| Sunday, 23rd July 2023, 3:09 pm

മോഹന്‍ലാല്‍ നായകനാകുന്ന തെലുങ്ക് - മലയാളം ചിത്രം വൃഷഭ ഷൂട്ടിങ് ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്ദ കിഷോര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന തെലുങ്ക് – മലയാളം ചിത്രം ‘വൃഷഭ’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ജൂലൈ 22നാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്.

മോഹന്‍ലാലിനൊപ്പം മകനായി റോഷന്‍ മെകയും ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തില്‍ എത്തുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്‍ മെകയുടെ പെയര്‍ ആയിട്ടാണ് ചിത്രത്തില്‍ ഷനായ എത്തുന്നത്.

2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയില്‍ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ.വി.എസ്. സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ് മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു. പി.ആര്‍.ഒ. – ശബരി

Content Highlight: The shooting of ‘Vrishabha’ has started

Latest Stories

We use cookies to give you the best possible experience. Learn more