വേണ്ടിവരുമ്പോള്‍ പോലീസിനെയും പട്ടാളത്തെയും കൂട്ടംകൂട്ടമായി ഇറക്കി തദ്ദേശീയരായ ജനങ്ങളെ മുഴുവന്‍ ആട്ടിപ്പായിച്ച് ഭുമി പിടിച്ചെടുത്ത് ഈ വമ്പന്‍മാര്‍ക്ക് കാഴ്ച്ചവെയ്ക്കുന്ന അതേ സര്‍ക്കാരുകള്‍ സാധാരണജനങ്ങള്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ വേണ്ടുയുള്ള ഭൂമിയുടെയും, അതു നല്‍കാമെന്ന വാഗ്ദാനങ്ങളുടെയും കാര്യം വരുമ്പോള്‍ മാത്രം മൗനവും നിസ്സഹായതയും “പഠിക്കട്ടെ”യെന്നുള്ള സ്ഥിരം പല്ലവിയും ഉയര്‍ത്തുന്നത് നമ്മുടെ സമൂഹം എത്രമാത്രം അരക്ഷിതമായിരിക്കുന്നുവെന്നും സമ്പന്ന-സവര്‍ണ-വരേണ്യവര്‍ഗങ്ങള്‍ക്ക് എത്രമാത്രം ആധികാരത്തില്‍ പിടിമുറുക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നും എത്രമാത്രം ജനാധിപത്യം തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നുമുള്ളതിന്റെ തെളിവാണ്. ഇതിന് ശക്തമായ ഒരു മാറ്റം ഉണ്ടായേ പറ്റു. അതിനായി കേരളത്തിലെ പൊതുജനം നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ശക്തമായ സമരങ്ങളിലേയ്ക്കും സമരപക്ഷത്തേയ്ക്കും നീങ്ങേണ്ടതുണ്ട്.

ഇപ്പോള്‍ നടക്കുന്ന ആദിവാസികളുടെ നില്‍പ്പുസമരം നമ്മുടെ ജനാധിപത്യസമരമാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ സമരമാണ്. നമ്മുടെ മനസാക്ഷിയുടെ സമരമാണ്. അതിനോട് ഐക്യപ്പെടാന്‍ സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ രംഗത്തുവരുന്നത് ശുഭസൂചകമാണ്. നില്‍പ്പുസമരത്തോടുള്ള പൊതുസമൂഹത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് അടുത്ത താളുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ സാംസ്‌കാരിക-മനുഷ്യാവകാശപ്രവര്‍ത്തകരുടെ നിലപാടുകള്‍.

oppumaram-4

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും യുവത്വം പുറത്തേയ്ക്ക് തെരുവിലേയ്ക്ക് കൂടി വരുമ്പോള്‍ സമൂഹ്യമാറ്റത്തിന്റെ ചലനങ്ങള്‍ ഉയരും

B-R-P-Bhaskar

ബി.ആര്‍.പി ഭാസ്‌കര്‍


ചിലരാജ്യങ്ങളില്‍ സിവില്‍ സമൂഹങ്ങളില്‍ വലിയമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. ഈ മാറ്റങ്ങള്‍ കൊണ്ടുവന്നത് സോഷ്യല്‍ മീഡിയയില്‍ കൂടി കാര്യങ്ങള്‍ ഗ്രഹിക്കുകയും മറ്റുള്ളവരെഗ്രഹിപ്പിക്കുകയും ചെയ്തിരുന്ന ആളുകള്‍ പുറത്തേക്കിറങ്ങി, തെരുവിലേയ്ക്കിറങ്ങിവന്നതുകൊണ്ടാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ തന്നെ അഭിപ്രായം പറയുന്നത് പലപ്പോഴും ഭരണകൂടത്തെ അലോസരപ്പെടുത്താറുണ്ട്. അങ്ങനെ അഭിപ്രായം പറഞ്ഞതിന് പലരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങെനെ അഭിപ്രായം രേഖപ്പെടുത്തിയതിന് ഇവിടെ ഒരു ചെറുപ്പക്കാരന്‍, സല്‍മാനെന്ന ഒരു ചെറുപ്പക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ സോഷ്യല്‍ നെറ്റവര്‍ക്കില്‍ നിന്നും അവര്‍ പുറത്തേക്കുകൂടി ഇറങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പൊതുസമൂഹത്തില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നത്. അതിന് ശക്തികൂടുന്നത്. കാരണം അത് നവ മാധ്യമമാണ്. ചെറുപ്പക്കാരുടെ മാധ്യമമാണ്. വലിയമാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ള മാധ്യമമാണ്.

