| Tuesday, 1st November 2022, 8:17 pm

മമ്മൂട്ടിയുടെ ഫാന്‍ ഗേളാവാന്‍ അഹാന കൃഷ്ണ; നാന്‍സി റാണി പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഫാനായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന നാന്‍സി റാണിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്. അഹാന കൃഷ്ണ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാന്‍സി റാണി എന്ന മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ‘ഒരു തല തെറിച്ച പെണ്‍കുട്ടി’യുടെ കഥയാണ് നാന്‍സി റാണി പറയുന്നത്. നാന്‍സിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമ. അഭിനയമോഹിയായ നാന്‍സിയുടെ സിനിമയിലേക്കെത്തിപ്പെടാനുള്ള പോരാട്ടം തികച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്.

കോട്ടയം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിലാണ് ചിത്രത്തിന്‍റെ കേരളത്തിലെ ഷൂട്ട് നടന്നത്. കൂടാതെ അമേരിക്ക, ഗ്രീസ് എന്നിവിടങ്ങളാണ് വിദേശ ലൊക്കേഷനുകള്‍.  ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ ജോസഫ് മനു ജെയിംസാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. മലയാളം, തെലുങ്ക്, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച പരിജയത്തോടെയാണ് മനു ജെയിംസ് സംവിധായകനാകുന്നത്.

കൈലാത്ത് ഫിലിംസ്, മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റോയ് സെബാസ്റ്റിയന്‍ കൈലാത്ത്, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, നൈന മനു ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, സണ്ണി വെയിന്‍, കോട്ടയം പ്രദീപ്, അബു സലീം, ഇന്ദന്‍സ്, ധ്രുവന്‍, ലെന, ഇര്‍ഷാദ് അലി, അനീഷ് മേനോന്‍, വൈശാഖ് നായര്‍, മാലാ പാര്‍വതി, ജോളി ചിറയത്ത്, നന്ദു പൊതുവാള്‍, ദേവി അജിത്ത്, സുധീര്‍ കരമന, അസീസ് നെടുമങ്ങാട്, സോഹന്‍ സീനുലാല്‍ തുടങ്ങി മുപ്പതിലധികം സിനിമാ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ടോണി നെല്ലിക്കാട്ടില്‍, രജനീഷ് ബാബു, റൈന സുനില്‍, കോ പ്രൊഡ്യൂസേഴ്സ്: ജെന്നി ബിജു, അശോക് വി. എസ്, ശരത് കൃഷ്ണ, അനൂപ് ഫ്രാന്‍സിസ്, നവല്‍ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിജു രാജു, അമിത് സി. മോഹനന്‍, അഖില്‍ ബാലന്‍, അനുജിത് നന്ദകുമാര്‍, കൃഷ്ണപ്രസാദ് മുരളി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ശശി പൊതുവാള്‍, മേക്കപ്പ്: മിട്ട ആന്റണി, കോസ്റ്റിയൂം: കൃഷ്ണപ്രസാദ് മുരളി, ബിജു. വി.എഫ്.എക്സ്: ഉജിത്ത് ലാല്‍, ഛായാഗ്രഹണം: രാകേഷ് നാരായണന്‍, സെക്കന്‍ഡ് യൂണിറ്റ് ക്യാമറാമാന്‍: അനൂപ് ഫ്രാന്‍സിസ്, അരവിന്ദ് ലാല്‍, ആര്‍ട്ട്: പ്രഭ കൊട്ടാരക്കര, എഡിറ്റിങ്: അമിത് സി. മോഹനന്‍, മ്യൂസിക്: മനു ഗോപിനാഥ്, ടാവോ ഇസാരോ, അമിത് സി. മോഹന്‍, നിഹാല്‍ മുരളി, അഭിജിത് ചന്ദ്രന്‍, സ്റ്റീവ് മാനുവല്‍ ജോമി, മിഥുന്‍ മധു, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക്, പി.ആര്‍: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍.

Content Highlight: The second poster of Nancy Rani, which tells the life of Mammootty’s fan girl, is out

We use cookies to give you the best possible experience. Learn more