മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും
Film News
മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd July 2023, 3:25 pm

ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ കണക്ട് മീഡിയയും എ.വി.എസ്. സ്റ്റുഡിയോസുമായി ചേര്‍ന്ന് ഏക്താ കപൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും.

ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈ.ആര്‍.എഫ്. സ്റ്റുഡിയോസില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ മോഹന്‍ലാലുമായി ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാകും ‘വൃഷഭ’. പി.ആര്‍.ഒ. – ശബരി

Content Highlight:  The shooting of ‘Vrushabha’ will start by the end of july