| Tuesday, 28th November 2023, 9:03 pm

സിൽക്യാര തുരങ്ക ദൗത്യത്തിന് വിജയം; 41 തൊഴിലാളികളെയും പുറത്തെത്തിച്ച് രക്ഷാദൗത്യ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂൺ: സിൽക്യാര തുരങ്ക ദൗത്യത്തിന് പൂർണവിജയം. പതിനേഴ് ദിവസങ്ങൾക്ക് ശേഷം തുരങ്കത്തിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെയും പുറത്തെത്തിച്ച് രക്ഷാദൗത്യ സംഘം. എല്ലാ തൊഴിലാളികളും ആരോഗ്യവാന്മാരാണെന്ന് മെഡിക്കൽ സംഘം വിലയിരുത്തി.

ദിവസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയ തൊഴിലാളികളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ദാമിയും കേന്ദ്രമന്ത്രി വി.കെ സിങ്ങും ചേർന്ന് സ്വീകരിച്ചു.

ഉത്തരാഖണ്ഡിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ടണൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് കവാടത്തിൽ നിന്ന് 200 മീറ്റർ അകലത്തിലായാണ് തകർന്നത്.

ഈ സമയം 2,800 മീറ്റർ അകലെയായിരുന്നു തൊഴിലാളികൾ. തുരങ്കത്തിൽ കുടുങ്ങിയവരിൽ ഏറെയും ബീഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികളായിരുന്നു.

ഉത്തരകാശി ജില്ലയിലെ സിൽക്യാരയെയും ദണ്ടൽഗവോണിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടി നിർമിക്കുന്ന തുരങ്കം യമുനോത്രി ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.

Content Highlight: The rescue team brought out all the workers trapped in the tunnel at Silkyara tunnel mission

We use cookies to give you the best possible experience. Learn more