കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനം വൈകിയേക്കുമെന്ന് റിപ്പോർട്ട്. വിധി പറയാൻ കേസ് മറ്റൊരു ദിവസത്തേക്ക് സൗദി കോടതി മാറ്റിവെച്ചിരിക്കുകയാണ്.
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനം വൈകിയേക്കുമെന്ന് റിപ്പോർട്ട്. വിധി പറയാൻ കേസ് മറ്റൊരു ദിവസത്തേക്ക് സൗദി കോടതി മാറ്റിവെച്ചിരിക്കുകയാണ്.
റഹീമിന്റെ കേസുമായി ബന്ധപ്പെട്ട പബ്ലിക് റൈറ്സ് നടപടിക്രമങ്ങളായിരുന്നു മുന്നോട്ട് പോയിരുന്നത്. അതിന്റെ അന്തിമ ഉത്തരവും തുടർന്നുള്ള മോചന ഉത്തരവുമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ സൗദി ബാലന്റെ മരണത്തെ സംബന്ധിച്ചുള്ള റഹീമിന്റെ വാദം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടായില്ല.
കോടതി ആവശ്യപ്പെട്ട ചില രേഖകൾ നൽകുന്നതിൽ കാലതാമസം വന്നതാണ് വിധി വൈകാൻ കാരണമെന്ന് റഹീം സഹായ സമിതിയും പ്രതികരിച്ചു.
സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ റഹീമിന് പറ്റിയ കയ്യബദ്ധത്തിൽ സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ചതോടെയാണ് റഹീം ജയിലിലാകുന്നത്. നിരന്തരമായ ഇടപെടലുകളെ തുടർന്ന് 34 കോടി രൂപ മോചനദ്രവ്യമായി നൽകിയാൽ ശിക്ഷ ഒഴിവാക്കാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം പറയുകയായിരുന്നു. തുടർന്ന് കേരളത്തിലെ ജനങ്ങൾ ഒന്നിച്ച് കൈകോർത്ത് പണം സ്വരൂപിക്കുകയായിരുന്നു.
തുടർന്ന് സൗദി കുടുംബത്തിനായുള്ള ദയാധനമായ 15 ദശലക്ഷം റിയാലിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തിരുന്നു.
Content Highlight: The release of Rahim, a Malayali who is in Saudi jail, will be delayed