ഗോത്രമഹാസഭയുടെ സമരം തുടങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും പലരും  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. അവരുടെ നേരിട്ടുള്ള സാന്നിധ്യം പൊതുസമൂഹത്തിനിടയില്‍ ഈ സമരം കൂടുതല്‍ കൂടുതല്‍ അറിയപ്പെടുകയും പിന്തുണ ആര്‍ജിച്ചുകണ്ടിരിക്കുകയും ചെയ്യുന്നുണ്ടെന്നതിന്റെ തെളിവാണ്. ഇങ്ങനെ പൊതുസമൂഹത്തിന്റെ പിന്തുണ കൂടി ലഭിക്കുമ്പോഴാണ് 62 ദിവസമായി തുടരുന്ന ഈ സമരത്തെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടത്തിന് അനങ്ങേണ്ടി വരിക. ഇത്തരത്തില്‍ ഈ സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കാനെത്തിയ നിങ്ങള്‍ക്കേവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഈ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി അറിയിച്ചിരിക്കുന്നു.

oppumaram5

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ ആദിവാസിസമൂഹത്തിന്റെ അവകാശങ്ങളെ ധ്വംസിക്കുന്നു

tt-sreekumar

ടി.ടി ശ്രീകുമാര്‍


കേരളത്തിന്റെ ഭരണ കേന്ദ്രത്തിനു മുന്നില്‍ ഇപ്പോള്‍ നടക്കുന്ന ആദിവാസി സമരം ഒരു ജനാധിപത്യസമൂഹത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. ഒരു ജനത എന്ന നിലയിലുള്ള കേരളീയ സമൂഹത്തിന്റെ തകര്‍ച്ചയെയാണ് ഇത് കുറിക്കുന്നത്.

ആധുനിക സമൂഹങ്ങളില്‍ ആദിമ ജനതകള്‍ക്കെതിരെ വലിയ കയ്യേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെതിരെ ഉണ്ടായ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങളില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ മാറിമാറി കേരളം ഭരിച്ചപ്പോള്‍ സംഭവിച്ചത് ജനകീയ സമരങ്ങളുടെ സമ്മര്‍ദ്ദങ്ങല്‍ പോകട്ടെ, നീതിപീഠത്തിന്റെ പോലും തുടരെത്തുടരെയുള്ള ഉത്തരവുകളെ തന്നെ തള്ളിക്കളഞ്ഞുകൊണ്ട് ഈ ദേശീയ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങളെ ധ്വംസിക്കുന്നതാണ്.

എണ്‍പതുകളിലെ ശക്തമായ ആദിവാസി സമരങ്ങള്‍ ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ നമുക്കറിയാം. 1975  നിയമം – അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുനല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം- നടപ്പിലാക്കുന്നതില്‍ പിന്നീടുവന്ന സര്‍ക്കാരുകള്‍ കാട്ടിയ അലംഭാവവും അവഗണനയുമായിരുന്നു ആദിവാസി പ്രദേശങ്ങളിലെ വര്‍ദ്ധിച്ചുവന്ന പട്ടിണിയോടൊപ്പം ഈ സമരങ്ങള്‍ക്കും കാരണമായത്. ഇതിനെ തുടര്‍ന്നാണ് ആദിവാസികള്‍ക്കനുകൂലമായ കോടതിവിധികള്‍ പലതവണയുണ്ടായത്.

അതിനെ മറികടക്കാന്‍ ഈ ദേശീയപ്രസ്ഥാനങ്ങള്‍ ചെയ്തത് ആദിവാസി ഭൂമി തിരിച്ചുകൊടുക്കാന്‍ ഭരണപരമായി, നയമപരമായി, സാധ്യമല്ലാതാകുന്ന ഓര്‍ഡിനന്‍സുകളും നിയമ നിര്‍മാണങ്ങളും കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് 21-ാം നൂറ്റാണ്ടിലും തീക്ഷ്ണമായ സമരമുഖങ്ങള്‍ കേരളത്തില്‍ രൂപം കൊണ്ടത്.

