മഞ്ഞക്കാർഡ് ബാക്കിയുണ്ടെങ്കിൽ ഒന്നെടുത്ത് റഫറിക്ക് കൊടുക്കഡെ; സോഷ്യൽ മീഡിയയിൽ ട്രോളിറക്കി ആഘോഷിച്ച് ആരാധകർ
2022 FIFA World Cup
മഞ്ഞക്കാർഡ് ബാക്കിയുണ്ടെങ്കിൽ ഒന്നെടുത്ത് റഫറിക്ക് കൊടുക്കഡെ; സോഷ്യൽ മീഡിയയിൽ ട്രോളിറക്കി ആഘോഷിച്ച് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th December 2022, 8:36 am

ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് നടന്ന അർജന്റീന-നെതർലാൻഡ്സ്  ക്വാർട്ടർ മത്സരം അർജന്റീനയുടെ വിജയത്തിനൊപ്പം ഉയർന്ന കാർഡുകളുടെ എണ്ണം കൊണ്ടും ഫുട്ബോൾ ലോകത്ത് ചർച്ചയാവുകയാണ്.

മൊത്തം 18 കാർഡുകളാണ് മത്സരത്തിൽ കളി നിയന്ത്രിച്ച റഫറിയായ അന്റോണിയോ മത്തെഹൂ ലാഹോസ് ഉയർത്തിയത്.അതിൽ 18 മഞ്ഞക്കാർഡും ഒരു ചുവപ്പ് കാർഡും ഉൾപ്പെടും.

അർജന്റീനയുടെ എട്ട് താരങ്ങൾക്കും 2 ഒഫീഷ്യൽസിനും നെതർലാൻഡ്സിന്റെ ഏഴ് താരങ്ങൾക്കുമാണ് ലാഹോസ്‌ മഞ്ഞ ക്കാർഡ് നൽകിയത്. ഇതിൽ തന്നെ തുടർച്ചയായ രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ച ഡച്ച് താരം ഡെൻസെൽ ഡംഫ്രൈസ് ചുവപ്പ് കാർഡ് കണ്ട് മത്സരത്തിന് പുറത്ത് പോയിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാർഡ് ഉയർന്ന മത്സരം എന്ന റെക്കോർഡ്‌ ഇതോടെ അർജന്റീന-നെതർലാൻഡ്സ് മത്സരത്തിന് ലഭിച്ചു.

റഫറിയുടെ കാർഡ് വാരി വിതറലിനെതിരെ നിരവധി വിമർശനങ്ങളാണ് ഫുട്ബോൾ ലോകത്ത് നിന്നും ഉയർന്ന് വരുന്നത്.


സോഷ്യൽ മീഡിയയിലടക്കം വലിയ തരത്തിലുള്ള ട്രോളുകളാണ് അന്റോണിയോ മത്തെഹൂ ലാഹോസിനെതിരെ ഉയരുന്നത്.
“റഫറി ഇന്നലെ മഞ്ഞ ക്കാർഡ് കൃപാസനം പത്രത്തിൽ പൊതിഞ്ഞു വച്ചിരുന്നു എന്ന് തോന്നുന്നു,’

“ശരിക്കും കളിക്കാർക്കിടയിൽ സംഘർഷം ഉണ്ടായത് അയാളുടെ തോന്നിവാസങ്ങൾ കാരണമാണ്,’

” കളി പൊതുവെ ബോറായിരുന്നെങ്കിലും ഇടക്കൊക്കെ പന്ത് ഗോൾ പോസ്റ്റിനടുത്തെത്തുമ്പോൾ ടി.വി യുടെ അടുത്ത് പോയി നിന്നിരുന്നു .റഫറിയുടെ കാർഡ് വീശൽ കണ്ടപ്പോൾ നിർത്തി, എങ്ങാനും കാർഡ് കിട്ടിയാലോ,’

മുതലായ നിരവധി പരിഹാസ പോസ്റ്റുകളുമായി റഫറിക്കെതിരെ പ്രതികരിക്കുകയാണ് സോഷ്യൽ മീഡിയ.
“ആ മഞ്ഞക്കാർഡ് മിച്ചമുണ്ടെങ്കിൽ ഒരെണ്ണം എടുത്ത് ആ റഫറിക്കും കൊടുത്തേക്ക്,’ മുതലായ കമെന്റുകളും പോസ്റ്റിനടിയിൽ ധാരാളം പേർ കമന്റ്‌ ചെയ്തു.

അതേസമയം അധികസമയത്ത് 2-2 എന്ന രീതിയിൽ അവസാനിച്ച ക്വാർട്ടർ ഫൈനൽ മത്സരം പെനാൽട്ടി ഷൂട്ട്‌ഔട്ടിൽ അർജന്റീന വിജയിച്ചു. നെതർലാൻഡ്സിന്റെ ആദ്യത്തെ രണ്ട് കിക്കുകൾ അടക്കം തടഞ്ഞ ഗോളി എമിലിയാനോ മാർട്ടീനസിന്റെ മികച്ച പ്രകടനമാണ് അർജന്റീനയെ തുണച്ചത്.

ഡിസംബർ 14 ന് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയാണ് അർജന്റീന യുടെഎതിരാളികൾ. ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിനെയാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.

Content Highlights:The referee give record yellow cards; Fans celebrated by trolling on social media