കൊഴിക്കോട്: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘കടുവ’യുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സംവിധായകന്‍ ഷാജി കൈലാസ് അറിയിച്ചു. സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ മാസം 16ന് ചിത്രീകരണം ആരംഭിച്ച
കടുവ. സായ്കുമാര്‍, സിദ്ദിഖ്, ജനാര്‍ദനന്‍, വിജയരാഘവന്‍, അജുവര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ഒരു പ്രധാന വേഷത്തില്‍ എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് പുതുതായി 32,819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,41,191 പേരെയാണ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. 32 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനതികമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക