മമ്മൂട്ടി നായകനാവുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ട് പൂര്‍ത്തിയായി. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ടീമിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷൂട്ട് തീര്‍ന്ന വിവരം മമ്മൂട്ടി അറിയിച്ചത്.
നവാഗതനായ റോബിന്‍ വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്.
മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ്. ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
We Successfully wrapped up the entire shoot for #KannurSquad.Had a wonderful time shooting with #RobyVargheseRaj and a great crew. pic.twitter.com/GS1mUko64G
— Mammootty (@mammukka) April 6, 2023
ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എം.പി.എസ്.ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി.എഫ്. എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.
Content Highlight: The shooting of Mammootty’s Kannur Squad has been completed