| Sunday, 29th December 2019, 12:18 pm

ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും റെഡ് അലര്‍ട്ട്; ദല്‍ഹിയില്‍ രണ്ടു ഡിഗ്രിക്കും താഴെ താപനില

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദല്‍ഹി, പഞ്ചാബ്, ഹരിയാന ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ദല്‍ഹിയില്‍ അന്തരീക്ഷ താപനില രണ്ടു ഡിഗ്രിക്കും താഴെ രേഖപ്പെടുത്തിയത്. ജനുവരി മൂന്നുവരെയാണ് ദല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കനത്ത മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ദല്‍ഹിയിയല്‍ നിന്നും പുറപ്പെട്ട നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. മെട്രോ ട്രെയിനുകളുടെ സര്‍വീസും കാര്യമായി കുറഞ്ഞിട്ടുണ്ട്. മൂടല്‍ മഞ്ഞു വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.

ഡിസംബര്‍ 31ന് ശേഷം ദല്‍ഹിയില്‍ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തണുപ്പ് വര്‍ധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ് എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു.

We use cookies to give you the best possible experience. Learn more