|

നിങ്ങൾ നൽകാൻ പോകുന്ന അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ്: മല്ലിക സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാൻ സിനിമ എല്ലാവരും കാണണമെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. സിനിമ കണ്ടിട്ട് അതിൽ ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നും കാണമെന്നും മല്ലിക പറഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെട്ട പടമായിട്ട് വരട്ടെയെന്നും രാജുവിനെ സ്നേഹിക്കുന്ന ആരാധകർ ഒരുപാടുണ്ടെന്നും പറയുകയാണ് മല്ലിക.

ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവർരും ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചതെന്നും രാജുവിൻ്റെ കൂടെ നിൽക്കുകയയും സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും മല്ലിക പറയുന്നു. പ്രേക്ഷകർ നൽകാൻ പോകുന്ന അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ് എന്നും മല്ലിക കൂട്ടിച്ചേർത്തു.

കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

എമ്പുരാൻ നിങ്ങൾ കാണണം. ഒരു സംവിധായകൻ എന്ന നിലയിൽ രാജു എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കണ്ടിട്ട് തന്നെ മനസിലാക്കണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പടമായിട്ട് വരട്ടെ ഭ​ഗവാനെ…

അവനെ സ്നേഹിക്കുന്ന അവൻ്റെ ആരാധകർ ഒരുപാട് ചെറുപ്പക്കാർ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും അതിൽ ഉൾപ്പെടും.

അധ്വാനവും ജോലിയോടുള്ള ആത്മാർത്ഥതയും അത് ഒരാൾക്ക് മാത്രമല്ല, അതുമായിട്ട് സഹകരിച്ച പ്രധാന നടൻ മുതൽ പ്രൊഡക്ഷൻ ടീമിൽ വരെയുള്ളവർക്ക് ഉണ്ട്. അവർ അതുപോലെ ആത്മാർത്ഥമായിട്ട് രാജുവിൻ്റെ കൂടെ നിൽക്കുകയും സഹായിക്കുകയും ഒക്കെ ചെയ്തു. അതുപോലെ തന്നെ എൻ്റെ മോൻ്റെ കഷ്ടപ്പാടും ഉണ്ട്. ഇതെല്ലാം കൂടെ ചേർത്ത് നിങ്ങൾ നൽകാൻ പോകുന്ന അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ്,’ മല്ലിക പറഞ്ഞു.

റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ നാളെ റിലീസിനൊരുങ്ങുകയാണ്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ.

Content Highlight: The recognition you are about to give is the biggest award says Mallika Sukumaran

Video Stories