കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ മൃതദേഹം സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങള്‍ തള്ളിയതായി ആരോപണം. എല്ലിന്‍ കഷ്ടങ്ങളാണ് ബീച്ചില്‍ കുഴിയെടുത്ത് തള്ളിയത്. ശ്മശാനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ചാണ് ബീച്ചില്‍ തള്ളിയത്.
എന്നാല്‍ അവശിഷ്ടങ്ങള്‍ തള്ളിയത് ഒരു തവണ മാത്രമാണെന്നും ഇത് ജീവനക്കാരുടെ വീഴ്ചയാണെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ അറിയിച്ചു. വീഴ്ച ആവര്‍ത്തിക്കെരുതെന്ന് നിര്‍ദേശം നല്‍കിയതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലാ ടൂറിസം കൗണ്‍സിലിന്(ഡി.ടി.പി.സി.) കീഴിലുള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയത്. വീഴ്ചവരുത്തയവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് ഡി.ടി.പി.സി. അറിയിച്ചു.