| Sunday, 13th June 2021, 5:12 pm

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ശ്മശാനത്തിലെ അവശിഷ്ടങ്ങള്‍ തള്ളി; നിയമ നടപടിക്കൊരുങ്ങി ഡി.ടി.പി.സി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ മൃതദേഹം സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങള്‍ തള്ളിയതായി ആരോപണം. എല്ലിന്‍ കഷ്ടങ്ങളാണ് ബീച്ചില്‍ കുഴിയെടുത്ത് തള്ളിയത്. ശ്മശാനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ചാണ് ബീച്ചില്‍ തള്ളിയത്.

എന്നാല്‍ അവശിഷ്ടങ്ങള്‍ തള്ളിയത് ഒരു തവണ മാത്രമാണെന്നും ഇത് ജീവനക്കാരുടെ വീഴ്ചയാണെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ അറിയിച്ചു. വീഴ്ച ആവര്‍ത്തിക്കെരുതെന്ന് നിര്‍ദേശം നല്‍കിയതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലാ ടൂറിസം കൗണ്‍സിലിന്(ഡി.ടി.പി.സി.) കീഴിലുള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയത്. വീഴ്ചവരുത്തയവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് ഡി.ടി.പി.സി. അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : The remains of the cemetery were dumped at Payyambalam beach in Kannur

We use cookies to give you the best possible experience. Learn more