|

ശ്രീറാം കാര്‍ത്തിക് നായകനാവുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍; പാതിരാക്കാറ്റിന്റെ ചിത്രീകരണം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടന്‍ ശ്രീറാം കാര്‍ത്തിക് നായകനാവുന്ന പാതിരാക്കാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. നജീബ് മടവൂര്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പാതിരാക്കാറ്റില്‍ പുതുമുഖങ്ങളായ ആവണി, ഷരോണ്‍ എന്നിവരാണ് നായികമാരാവുന്നത്. ഫാമിലി സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്.

സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത് നജീബ് മടവൂര്‍ തന്നെയാണ്. കോഴിക്കോട് മുക്കം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ഷാജു നവോദയ, ഷിനോജ് വര്‍ഗീസ്, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, രഞ്ജി കങ്കോല്‍, രശ്മി ബോബന്‍, ഐശ്വര്യ ആമി, ആര്യ, നന്ദന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാഹുഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കെ.സി. അഭിലാഷ്, പ്രവീണ്‍ എന്നിവരുടെ വരികള്‍ക്ക് റെജിമോന്‍ സംഗീതം പകരുന്നു. ആലാപനം-ജാസ്സി ഗിഫ്റ്റ്, രഞ്ജിത്ത് ജയറാം, എഡിറ്റിങ്-സജിത്ത് എന്‍.എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷൗക്കത്ത് മന്നലാംകുന്ന്, ആര്‍ട്ട്-രാജേഷ് കെ.ആനന്ദ്, മേക്കപ്പ്-റോനിഷ, വസ്ത്രലങ്കാരം- രാജശ്രീ ബോളിവുഡ്, സജിത്ത് മുക്കം, സന്ദീപ് തിരൂര്‍, ബി.ജി.എം-സിബു സുകുമാരന്‍, സ്റ്റില്‍സ്-രതീഷ് പാലത്ത്,
അസോസിയേറ്റ് ഡയറക്ടര്‍-സുമീന്ദ്ര നാഥ്, സംഘട്ടനം-ബ്രൂസിലി രാജേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രശാന്ത് കക്കോടി, പ്രൊഡക്ഷന്‍ മാനേജര്‍-
ശ്രീനി ആലത്തിയൂര്‍ മൃദുല്‍. മാര്‍ക്കറ്റിങ്-അഫ്‌സല്‍ അഫിസ്. വിതരണം-മൂവി മാര്‍ക്ക്. പി.ആര്‍.ഒ-എ.എസ്. ദിനേശ്.

Content Highlight: The shooting of Pathirakat has been completed