| Tuesday, 24th January 2023, 7:16 pm

തകര്‍പ്പന്‍ ലുക്കില്‍ നിവിന്‍ പോളി; പുതിയ ചിത്രത്തിന്റെ ഷൂട്ടിന് ദുബായില്‍ തുടക്കം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 20ന് യു.എ.ഇയില്‍ തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീമിനൊപ്പം നിവിന്‍ പോളിയും ജോയിന്‍ ചെയ്ത വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ആരാധകര്‍ ആവേശത്തോടെയാണ് ഈ വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തില്‍ നിവിന്‍ പക്കാ സ്‌റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്. ലോക്കേഷനില്‍ നിന്നുമുള്ള നിവിന്‍ പോളിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. 2019 ല്‍ പുറത്തെത്തിയ മിഖായേലിനു ശേഷം നിവിന്‍ പോളി- ഹനീഫ് അദേനി ഒരുമിക്കുന്ന ചിത്രമാണ് എന്‍.പി 42 (NP 42).

നിവിന്റെ കരിയറിലെ 42-ാം ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസ്, പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ചേര്‍ന്നാണ്. ശരീരഭാരം കുറച്ച് നടത്തിയ മേക്കോവറിന്റെ പേരിലാണ് നിവിന്‍ അടുത്തിടെ വാര്‍ത്താ തലക്കെട്ടുകളില്‍ വീണ്ടും ഇടംപിടിച്ചത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്‌നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, കോസ്റ്റ്യൂം മെല്‍വി ജെ, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേശ്,

CONTENT HIGHLIGHT: The shooting of the film starring Nivin Pauly and written and directed by Hanif Adeni started on January 20 in UAE.

We use cookies to give you the best possible experience. Learn more