നീരജ് മാധവിന്റെ ‘പണി പാളിയുടെ’ രണ്ടാം ഭാഗം പുറത്തിറങ്ങി. ഗാനം എഴുതിയതും പാടിയതും നീരജ് മാധവ് തന്നെയാണ്. നീരജ് മാധവിന്റെ രൂപമാണ് പാട്ടിലെ ആനിമേഷന്‍ കഥാപാത്രത്തിനും.
ഒന്നാം ഭാഗത്തില്‍ പാടി നിര്‍ത്തിയ സരളേടെ മോള്‍ എന്തിന് വന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് പുതിയ ഗാനം വന്നിരിക്കുന്നത്. ‘സരളേടെ മോളെ കരളിന്റെ കരളേ എന്തിന് വന്ന് നീ..’ എന്നു തുടങ്ങുന്ന ഗാനം ഒരു മണിക്കൂറുകള്‍ക്കകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു.
‘ഹാപ്പി ഹാലോവീന്‍, ഹാവ് എ ലിറ്റില്‍ ടേസ്റ്റ് ഓഫ് പണിപാളി 2’എന്ന കുറിപ്പോടെ പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ താരം ഇന്നലെ പങ്കുവച്ചിരുന്നു.
ലോക്ഡൗണ്‍ കാലത്ത് ഏറെ ഹിറ്റായ ഗാനമായിരുന്നു നടന്‍ നീരജ് മാധവിന്റെ ‘പണി പാളി’. യൂട്യൂബിലൂടെ പുറത്തിറങ്ങിയ ഗാനം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട് ഒരു കോടിയിലേറെ വ്യൂസ് നേടിയിരുന്നു.
നീരജ് ഇതിനു മുന്‍പ് പുറത്തിറക്കിയ റാപ്പ് സോങ്ങും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ‘ഒരു കഥ പറയാം’ എന്ന ആമുഖത്തോടെ ആരംഭിച്ച പാട്ട് പ്രഫഷനല്‍ റാപ് ഗായകന്റെ ഭാവവിക്ഷേപങ്ങളോടെയാണ് നീരജ് അവതരിപ്പിച്ചത്.
നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച താരം മികച്ച ഗായകനും പാട്ടെഴുത്തുകാരനായും വീണ്ടും കഴിവ് തെളിയിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: The second part of Neeraj Madhav’s ‘Pani Pali’ song has been released