| Tuesday, 15th February 2022, 8:06 pm

അരുണും ആന്റണിയും സെല്‍വയും പഠിച്ച അതേ ക്ലാസ്‌റൂം, ഇതാണ് എന്റെ 'ഹൃദയം'; വിനീതിന്റെ കോളേജ് കാലത്തെ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോളേജ് കാലത്തെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ‘ഹൃദയം’ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച അരുണ്‍ നീലകണ്ഠന്‍ പഠിച്ചതായി കാണിക്കുന്ന ക്ലാസ് റൂം വിനീത് ശ്രീനിവാസന്‍ പഠിച്ച് അതേ ക്ലാസ് റൂം തന്നെയായിരുന്നു. തന്റെ പഴയ ക്ലാസ് റൂമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചിരിക്കുന്നത്.

‘അരുണും ആന്റണിയും റോണും സെല്‍വയും പഠിച്ച അതേ ക്ലാസ്‌റൂമില്‍.. with Classmates! 2002-2006, Mechanical Dept, KC Tech-! ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്റെ കലാലയ ഓര്‍മ്മകള്‍… ഇത് എന്റെ ഹൃദയം,’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രണവിന്റെ കഥാപാത്രമായ അരുണ്‍ പഠിച്ച ക്ലാസ് തന്റെ ക്ലാസ് തന്നെയായിരുന്നുവെന്നും വിനീത് നേരത്തെ പറഞ്ഞിരുന്നു. ‘ക്ലാസ് നടക്കുന്ന സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഫ്രീയായിട്ടുള്ള ക്ലാസ് മാത്രമേ ഷൂട്ട് ചെയ്യാന്‍ തരികയുള്ളൂവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.

പക്ഷേ കറക്ടായിട്ട് എന്റെ ക്ലാസ് തന്നെ കിട്ടുകയായിരുന്നു. അതുപോലെ ദര്‍ശന പഠിച്ച ക്ലാസും ഭാര്യയായ ദിവ്യയുടെതാണ്,’ എന്നായിരുന്നു വിനീത് പറഞ്ഞത്.

പഠനകാലം മുതല്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിനീത് ചെലവഴിച്ചത് ചെന്നൈയിലായിരുന്നു. അതിനാല്‍ തന്നെ വിനീതിന് ചെന്നൈയോടുള്ള സ്നേഹവും, തന്റെ ജീവിതത്തിലെ തന്നെ ചില അനുഭവങ്ങളും ഹൃദയത്തിലൂടെ പറയുകയായിരുന്നു.

കഴിഞ്ഞ ജനുവരി 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെയും വിനീതിന്റേയും കരിയര്‍ ബെസ്റ്റ് എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്നു വന്നിരുന്നു.

ഫെബ്രുവരി 18ന് ചിത്രം ഒ.ടി.ടിയിലും റിലിസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് ചിത്രത്തിന്റെ പ്രീമിയര്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം.


Content Highlight: The same classroom where Arun, Antony and Selva studied, Vineet’s college photo 

We use cookies to give you the best possible experience. Learn more