ജയ്പൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയുമായി കൂടിക്കാഴ്ച നടത്തിയെന്ന രാജസ്ഥാന്‍ പൊലീസ് വാദത്തെ തള്ളി സച്ചിന്‍ പൈലറ്റ് പക്ഷം. എം.എല്‍.എമാരെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഈ പ്രചരണം അഴിച്ചു വിടുന്നതെന്ന് ദൗസ എം.എല്‍.എ മുരാരി മീണ പറഞ്ഞു.
‘ബി.ജെ.പിയിലെ ഒരു നേതാവിനെ ഞങ്ങള്‍ കണ്ടിട്ടില്ല. ഇനി കാണാനും പദ്ധതിയില്ല. തങ്ങളെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഈ പ്രചരണം’, മുരാരി മീണ പറഞ്ഞു.
ജൂലൈ 18 നും 29 നും ഇടയില്‍ രണ്ട് തവണ പൂനിയ, പൈലറ്റ് ക്യംപിലെ എം.എല്‍.എമാരെ സന്ദര്‍ശിച്ചിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ആദ്യ കൂടിക്കാഴ്ച ജൂലൈ 18 നും 20 നും ഇടയിലായിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ച ജൂലൈ 28 നായിരുന്നു.
രണ്ട് തവണയും കൂടിക്കാഴ്ച നടന്നത് മനേസറില്‍ വെച്ചായിരുന്നെന്നും പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു.