| Thursday, 22nd June 2023, 5:58 pm

ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' ചിത്രീകരണം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മിക്കുന്ന ടൊവിനോ ത്രില്ലര്‍ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ പൂര്‍ത്തിയായി. രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്.

ഇതില്‍ 35 ദിവസങ്ങള്‍ നീണ്ടുനിന്ന ആദ്യ ഷെഡ്യുളില്‍ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയായത്. ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് ജിനു വി. എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഡാര്‍വിന്‍ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്.

മാര്‍ച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി. എബ്രാഹാം എഴുതുന്നു. എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. തങ്കത്തിന് ശേഷം ഗൗതം ശങ്കര്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.

എഡിറ്റിങ്- സൈജു ശ്രീധര്‍, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ, പി.ആര്‍.ഒ : ശബരി

Content Highlight: The shooting of Tovino’s film ‘Anvesippin kandethum’ has been completed

We use cookies to give you the best possible experience. Learn more