ഇപ്പോള്‍ നടക്കുന്ന നില്‍പ്പുസത്യാഗ്രഹം ആ സമരപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. നവമാധ്യമ കൂട്ടായ്മ ഈ സമരത്തിന് ഒപ്പം നില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന സമ്മേളനമാണിത്.  ഈ ഐക്യദാര്‍ഢ്യ സമ്മേളനത്തിനും ആദിവാസി ഗോത്രസഭയുടെ ഈ ധീരമായ സമരത്തിനും എന്റെ സ്‌നേഹോഷ്മളമായ അഭിവാദ്യങ്ങള്‍.

oppumara-6
മുഖ്യധാരാ രാഷ്ട്രീയ-മാധ്യമങ്ങള്‍ അവഗണിച്ചിട്ടും ശക്തിപ്പെടുന്ന നില്‍പ്പ് സമരം

sakariya

സക്കറിയ


ആദിവാസി ഗോത്രസഭ സംസ്ഥാന സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തി വരുന്ന ഈ നില്‍പ്പ് സമരം, കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ-മാധ്യമങ്ങളും ആവും വിധം അവഗണിക്കുന്നുവെങ്കിലും കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒന്നാണ് ആദിവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍.

അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഗോത്രസഭയ്ക്കും, ഈ സമരത്തിനും അഭിവാദ്യമര്‍പ്പിക്കാന്‍ മുന്നോട്ടുവന്ന സൈബര്‍ കൂട്ടായ്മയ്ക്കും ഒരു നവകേരളം കെട്ടിപ്പടുക്കുന്നതിന് കണ്ണികളായി മാറട്ടെയെന്ന് ആശംസിക്കുന്നു.


അങ്ങനെ ആദിവാസികളെ കുറിച്ച് ഗവണ്‍മെന്റ് വീണ്ടും വീണ്ടും പഠിക്കുന്ന സമയത്ത് ആദിവാസികള്‍ മൊത്തം മരിച്ചൂ തീര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥായാണുണ്ടാവുന്നത്. ഇത് കേരളത്തിലെ ആദിവാസികള്‍ക്കുമാത്രം മാറ്റിവെച്ചിട്ടുള്ള പ്രോജക്ട് ഭൂമി റിസോര്‍ട്ട് മാഫിയകള്‍ കയ്യേറിയും അനധികൃതമായിട്ട് അവിടെ ബിള്‍ഡിങ്ങുകളും മറ്റ് കാര്യങ്ങളുമൊക്കെ ചെയ്യുകയും ചെയ്യുമ്പോള്‍ അതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയാണ് നമ്മുടെ ഭരണാധികാരികള്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്.


Oppumaram-ck-janu

പുതിയ ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല നേരത്തെ തന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനാണ് നില്‍പ്പ് സമരം

സി.കെ.ജാനു


ഇന്നിവിടെ 62-ാമത്തെ ദിവസമാണ് സമരം നടക്കുന്നത്. കേരളത്തിലെ ആദിവാസികള്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി, ജീവിക്കാന്‍ വേണ്ടി നടത്തുന്ന പ്രക്ഷോഭം പത്തിരുപത് വര്‍ഷം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. മൗലികമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി വളരെ സജീവമായിട്ട്  കഴിഞ്ഞകാലങ്ങളില്‍ നടത്തിയ സമരത്തിന്റെ ഫലമായിട്ട് കേരളത്തിലെ ഭരണാധികാരികള്‍ ആദിവാസികള്‍ക്ക് ചില വാഗ്ദാനങ്ങലും കരാറുകളുമൊക്കെ നല്‍കിയിട്ടിുണ്ട്.

2001ല്‍ സെക്രട്ടേറിയറ്റ് നടയില്‍ 48 ദിവസം നീണ്ടുനിന്ന കുടില്‍ കെട്ടിയുള്ള സമരത്തിലൂടെ കേരളത്തിലെ ഭൂരഹിതരായിട്ടുള്ള മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും കൃഷിചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി നല്‍കുമെന്നും ഭൂമിയുടെ ലഭ്യതയനുസരിച്ച് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി കൊടുക്കാമെന്ന് അന്ന് മുഖ്യമന്ത്രിയിയായിരുന്ന എ.കെ ആന്റണി സാറിന്റെ നേതൃത്വത്തില്‍ ഒരു കരാറുണ്ടാക്കുകയും ചെയ്തിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം ആ കരാര്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ഒരു ഇടപെടല്‍ നടത്തിയ ശേഷം പൂര്‍ണമായും അത്  ഇല്ലാതാക്കുന്ന അവസ്ഥയിലേയ്ക്ക് പോകുകയുമൊക്കെ ചെയ്തപ്പോള്‍ 2003ല്‍ വീണ്ടും മുത്തങ്ങയില്‍ ഒരു ശക്തമായ കുടില്‍ കെട്ടല്‍ സമരം നടക്കുകയുണ്ടായി.

