| Saturday, 20th February 2021, 2:55 pm

10ാം ക്ലാസ് പരീക്ഷയില്‍ കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി സ്‌കൂള്‍; പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കാര്‍ഷിക സമരത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള ചോദ്യ പേപ്പറുമായി ചെന്നൈയിലെ പ്രമുഖ സ്‌കൂള്‍. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യ പേപ്പറിലാണ് റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ചോദ്യമുള്ളത്.

കര്‍ഷകര്‍ പൊലീസുകാരെ ആക്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ചോദ്യ പേപ്പറില്‍ പറയുന്നുണ്ട്. ‘ അക്രമികളുടെ ഹിംസാത്മകമായ’ പ്രവൃത്തിയെ അപലപിച്ച് ദിനപത്രത്തിലെ എഡിറ്റര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ചോദ്യം.

പൊതുമുതല്‍ നശിപ്പിക്കുന്നതും ദേശീയപതാകയെ അപകീര്‍ത്തിപ്പെടുത്തുന്നതും പൊലീസുകാരെ അക്രമിക്കുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ കര്‍ഷകര്‍ ചെയ്തതായും ചോദ്യ പേപ്പറില്‍ പരാമര്‍ശമുണ്ട്.

ഡി.എ.വി ബോയ്‌സ് സ്‌കൂളില്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. ഫെബ്രുവരി 11നായിരുന്നു പരീക്ഷ നടന്നത്.

സ്‌കൂളിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The school included a question defaming the Farmers Protest in the 10th class examination

We use cookies to give you the best possible experience. Learn more