തെരുവിലുറങ്ങുന്ന ജനങ്ങള്‍ ഇന്ത്യയില്‍ ഇത് ആദ്യ കാഴ്ചയല്ല. എന്നാല്‍ ഇവിടുത്തെ സംവിധാനങ്ങളും വ്യവസ്ഥിതിയും വീണ്ടും വീണ്ടും ജനങ്ങളെ തെരുവിലേക്കിറക്കുന്നു എന്ന വസ്തുതയാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതല്ല.
അടച്ചു പൂട്ടുന്ന തൊഴില്‍ ശാലകള്‍ക്കും ആകാശം മുട്ടുന്ന പ്രതിമകള്‍ക്കും താഴെയുള്ള യാഥാര്‍ത്ഥ്യങ്ങളാണിവര്‍. ഉയര്‍ത്തിപ്പിടിച്ച സൂചികകളില്‍ നമ്മള്‍ ഒന്നാമതായിരിക്കാം. എന്നാല്‍ ഈ കാഴ്ചകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതില്ലേ?