മുത്തങ്ങയില്‍ നടന്ന വളരെ ശക്തമായ സമരത്തിന്റെ ഫലമായിട്ട് കേരളത്തിലെ ഭൂരഹിതരായിച്ചടുള്ള മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കണമെങ്കില്‍ വനഭൂമിയടക്കമുള്ള ഭൂമി വിട്ടുകിട്ടണമെന്ന് കേരളത്തിലെ ഭരണാധികാരികള്‍ പറയുകയും അതിന്റെ ഫലമായിട്ട് ഒരു വനാവകാശ നിയമം തന്നെ ഉണ്ടാവുകയും മുപ്പതിനായിരം ഭൂമി ആവശ്യപ്പെട്ടപ്പോള്‍ 19000 ഏക്കര്‍ ഭൂമി കേരളത്തില്‍ വിട്ടുകിട്ടുകയുമൊക്കെ ചെയ്തു.

എന്നാല്‍ ഈ ഭൂമി കേരളത്തിലെ ഭൂരഹിതരായിട്ടുള്ള ആളുകളെ കണ്ടെത്തി വിതരണം ചെയ്യുന്ന കാര്യത്തില്‍ കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന ഇടതു-വലത് ഗവണ്‍മെന്റുകള്‍ പാടെ പരാജയപ്പെടുകയും ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും കരാറുകളും നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തിയും നട്ടെല്ലും മാനത്വവുമില്ലാതെ  ഇക്കാര്യങ്ങളില്‍ നിന്നൊക്കൈ മാറുന്ന സാഹചര്യമുണ്ടായി. അപ്പോഴാണ് വീണ്ടും ആദിവാസികള്‍ ഭൂമിക്കുവേണ്ടി, നിലനില്‍പ്പിനുവേണ്ടി, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരവുമായി വീണ്ടും സെക്രട്ടേറിയേറ്റിനു മുമ്പില്‍ വന്നിരിക്കുന്നത്.

ഇന്നത്തേക്ക് ശരിക്കും 62 ദിവസാമായി സമരം നടക്കുന്നു. ഈ 62 ദിവസക്കാലം സമരം നീട്ടിക്കൊണ്ടുപോകേണ്ട ഒരു ആവശ്യവും കേരളത്തിലെ ഭരണാധികാരികള്‍ക്കില്ല. അത്തരത്തിലുള്ള ഒരു മുദ്രാവാക്യം വെയ്ക്കുകയോ ആ മുദ്രാവാക്യം നടപ്പിലാക്കപ്പെടണണെന്ന് നമ്മള്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ നടന്ന സമരത്തിലൂടെ കേരളത്തിലെ ആദിവാസികള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ വാക്കുപാലിച്ച് നിയമപരമായി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം മാത്രം ഏറ്റെടുക്കാനാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുമ്പില്‍ 62 ദിവമായി നീണ്ടുനില്‍ക്കുന്ന സമരം ആവശ്യപ്പെടുന്നത്.

ഒരു വാഗ്ദാനം നടപ്പിലാക്കാന്‍, അവര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങല്‍ നിയമപരമായി നടപ്പിലാക്കാന്‍ കേരളത്തിന് ഇത്രകയേറെ മെഷിനറികള്‍ നിലനില്‍ക്കുമ്പോഴും 62 ദിവസമായി ഇനിയും ഗവണ്‍മെന്റിന് പഠിക്കണമെന്നാണ് പറയുന്നത്. അതും കേരളത്തിലെ മുഴുവന്‍ ആദിവാസികളും വംശഹത്യകള്‍ നേരിടുന്ന ഈ സമയത്ത്. അങ്ങനെ ആദിവാസികളുടെ പ്രശ്‌നങ്ങളെ മാറിമാറി വരുന്ന ഭരണാധികാരികള്‍ പഠിച്ചുപഠിച്ച് ഇന്ന് അട്ടപ്പാടിയില്‍ 75ഓളം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുകൊണ്ട് മരിക്കുകയുണ്ടായി. ഇപ്പോള്‍ ഇക്കഴിഞ്ഞ ഒരു മാസ്‌ക്കാലത്തുമാത്രം അഞ്ച് കുട്ടികളാണ് മരിച്ചിരിക്കുന്നത്.


എന്തായാലും 62 ദിവസം നീണ്ടു നിന്ന ഈ സമരത്തിന് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ, ഭരണഘടനയില്‍ അനുശാസിക്കുന്ന അവകാശങ്ങള്‍ ആദിവാസികള്‍ക്ക് ലഭിക്കാതെ, അവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ഈ സമരം നിര്‍ത്തിപോകാന്‍ നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തില്‍, ളരെ ശക്തിയോടുകൂടി ഈ സമരം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ഗോത്രമഹാസഭയുടെ തീരുമാനം.


