മോസ്‌കൊ: പ്രതിപക്ഷ നേതാവ് അലസ്‌കി നവല്‍നിക്കെതിരെ പുതിയ കേസുമായി റഷ്യന്‍ ഭരണകൂടം. നിലവില്‍ വിവിധ കേസുകളിലായി നവല്‍നി തടവുശിക്ഷ അനുഭവിക്കുകയാണ്. ജീവന് ഭീഷണി ആയേക്കാവുന്ന രീതിയിലുള്ള വിഷപ്രയോഗത്തില്‍ നിന്ന് അടുത്തിടെയാണ് നവൽനി രക്ഷപെട്ടത്.
ആക്രമണത്തിന് പിന്നില്‍ ഭരണകൂടമാണെന്ന ആരോപണത്തിനെതിരെയാണ് ഇപ്പോള്‍ നവല്‍കിക്കെതിരെ കേസ് ചുമത്തപ്പെട്ടത്. ഇതുപ്രകാരം നിലവില്‍ ഉള്ള തടവ് കാലയളവിനോടൊപ്പം മൂന്ന് വര്‍ഷം കൂടി നവല്‍കി ശിക്ഷ അനുഭവിക്കേണ്ടി വരും.
നവല്‍നി തീവ്രവാദം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ഇതിനകം 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുന്നു. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഭൂരിഭാഗവും നവല്‍നി ഏകാന്തതടവിലാണ് എന്നാണ് റിപ്പോര്‍ട്ട്.
നശീകരണ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി 214 പീനല്‍ കോഡ് പ്രകാരമുള്ള ഒരു കേസ് കൂടി തനിക്കെതിരെ ചുമത്തപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന് ലഭിച്ച കത്തിലൂടെ മനസിലായതെന്നാണ് നവല്‍നി പറഞ്ഞത്. മൂന്ന് മാസം കൂടും തോറും തനിക്കെതിരെ റഷ്യന്‍ സര്‍ക്കാര്‍ ഓരോ കേസ് വീതം ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
19 വര്‍ഷക്കാലത്തെ തടവിനെതിരെ പല തവണ അപ്പീലുകള്‍ നല്‍കിയെങ്കിലും തീവ്രവാദ സംബന്ധമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ടതോടെ അപ്പീലുകള്‍ നല്‍കാനുള്ള അവസരം നല്‍വിക്ക് നഷ്ട്ടപെട്ടതായാണ് വിലയിരുത്തല്‍.
നവല്‍നിക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടികള്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനത്തെ നിശബ്ദമാക്കാന്‍ വേണ്ടിയുള്ളതാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
റഷ്യയിലെ പിളര്‍ന്ന പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തനായ നേതാവാണ് നവല്‍നി. രാജ്യത്തെ നയിക്കാന്‍ ഒരു ദിവസം നവല്‍നി ജയിലില്‍ നിന്ന് മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: The Russian government has again charged the opposition leader Navalny