'ഇതും സ്‌പെഷ്യലാക്കിയതിന് നന്ദി അണ്ണാ'; ലിയോക്ക് പാക്കപ്പ്
Film News
'ഇതും സ്‌പെഷ്യലാക്കിയതിന് നന്ദി അണ്ണാ'; ലിയോക്ക് പാക്കപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th July 2023, 6:35 pm

ലോകേഷ് കനകരാജ് സംവിധാനത്തില്‍ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷ് കനകരാജാണ് വിവിരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘വിജയ്‌യുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടാമത്തെ ചിത്രവും സ്‌പെഷ്യലാക്കിയതിന് നന്ദി അണ്ണാ,’ എന്നാണ് വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലോകേഷ് ട്വിറ്ററില്‍ കുറിച്ചത്.

ഷൂട്ട് തുടങ്ങിയപ്പോഴെന്ന പോലെ അവസാനിച്ചപ്പോഴും രണ്ട് ഇടിവള കൂട്ടിമുട്ടിക്കുന്ന പോസിലാണ് ഇരുവരും ചിത്രത്തില്‍ കാണപ്പെടുന്നത്.

ഏറ്റലും ഒടുവില്‍ ചിത്രത്തിലേതായി പുറത്തുവന്ന നാ റെഡി താന്‍ പാട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. വിജയ് യുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ടും ഫസ്റ്റ് ലുക്കും പുറത്തുവന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ലുക്കില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു പാട്ടില്‍ വിജയ് എത്തിയത്.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രം 2023 ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തും. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight:  The shooting of Leo has been completed