M.-Geethanandanഅങ്ങനെ ആദിവാസികളെ കുറിച്ച് ഗവണ്‍മെന്റ് വീണ്ടും വീണ്ടും പഠിക്കുന്ന സമയത്ത് ആദിവാസികള്‍ മൊത്തം മരിച്ചൂ തീര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥായാണുണ്ടാവുന്നത്. ഇത് കേരളത്തിലെ ആദിവാസികള്‍ക്കുമാത്രം മാറ്റിവെച്ചിട്ടുള്ള പ്രോജക്ട് ഭൂമി റിസോര്‍ട്ട് മാഫിയകള്‍ കയ്യേറിയും അനധികൃതമായിട്ട് അവിടെ ബിള്‍ഡിങ്ങുകളും മറ്റ് കാര്യങ്ങളുമൊക്കെ ചെയ്യുകയും ചെയ്യുമ്പോള്‍ അതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയാണ് നമ്മുടെ ഭരണാധികാരികള്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്.

[]അതുകൊണ്ട് എത്രയും പെട്ടെന്ന് ആദിവാസികള്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുള്ള പ്രോജക്ട് ഭൂമി അവര്‍ക്ക് വീതിച്ചുകൊടുക്കണം എന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്.  1957ലും 1974ലുമൊക്കെയാണ് ആദിവാസികള്‍ക്കേവേണ്ടി ഈ പ്രോജക്ട് ഉണ്ടാക്കിയത്. ഇതിനുശേഷം ഇവിടുത്തെ ഇടതു-വലത് ഭരണാധികാരികള്‍ മാറിമാറി അധികാരത്തില്‍ വന്നിട്ട് ആ നിയമം നടപ്പിലാക്കി ആദിവാസികള്‍ക്ക് ഭൂമി കൊടുക്കാനുള്ള തന്റേടം കാണിച്ചിട്ടില്ല എന്നതാണ് ശരിക്കും വസ്തുത.

അതുകൊണ്ട് നിയമപരമായിട്ട് ആദിവാസികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ അനുശാസിക്കുന്ന അവകാശങ്ങല്‍ ജനാധിപത്യപരമായി നടപ്പിലാക്കാന്‍ മാത്രമാണ് ഈ സമരത്തിലൂടെ നമ്മള്‍ ആവശ്യപ്പെടുന്നത്. അതു നടപ്പിലാക്കാനും ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന സമരം വേണ്ടിവരുന്ന അവസ്ഥയുണ്ട് എന്നു പറയുമ്പോള്‍ ആദിവാസികളെ ശരിക്കും മനുഷ്യനായിട്ടുപോലും പരിഗണിക്കുന്നില്ല എന്നുവേണം കരുതാന്‍. അത്തരത്തില്‍ മനുഷ്യരായിട്ട് പരിഗണിച്ചിരുന്നുവേങ്കില്‍ ഇത്രയും ദിവസം നീണ്ടുനില്‍
ക്കുന്ന സമരം ഇവിടെ ആവശ്യമായി വരുകയില്ലായിരുന്നു.  ഇതിനുമുമ്പേ ഈ സമരത്തിന് ഒരു തീരുമാനമുണ്ടാവുമായിരുന്നു.

എന്തായാലും 62 ദിവസം നീണ്ടു നിന്ന ഈ സമരത്തിന് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ, ഭരണഘടനയില്‍ അനുശാസിക്കുന്ന അവകാശങ്ങള്‍ ആദിവാസികള്‍ക്ക് ലഭിക്കാതെ, അവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ഈ സമരം നിര്‍ത്തിപോകാന്‍ നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തില്‍, ളരെ ശക്തിയോടുകൂടി ഈ സമരം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ഗോത്രമഹാസഭയുടെ തീരുമാനം.

സമരം ആരംഭിച്ച കാലം മുതല്‍ക്ക് നമ്മുടെ സമരത്തെ വളരെ ഗൗരവമായി സോഷ്യല്‍ മീഡിയ രംഗം നോക്കിക്കാണുകയും  ഈ സമരത്തെ കുറിച്ച് പഠിക്കുകയും  പ്രചരണം എല്ലാ തലങ്ങളിലും എത്തിക്കുകയും ചെയ്യത്തക്കവിധം എല്ലാതരത്തിലുമുള്ള ഐക്യദാര്‍ഢ്യവും സമരത്തിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴും അത് ലഭിച്ചുകൊണ്ടുമിരിക്കുന്നു. ഇനിയും കൂടുതല്‍ കൂട്ടായ്മകളും ഐക്യദാര്‍ഢ്യവും ഈ സമരത്തോട് ഉണ്ടാവണം.